പലപ്പോഴും പറ്റിക്കപ്പെട്ടു, ഭര്‍ത്താവ് മരിച്ചു ബോഡിയെടുക്കാന്‍ പോലും കാശില്ലെന്ന് പറഞ്ഞ സ്ത്രീ; ചിത്ര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. ചിത്രചേച്ചിയെന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന കെഎസ് ചിത്രയോളം മലയാളികളെ സ്വാധീനിച്ച മറ്റൊരു ഗായികയുണ്ടാകില്ല. മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനുമെല്ലാം കൂട്ടിരിക്കാന്‍ ചിത്രയുടെ പാട്ടെത്തും. മലയാളികള്‍ക്ക് ചിത്ര തങ്ങളുടെ വീട്ടിലൊരു അംഗമാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഗായികയാണ് ചിത്ര.

അതേസമയം ജീവിതത്തില്‍ തന്റെ ലാളിത്യം കൊണ്ടും വിനയം കൊണ്ടും പലപ്പോഴും ചിത്ര നമ്മളെ ഞെട്ടിക്കാറുണ്ട്. തനിക്ക് ആളുകളെ മനസിലാക്കാനോ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനോ കഴിയില്ലെന്നാണ് ചിത്ര പറയുന്നത്. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്ര മനസ് തുറന്നത്.

KS Chithra

''ഞാന്‍ പെട്ടെന്ന് ആളെ മനസിലാക്കാനോ പെട്ടെന്ന് തീരുമാനമെടുക്കാനോ സാമര്‍ഥ്യമുള്ള ഒരാളല്ല. എന്റെ കാര്യങ്ങളെല്ലാം ചെറിയ പ്രായത്തില്‍ അച്ഛനാണ് തീരുമാനിച്ചിരുന്നത്. അച്ഛന്റെ മരണശേഷം വിജയന്‍ ചേട്ടന്‍ ജീവിതത്തിലേക്ക് വന്നു. പിന്നീട് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വിജയന്‍ ചേട്ടനാണ്. ഞാന്‍ അന്നും ഇന്നും അനുസരിച്ചു പോകുന്ന കൂട്ടത്തിലാണ്. അതാണ് എന്റെ പ്രകൃതം. തീരുമാനമെടുക്കാനുള്ള ഒരു കഴിവ് ഇല്ല'' ചിത്ര പറയുന്നു.

റിയാലിറ്റി ഷോയിലൊക്കെ ഇരിക്കുമ്പോള്‍ തീരുമാനമെടുക്കുമ്പോള്‍ പോലും അതും എല്ലാവരോടും ചോദിച്ച ശേഷമാണ് തീരുമാനമെടുക്കാറ്. ഒരിക്കലും ഒരു പിഴവ് വരാന്‍ പാടില്ല എന്ന ഒരു ഭയമാണ് എനിക്ക്. എന്റെ ഒരു തീരുമാനം കൊണ്ട് ഒരാള്‍ക്ക് ഒരു നഷ്ടവും ഉണ്ടാവരുതെന്നാണ് താന്‍ ചിന്തിക്കാറെന്നും ചിത്ര പറയുന്നു. പിന്നാലെ എപ്പോഴെങ്കിലും എടുത്ത തീരുമാനം തെറ്റായി പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിത്ര മറുപടി നല്‍കുന്നുണ്ട്.

അങ്ങനെ തോന്നിയിട്ടില്ലെന്നും എന്നാല്‍ പലപ്പോഴും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നാണ് ചിത്ര പറയുന്നത്. ഒന്നു രണ്ടു വട്ടം അങ്ങനെ സംഭവിച്ചപ്പോഴാണ് വിജയന്‍ ചേട്ടനെ ആശ്രയിച്ചു തുടങ്ങിയത്. ചില തീരുമാനം എടുക്കുമ്പോള്‍ ഞാന്‍ വിചാരിച്ച എഫക്ട അല്ല ഉണ്ടായത്. നമുക്ക് ഇത്തിരി മനസാണെങ്കില്‍ അത് ചൂഷണം ചെയ്യുന്ന ആളുകള്‍ ഉണ്ടല്ലോ. ഒരിക്കല്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നു. ബോഡി എടുക്കാന്‍ പോലും പണമില്ലെന്ന് പറഞ്ഞ് പണം കൊടുത്തുവെന്നാണ് ചിത് പറയുന്നത്.

KS Chithra

പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ഭര്‍ത്താവ് വന്ന് ഭാര്യ മരിച്ചു ബോഡി എടുക്കാന്‍ പണമില്ലെന്ന് പറഞ്ഞുവെന്നാണ് ചിത്ര ഓര്‍ക്കുന്നത്. അങ്ങനെയുള്ള കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ പ്രയാസം തോന്നുമെന്നും എന്നാല്‍ അതൊക്കെ രണ്ട് ദിവസം കൊണ്ട് മറക്കുമെന്നും ചിത്ര പറയുന്നു.

സംഗീത ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട കെഎസ് ചിത്ര മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി തുടങ്ങിയ ഭാഷകളിലൊക്കെ പാടിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, വിദേശ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയ ചിത്രയെ രാജ്യം പത്മശ്രീയും പത്മഭൂഷനും നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: onam 2023 ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X