ഇളയരാജയുടെ സ്റ്റുഡിയോയില്‍ ചിത്രയുടെ കണ്ണീരു വീണ കഥ; മേലില്‍ നിന്റെ കണ്ണുനീര്‍ ഒരു സ്റ്റുഡിയോയില്‍ വീഴരുത്!

കെഎസ് ചിത്ര എന്നാല്‍, പ്രായഭേദമന്യേ, മലയാളികള്‍ക്ക് ചിത്ര ചേച്ചിയാണ്. ആ ശബ്ദം കേള്‍ക്കാത്ത ഒരു ദിവസം പോലും മലയാളി ജീവിതത്തിലുണ്ടാകില്ല. നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടിരിക്കാന്‍ ചിത്രയുടെ പാട്ടുകള്‍ എത്താറുണ്ട്. തന്റെ പാട്ടുകള്‍ കൊണ്ട് മനസ് കീഴടക്കുന്ന ചിത്ര ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ്. ചിരിച്ച മുഖത്തോടെയല്ലാതെ ചിത്രയെ ആരും കണ്ടിട്ടുണ്ടാകില്ല.

ഇപ്പോഴിതാ താന്‍ ആദ്യമായി സ്റ്റുഡിയോയില്‍ വച്ച് കരഞ്ഞതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ചിത്ര. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ചിത്ര ആ സംഭവം ഓര്‍മ്മിക്കുന്നത്. ഇളയരാജയുടെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു സംഭവം.

KS Chithra

''ചെന്നൈയിലുള്ളപ്പോള്‍ ഇളയരാജയുടെ സ്റ്റുഡിയോയില്‍ ചിത്ര ഒന്നു പോകണം എന്ന് സംവിധായകന്‍ ഫാസില്‍ പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. എന്നെ ഇങ്ങനെ ഓരോ നുണകള്‍ പറഞ്ഞു കളിപ്പിക്കാറുണ്ട് ഫാസില്‍ സര്‍. പക്ഷെ തമാശയായിട്ടല്ല അതു പറഞ്ഞതെന്നറിഞ്ഞതോടെ ചിരി മാറി ഭയമായി. പിന്നീട് രാജാസാറിന് വേണ്ടി മാത്രം എത്രയോ പാട്ടുകള്‍. പക്ഷെ ഇപ്പോഴും രാജാസാറിന്റെ ഈണത്തില്‍ പാടണമെന്ന് കേട്ടാല്‍ ആദ്യമുണ്ടായ അതേ അളവില്‍ ഞാന്‍ ഭയക്കുന്നു'' എന്നാണ് ചിത്ര പറയുന്നത്.

ആദ്യമായി എന്റെ കണ്ണുനീര്‍ വീണതും ഇളയരാജാ സാറിന്റെ സ്റ്റുഡിയോയിലാണെന്നാണ് ചിത്ര പറയുന്നത്. പിന്നാലെ ആ സംഭവവും ചിത്ര വിവരിക്കുന്നുണ്ട്. ഒരു ദിവസം സാറിന്റെ മാനേജര്‍ കല്യാണം വിളിക്കുന്നു. രാജാസാറിന്റെ റിക്കോര്‍ഡിങ്ങുണ്ട് ഒമ്പത് മണിയ്ക്ക്. എനിക്കൊന്നും പറയാന്‍ സാവകാശം കിട്ടും മുമ്പേ ഫോണ്‍ വെക്കുകയായിരുന്നുവെന്നാണ് ചിത്ര ഓര്‍ക്കുന്നത്. എന്നാല്‍ അന്ന് ഒമ്പത് മണിക്ക് മറ്റൊരു പ്രധാന ചടങ്ങിന് ചെല്ലാമെന്ന് ഞാന്‍ ഒരു മാസം മുമ്പേ ഏറ്റിരുന്നുവെന്ന് ചിത്ര പറയുന്നു. സംഗീത സംവിധായകന്‍ ശ്യാം സര്‍ വിളിച്ചു മോള് ഇന്ന ദിവസം രാവിലെ എത്തണം. ഒരു പടത്തിന്റെ പൂജയും റിക്കോര്‍ഡിങ്ങുമുണ്ട്. മോള്‍ വന്ന് വിളക്ക് കൊളുത്തണം എന്നൊക്കെ പറഞ്ഞിരുന്നതാണെന്നും ചിത്ര പറയുന്നു.

