For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെസ്ബിയന്‍സ് ആണല്ലേയെന്ന് ചോദിച്ചവരുണ്ട്; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞും കൃഷ്ണപ്രഭ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് കൃഷ്ണപ്രഭ. കോമഡി ഷോകളിലൂടെയാണ് കൃഷ്ണ പ്രഭ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് കയ്യടി നേടാന്‍ കൃഷ്ണ പ്രഭയ്ക്ക് സാധിച്ചു. മികച്ചൊരു നര്‍ത്തകി കൂടിയാണ് കൃഷ്ണ പ്രഭ. താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീല്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  Also Read: 'മകൻ പിറന്ന് ആറ് വർഷങ്ങൾക്ക് ശേഷം പിറന്ന പെൺകുഞ്ഞ്'; ആ​ഗ്രഹിച്ച് കിട്ടിയ മകളെ കുറിച്ച് സരിത ജയസൂര്യ പറയുന്നു!

  കൃഷ്ണ പ്രഭയും സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോകള്‍ക്ക് ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ തങ്ങളുടെ റീലുകളെക്കുറിച്ചും അതിന് ലഭിച്ച കമന്റുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കൃഷ്ണ പ്രഭ. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൃഷ്ണ പ്രഭ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  റീല്‍സ് ഇപ്പോഴത്തെ ട്രെന്റാണ്. ലോക്ക്ഡൗണിന്റെ സമയത്താണ് ഞങ്ങള്‍ ആദ്യം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ആ ഫ്‌ളോറില്‍ ഒന്നും നടക്കുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് കാണിക്കാന്‍ ഞാനും എന്റെ ഡാന്‍സ് സ്‌കൂളിലെ കൊറിയോഗ്രാഫര്‍ സുനിത റാവും ചേര്‍ന്ന് ഷൂട്ട് ചെയ്തിട്ടതായിരുന്നു. യാദൃശ്ചികമായി അന്ന് ഞങ്ങള്‍ ഇട്ടത് ഒരേ കളര്‍ ഡ്രസ് ആയി. അതിന് മില്യണ്‍സ് വീഡിയോ വന്നു. ഇത് കൊള്ളാമല്ലോ എന്ന് തോന്നി. ഇപ്പോള്‍ ഞങ്ങള്‍ അറിയപ്പെടുന്നത് റീല്‍സ് സിസ്റ്റേഴ്‌സ് എന്ന പേരിലാണെന്ന് കൃഷ്ണ പ്രഭ പറയുന്നു.

  Also Read: മോനിഷയുടെ ആക്സിഡന്റ്; ഓടിയെത്തിയ പൊലീസുകാർ ആദ്യം ചെയ്തത്; ​ദുരനുഭവം പങ്കുവെച്ച് സംവിധായകൻ

  ഇതിനിടെ കടപ്പുറത്ത് വച്ചെടുത്ത വീഡിയോ ചര്‍ച്ചയായിരുന്നല്ലോ എന്ന് എംജി ചോദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ നല്ല വശവുമുണ്ട് മോശം വശവുമുണ്ട്. ഞങ്ങള്‍ അത് കുറേ അനുഭവിച്ചതാണ്. ഞങ്ങളോട് എല്ലാവരും ചോദിക്കും നിങ്ങള്‍ ഇരട്ടകളാണോ സഹോദരിമാരാണോ എന്നൊക്കെ. ഈ വീഡിയോ വന്നപ്പോള്‍ കുറേ കമന്റ്‌സ് വന്നത് നിങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്നായിരുന്നു. ഒരുപാട് പേര്‍ സുനിത ചേച്ചിയ്ക്ക് മെസേജ് അയച്ചു. നിങ്ങള്‍ ലെസ്ബിയന്‍സ് ആണല്ലേ എന്ന് പറഞ്ഞ് എന്നും കൃഷ്ണ പ്രഭ മറുപടി നല്‍കുന്നു.

