For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  16-ാം വയസ് മുതൽ ലാലേട്ടന് മെസേജ് അയക്കാറുണ്ടായി, നേരിട്ട് കണ്ടപ്പോൾ അതൊക്കെ കാണിച്ചു കരഞ്ഞു: ദുർഗ കൃഷ്ണ

  |

  വിമാനം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചില നല്ല സിനിമകളുടെ ഭാഗമാകാനും ദുർഗയ്ക്ക് കഴിഞ്ഞു.

  Recommended Video

  മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് ദുർഗ കൃഷ്ണ

  ഒടുവിൽ പുറത്തിറങ്ങിയ ദുർഗയുടെ ഉടൽ എന്ന ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ദുർഗയുടെ അഭിനയത്തിന് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. കുടുക്ക് 2025, കിംഗ് ഫിഷ്, റാം തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

  Also Read: സംസാരിച്ചാൽ എപ്പോഴാണ് അടിയാവുക എന്നറിയില്ല, അത്ര സെൻസിറ്റീവ് ആണ്; മമ്മൂട്ടിയെക്കുറിച്ച് കമൽ

  കുടുക്ക് എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ദുർഗയിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുർഗ തനിക്ക് മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കുഞ്ഞു നാൾ മുതൽ താൻ കടുത്ത മോഹൻലാൽ ആരാധിക ആയിരുന്നെന്നും ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ നാൾ മുതൽ താൻ അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ടായിരുന്നു എന്നുമാണ് താരം പറയുന്നത്.

  'എന്റെ വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണണമെന്നത്. ആ ഞാൻ ഇപ്പോൾ ഏട്ടനൊപ്പം സിനിമ ചെയ്യുകയാണ്. ഞാൻ സിനിമയിൽ ഒക്കെ വാങ്ങുന്നതിന് നാളുകൾക്ക് മുന്നേ ലാലേട്ടന്റെ വലിയ ആരാധികയാണ്. എന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ഞാൻ ആദ്യമായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. അന്ന് ആ പതിനാറാം വയസ് തൊട്ട് ഞാൻ ലാലേട്ടന് മെസേജ് അയക്കുന്നതാണ്,'

  Also Read: സ്വന്തം മൂല്യം തിരിച്ചറിയുക, സ്വയം തിരിച്ചറിയുക; പുതിയ ചിത്രവുമായി ബിഗ് ബോസ് താരം സൂരജ്

  'ലാലേട്ടനെ കാണാൻ ആഗ്രഹിച്ച് പണ്ട് ഞാൻ കുറെ പരിപാടികൾക്ക് ഒക്കെ പോയിട്ടുണ്ട് അന്നൊന്നും കാണാൻ പറ്റിയില്ല. മോഹൻലാൽ സിനിമ ഇറങ്ങിയപ്പോൾ അത് എനിക്ക് ഒരുപാട് കണക്ട് ചെയ്യാൻ പറ്റി. എന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും, സങ്കടങ്ങളും എല്ലാം ഞാൻ മെസേജ് ചെയ്യാറുണ്ടായി. മോഹൻലാൽ സിനിമ കണ്ട് ഇമോഷണലായി അന്നും ഞാൻ മെസേജ് അയച്ചു.'

  'ഏട്ടനെ കാണാൻ കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു ഇപ്പോൾ ഞാൻ ഏട്ടൻ ഉള്ള ഇൻഡസ്ട്രിയിൽ വരെ എത്തിയിട്ടുണ്ട് വൈകാതെ ഞാൻ കാണുമെന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു അത്. അതിന് കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ലാലേട്ടനെ കണ്ടു. അമ്മയുടെ ഷോയ്ക്കായുള്ള പ്രാക്ടീസിന് ഇടയിൽ ആയിരുന്നു. കണ്ടപ്പോൾ ഞാൻ ഇതൊക്കെ പറഞ്ഞു, മെസേജ് ഒക്കെ കാണിച്ചു കൊടുത്തു. ഏട്ടൻ അല്ല അതൊന്നും നോക്കുന്നെ എന്ന് പറഞ്ഞു.'

  Also Read: 'ഫഹദിനെ സിനിമയിൽ കൊണ്ടുവന്നത് മമ്മൂട്ടിയും മോഹൻലാലും പയ്യൻ കൊള്ളാമല്ലോ എന്ന് പറഞ്ഞ ശേഷം': ഫാസിൽ

  'പിന്നെ ഫോട്ടോ എടുത്തു, മോൾടെ കൂടെ ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ കരഞ്ഞു പോയി, അവിടെ നിന്ന് ഞാൻ ഓടി പിന്നെ ഇരുന്ന് കരയുകയായിരുന്നു. നേരിട്ട് കണ്ട ശേഷം ഞാൻ മൊബൈൽ നമ്പർ വാങ്ങി ഇപ്പോൾ ഫേസ്ബുക്കിൽ മെസേജ് അയക്കൽ നിർത്തി വാട്സാപ്പിൽ ആക്കി' ദുർഗ പറഞ്ഞു.

  അതേസമയം, ദുർഗയുടെ ഏറ്റവും പുതിയ ചിത്രമായ കുടുക്ക് ഓ​ഗസ്റ്റ് 25 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിന് ശേഷം കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

  Also Read: 'നീളമുള്ള മുടി മുറിക്കണമെന്ന് പറഞ്ഞപ്പോൾ മടിച്ചിരുന്നു'; സുരേഷേട്ടന്റെ സ്വന്തം സുമലത ടീച്ചർ ഇവിടെയുണ്ട്!

  നേരത്തെ കുടുക്കിലെ ഒരു​ഗാന രം​ഗവുമായി ബന്ധപ്പെട്ട് ദുർ​ഗയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രം​ഗങ്ങളായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തിൽ പ്രതികരണവുമായി നടൻ കൃഷ്ണ ശങ്കറും ദുർ​ഗയുടെ ഭർത്താണ് അർജുൻ രവീന്ദ്രനും രം​ഗത്തെത്തിയിരുന്നു. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയും വിധം എല്ലാ പിന്തുണയും താനും കുടുംബവും നൽകുമെന്നും അർജുൻ പറഞ്ഞിരുന്നു.

  Read more about: durga krishna
  English summary
  Kudukka 2025 actress Durga Krishna says she is a big fan of Mohanlal and has been texting him since the age of 16
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X