എന്റെ ഭാര്യ പോലും എന്നോട് ഇന്നുവരെ അങ്ങനെ ചോദിച്ചിട്ടില്ല, പക്ഷെ....; ചാക്കോച്ചന്റെ മറക്കാനാക്കാത്ത അനുഭവം

ജനപ്രീയ നടനാണ് കുഞ്ചാക്കോ ബോബന്‍. ആരാധകര്‍ സ്‌നേഹത്തോടെ ചാക്കോച്ചന്‍ എന്ന നടന്‍ മലയാള സിനിമയിലെ നിത്യ ചുള്ളനാണ്. പ്രായം വെറും നമ്പറാണെന്ന് ബോധ്യപ്പെടുത്തി കൊണ്ട് യുവാക്കളെ പോലും മത്സരിച്ച് തോല്‍പ്പിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തു.

തന്റെ കരിയറില്‍ തുടര്‍പരാജയങ്ങള്‍ വന്നതോടെ സിനിമയില്‍ നിന്നും അകലം പാലിച്ചിരുന്നു ഒരുനാള്‍ കുഞ്ചാക്കോ ബോബന്‍. എന്നാല്‍ പിന്നീട് തിരിച്ചുവന്നപ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടിയത് പുതിയൊരു താരത്തെയായിരുന്നു. തന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് ഭേദിച്ചു കൊണ്ട് അമ്പരപ്പിക്കുന്ന മാറ്റമാണ് കുഞ്ചാക്കോ ബോബന്‍ കൈവരിച്ചത്.

Kunchacko Boban

മലയാള സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ട്രാഫിക് മുതല്‍ ന്നാ താന്‍ കോസ് കൊട് വരെ എത്തി നില്‍ക്കുന്ന, മലയാള സിനിമയിലെ മാറ്റങ്ങള്‍ കൊണ്ടു വന്ന സിനിമകളിലൊക്കെ ചാക്കോച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു. ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ടന നടനും താരവുമായി മാറുകയാണ് ചാക്കോച്ചന്‍.

സിനിമയിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ജനപ്രീയനാണ് ചാക്കോച്ചന്‍. മിസ്റ്റര്‍ ജെന്റില്‍മാന്‍ ആണ് സിനിമയ്ക്ക് പുറത്തെ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഭാര്യ പ്രിയയും മകന്‍ ഇസഹാക്കെന്ന ഇസയുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ തന്റെ മകന്റെ ഭാവിയെക്കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ മറുപടി ശ്രദ്ധ നേടുകയാണ്.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ മനസ് തുറന്നത്. എന്തുകൊണ്ടാണ് മിക്ക താരങ്ങളേയും പോലെ തന്റെ മകനെ സോഷ്യല്‍ മീഡിയില്‍ നിന്നും മാറ്റി നിര്‍ത്തുകയോ മുഖം കാണിക്കാതിരിക്കുകയോ ചെയ്യാത്തതെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരിക്കലും സ്റ്റാര്‍ കിഡ് ആയിട്ട് തന്നെ വളരണമെന്ന് ആഗ്രഹമില്ല. എല്ലാ കഷ്ടപ്പാടുകളും അറിഞ്ഞ് വളരണം എന്നു തന്നെയാണ് ആഗ്രഹം. കുറച്ചും കൂടെ വിവരം വച്ചാല്‍ ഞാന്‍ അവനോട് പറയുന്നത് അപ്പനും അമ്മയും ഉണ്ടാക്കുന്നത് അപ്പനും അമ്മയ്ക്കും തന്നെയാണ്. നിനക്ക് അടിസ്ഥാന വിദ്യാഭ്യാസവും കാര്യങ്ങളും തരും. ബാക്കിയൊക്കെ സ്വന്തം കാര്യം നോക്കിക്കോണം. അല്ലാതെ ഇത് കണ്ടിട്ട് മനക്കോട്ട കെട്ടണ്ട എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

Kunchacko Boban

പതിനാല് വര്‍ഷം കാത്തിരുന്നാണ് എനിക്ക് കുട്ടിയുണ്ടാകുന്നത്. അത്രയും കാത്തിരുന്നാല്‍ പോലും, ശ്രമിച്ചു കൊണ്ടിരുന്നാല്‍ ഒടുവില്‍ നല്ല റിസള്‍ട്ടുണ്ടാകുമെന്ന് ഏതെങ്കിലും ദമ്പതികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സാധിച്ചാല്‍ നല്ലതെന്നാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളതെന്നും താരം പറയുന്നു. ഇസയെക്കുറിച്ച് പെട്ടെന്ന് പറയാന്‍ പറഞ്ഞാല്‍ മനസിലേക്ക് വരുന്ന നിമിഷം എന്തായിരിക്കും എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ ആടലോടകം എന്നൊരു പാട്ടുണ്ട്. അവന് ഉറങ്ങാന്‍ ഞാന്‍ ആ പാട്ട് പാടിക്കൊടുക്കാന്‍ പറഞ്ഞു. ജീവിതത്തില്‍ എന്റെ ഭാര്യ പോലും എന്നോട് എന്നെ പാട്ടുപാടി ഉറക്കൂവെന്ന് പറഞ്ഞിട്ടില്ല. അത് മറക്കാനാകാത്ത കാര്യമാണ്. ഞാന്‍ ഷഹബാസ് അമനെ വിളിച്ച് ഇതുപോലൊരു പാട്ട് തന്നതിന് വളരെ നന്ദിയെന്ന് പറയുകയും ചെയ്തുവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

അറിയിപ്പ് ആണ് ചാക്കോച്ചന്‍റെ പുതിയ സിനിമ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ എഐഫ്എഫ്കെയില്‍ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. പിന്നാലെ നിരവധി സിനിമകളും ചാക്കോച്ചന്റേതായി അണിയറയിലുണ്ട്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X