  എന്താണ് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നതെന്ന് അറിയില്ല. പണ്ടൊക്കെ ഒരാണും പെണ്ണും സംസാരിക്കുമ്പോഴായിരുന്നു ഓ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടല്ലോ എന്ന സംസാരം. ഇപ്പോള്‍ ആണും ആണും സംസാരിക്കാന്‍ പാടില്ല, പെണ്ണും പെണ്ണും സംസാരിക്കാന്‍ പാടില്ല. പിന്നെ നമ്മള്‍ ആരോടാണ് സംസാരിക്കേണ്ടത്? എന്ന് കൃഷ്ണ പ്രഭ ചോദിക്കുന്നു. തങ്ങളുടെ വീഡിയോയ്ക്ക് ലഭിച്ച കമന്റിന് കൃഷ്ണ പ്രഭ നല്‍കിയ മറുപടി വൈറലായിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

  Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

  അതൊരു ചൊറിയന്‍ കമന്റ് ആയിരുന്നു. ഞാന്‍ പൊതുവെ കമന്റ്‌സ് ഒന്നും വായിക്കാത്തയാളാണ്. പക്ഷെ ചിലതൊക്കെ വായിച്ചാല്‍ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. തിരിച്ചു പറയുകയും ചെയ്യും. അങ്ങനെ ഒരു കമന്റ് വന്നപ്പോള്‍ തിരിച്ചും ഇട്ടും. അത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പക്ഷെ അയാള്‍ പിന്നെ വന്നിട്ടില്ല. ഈ കമന്റിടുത്ത് അധികവും പയ്യന്മാരായിരിക്കും. പത്തോ ഇരുപതോ ഫോളോവേഴ്‌സുള്ള പേജില്‍ നിന്നാകും. എങ്ങനെയെങ്കിലും സ്റ്റാര്‍ ആകണം. ഏതെങ്കിലും സെലിബ്രിറ്റിയുടെ പേജില്‍ കയറി ചൊറിഞ്ഞാല്‍ തിരിച്ച് മറുപടി പറയും. അങ്ങനെ കയറി ഫെയ്‌സ് ആകാം എന്ന് കരുതിയാണ് ചെയ്യുന്നത്.

  നമ്മള്‍ കഷ്ടപ്പെട്ടാണ് റീല്‍സ് ചെയ്യുന്നത്. അതുപോലെ കഷ്ടപ്പെട്ടു തന്നെ നിങ്ങളും സ്റ്റാര്‍ ആയിക്കോളൂ. ഒരാളെ ചൊറിഞ്ഞ് അതുവഴി സ്റ്റാര്‍ ആകാന്‍ നോക്കരുത്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ മറുപടി നല്‍കാറില്ലെന്ന് കൃഷ്ണ പ്രഭ പറയുന്നു. പിന്നാലെ താരം തന്റെ വിവാഹത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

  വിവാഹം ഇപ്പോള്‍ ഇല്ല. ആരേയും കണ്ടൊന്നും വച്ചിട്ടില്ല. ഒരു സങ്കല്‍പ്പവുമില്ല. സിംഗിള്‍ ആയിട്ട് നില്‍ക്കണം എന്നാണ് സങ്കല്‍പ്പം. ആഗ്രഹിച്ചു വന്ന ഫീല്‍ഡാണ് ഇതില്‍ തന്നെ നില്‍ക്കണം എന്നാണ്. സ്‌നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല. കംഫര്‍ട്ടബിള്‍ ആകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ പിരിഞ്ഞതാണ്. ഞാന്‍ കമ്മിറ്റ്‌മെന്റുകളുടെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല. കല്യാണം ആകുമ്പോള്‍ ഞാന്‍ അയാളേയും അയാള്‍ എന്നേയും മനസിലാക്കുകയും കെയര്‍ ചെയ്യുകയും വേണം. പക്ഷെ ഞാന്‍ അതില്‍ അത്ര വിജയിക്കുമോ എന്ന് സംശയമുണ്ടെന്നാണ് കൃഷ്ണ പ്രഭ പറയുന്നത്.

  Read more about: krishna prabha
  English summary
  Krishna Prabha Talks About Comments On Her Viral Dance Videos And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X