മകളുടെ മരണത്തില്‍ തകര്‍ന്ന ചിത്ര; വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി; ആശ്വാസമയത് ലതാജീയെന്ന് ചിത്ര

മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത ആളാണ് കെഎസ് ചിത്ര. ചിത്ര ചേച്ചിയായും ചിത്രാമ്മയായുമെല്ലാം അവര്‍ കഴിഞ്ഞ കുറേ കാലങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. കെഎസ് ചിത്രയുടെ പാട്ടുകള്‍ മാറ്റിവച്ചൊരു ജീവിതം മലയാളിയ്ക്ക് ചിന്തിക്കുക പോലും അസാധ്യമാണ്. നമ്മുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സങ്കടത്തിനും ആഘോഷത്തിനുമെല്ലാം കൂട്ടായി മാറിയിട്ടുണ്ട് ആ ശബ്ദം.

തെന്നിന്ത്യയുടെ വാനമ്പാടിയായ ചിത്ര മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും മറ്റ് പല ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും പലവട്ടം നേടിയിട്ടുണ്ട്. സംഗീത ലോകം കണ്ട എക്കാലത്തേയും വലിയ പ്രതിഭകൡ ഒരാളാണ് കെഎസ് ചിത്ര എന്നതില്‍ യാതൊരു സംശയവും ആര്‍ക്കുമില്ല. പലര്‍ക്കും പ്രചോദനവും പ്രതീക്ഷയുമൊക്കെയായി അവര്‍ ഇപ്പോഴും സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.

KS Chithra

ഏത് പാട്ടും അനായാസമായി പാടുന്ന ചിത്ര തന്റെ വ്യക്തി ജീവിതത്തിലെ ലാളിത്യം കൊണ്ടു കൂടിയാണ് പ്രിയങ്കരിയാകുന്നത്. അതേസമയം തന്റെ വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് കെഎസ് ചിത്രയ്ക്ക്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി കെഎസ് ചിത്ര ഇപ്പോഴും കൊണ്ടുനടക്കുന്നതാണ് മകളുടെ മരണം. വര്‍ഷങ്ങളോളം കാത്തിരുന്ന് ജനിച്ച മകളെ വളരെ ചെറിയ പ്രായത്തില്‍ നഷ്ടമായതിന്റെ വേദന ഇന്നും അവരെ വിട്ടു പോയിട്ടില്ല.

ഇപ്പോഴിതാ ആ സമയത്തെ തന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് കെഎസ് ചിത്ര. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ എങ്ങനെയാണ് അന്ന് തനിക്ക് ആശ്വാസം പകര്‍ന്നതെന്നാണ് കെഎസ് ചിത്ര പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. മകളുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്നു പോയിരുന്നു കെഎസ് ചിത്ര. ഇതോടെ ഗായിക പൊതുവേദികളില്‍ നിന്നെല്ലാം പിന്മാറി. വീടിനുള്ളില്‍ ഒതുങ്ങിക്കൂടി. തനിക്ക് ലഭിച്ച അവാര്‍ഡ് വാങ്ങാന്‍ പോലും പോയില്ല.

ലതാ മങ്കേഷ്‌കറുടെ പേരിലുള്ള അവാര്‍ഡിന് കെഎസ് ചിത്രയെ അന്ന് തിരഞ്ഞെടുത്തിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ചടങ്ങ്. എന്നാല്‍ കെഎസ് ചിത്ര വരില്ലെന്ന് സംഘാടകരെ അറിയിച്ചു. ഇതോടെ ചിത്രയെ ലത മങ്കേഷ്‌കര്‍ നേരിട്ട് വിളിക്കുകയായിരുന്നു.

KS Chithra

''എന്നെ ഒരു അവാര്‍ഡിനായി തിരഞ്ഞെടുത്തു. പക്ഷെ എന്റെ മാനസിക നില ശരിയല്ലാത്തിനാല്‍ ഞാന്‍ പോകാന്‍ വിസമ്മതിച്ചു. പിന്നാലെ എന്നെ ലതാ മങ്കേഷ്‌കര്‍ വിളിച്ചു. ഞാന്‍ കടന്നു പോകുന്നതിനെക്കുറിച്ച് എല്ലാം അറിയാമെന്ന് പറഞ്ഞു. ഇനിയങ്ങോട്ട് നിന്റെ ജീവതത്തില്‍ എല്ലാം സംഗീതം ആയിരിക്കണം എന്ന് പറഞ്ഞു. അവാര്‍ഡ് വാങ്ങാന്‍ പോകണമെന്നും പഞറ്ഞു. നിന്നെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ വരുമെന്നും അവര്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് വേണ്ടി മാത്രം ഞാന്‍ അന്ന് അവാര്‍ഡ് ഷോയ്ക്ക് പോയി'' എന്നാണ് കെഎസ് ചിത്ര പറയുന്നത്.

''എല്ലാ ഗായികമാരിലും ലത മങ്കേഷ്‌കര്‍ ഉണ്ട്. കാരണം അവരെ കേട്ടാണ് ഞങ്ങളെല്ലാം വളര്‍ന്നത്. അവരുടെ 80-ാം പിറന്നാളിന് ഞങ്ങളൊരു ആല്‍ബം തയ്യാറാക്കിയിരുന്നു. അത് കേട്ട് അവര്‍ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു'' എന്നും കെഎസ് ചിത്ര പറയുന്നുണ്ട്. അന്ന് കെഎസ് ചിത്ര ലത മങ്കേഷ്‌കറെക്കുറിച്ച് ഇന്ന് കെഎസ് ചിത്രയെക്കുറിച്ചും ഒരുപാട് ഗായകര്‍ പറയുന്നുണ്ടാകും എന്നുറപ്പാണ്.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X