ഞാന്‍ ആദ്യം ശ്യാം സാറിനെ വിളിച്ചു. അദ്ദേഹം ധൈര്യം തന്നു. മോളിങ്ങു വന്നോ ഞാന്‍ പതിനൊന്നരയ്ക്ക് വിടാമെന്ന് പറഞ്ഞുവെന്ന് ചിത്ര. അങ്ങോട്ടേക്ക് പോകുന്നതിന് മുമ്പായി വിജയന്‍ ചേട്ടന്‍ എന്നേയും കൂട്ടി അപ്പോള്‍ തന്നെ രാജാസാറിനെ കാണാന്‍ പോയിരുന്നുവെന്നും ചിത്ര പറയുന്നു. ഒരു മാസം മുമ്പ് കൊടുത്ത വാക്കാണെന്ന് പറഞ്ഞപ്പോള്‍ രാജാസാര്‍ സമ്മതിച്ചു. ശരി പതിനൊന്നരയ്ക്ക് വാ എന്ന് അദ്ദേഹം പറഞ്ഞുവെന്നാണ് ചിത്ര പറയുന്നത്. പക്ഷെ ആ പ്ലാന്‍ തകിടം മറിയുകയായിരുന്നു. ശ്യാമിന്റെ സ്റ്റുഡിയോയിലെ കറന്റ് പോയതോടെ റെക്കോര്‍ഡിങ് വൈകി. തീരുമ്പോഴേക്കും പന്ത്രണ്ടരയായി.

'' വെപ്രാളപ്പെട്ട് പാഞ്ഞു ചെല്ലുമ്പോള്‍ എന്നെ കാത്തിരിക്കുന്ന രാജാസാറും എസ്പി ബാലസുബ്രഹ്‌മണ്യന്‍ സാറും ഓര്‍ക്കസ്ട്രയുമെല്ലാം. ഞാന്‍ ആകെ വല്ലാതായി. ഞാന്‍ ആകെ വല്ലാതായി. പാട്ടിനിടയില്‍ എസ്പിബി സാര്‍ കോകില എന്നു വിളിക്കുമ്പോള്‍ ഞാന്‍ ചിരിക്കണം. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരി വന്നില്ല'' എന്നാണ് ചിത്ര പറയുന്നത്.

KS Chithra

രാജാസാര്‍ അപ്പോള്‍ ഞാന്‍ തിരക്കുള്ള ആര്‍ട്ടിസ്റ്റ് ആണെന്ന് സൂചിപ്പിക്കുന്ന മട്ടില്‍ എന്തോ കമന്റ് പറഞ്ഞു. എനിക്ക് സങ്കടമായി. ഞാന്‍ അവിടെയിരുന്ന് കരഞ്ഞുവെന്നാണ് ചിത്ര പറയുന്നത്. വൈകിട്ട് മറ്റൊരു പാട്ടിന്റെ റെക്കോര്‍ഡിങ് കൂടി ഉണ്ടായിരുന്നു. അതിനു വന്നപ്പോള്‍ അറിഞ്ഞോ അറിയാതെയോ ഞാന്‍ നിന്റെ മനസ് വിഷമിപ്പിച്ചു. ഇനി മേലില്‍ നിന്റെ കണ്ണുനീര്‍ ഒരു സ്റ്റുഡിയോയില്‍ വീഴാന്‍ ഇടവരരുതെന്ന് രാജാസാര്‍ പറഞ്ഞുവെന്നാണ് ചിത്ര പറയുന്നത്.

എന്നിട്ട് അദ്ദേഹം കയ്യില്‍ കരുതിയിരുന്ന ത്യാഗരാജസ്വാമികളുടെ ചിത്രം എനിക്ക് തന്നു. ഇപ്പോഴും എന്റെ പൂജാമുറിയില്‍ വച്ചിട്ടുണ്ട് ആ ചിത്രമെന്നും ചിത്ര കൂട്ടിച്ചേര്‍ക്കുന്നു.

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X