For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ഇങ്ങനെയാവാൻ കാരണം എന്റെ അച്ഛനാണ്, മറ്റു അച്ഛന്മാരെ പോലെയല്ല! അമ്മ സ്ട്രിക്റ്റാണ്': ശരണ്യ ആനന്ദ്

  |

  കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ ആനന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് നടി. കുടുംബവിളക്കിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശരണ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

  അതിന് മുന്‍പ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്. പക്ഷെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകാൻ ശരണ്യക്ക് വേദിക ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

  Also Read: മലയാളം പറയാൻ അറിയില്ല, ഞങ്ങൾ മലയാളികൾ അല്ലെന്ന് പറയുന്നവരോട്!; ശരണ്യയും മനേഷും പറയുന്നു

  ശരണ്യയെ പോലെ നടിയുടെ ഭര്‍ത്താവ് മനേഷും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ബിസിനസ്സുകാരനായ മനേഷ് ശരണ്യക്ക് ഒപ്പം നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ ശരണ്യക്ക് ഒപ്പം മത്സരാർഥിയായും മനേഷ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

  ശരണ്യയുടെ യൂട്യൂബ് വീഡിയോകളിലും മനേഷ് എപ്പോഴും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശരണ്യ മനേഷിന് ഒപ്പം പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴു ശ്രദ്ധനേടിയിട്ടുണ്ട്. ഇവരുടെ വെഡിങ് അണിവേഴ്സറി ഫോട്ടോഷോട്ട് എല്ലാം വൈറലായി മാറിയിരുന്നു. രണ്ടു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.

  ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. ശരണ്യയുടെ അച്ഛനും അമ്മയും അഭിമുഖത്തിൽ എത്തുന്നുണ്ട്. തന്റെ അച്ഛനും അമ്മയും തന്നെ വളർത്തിയതിനെ കുറിച്ചും അവർ നൽകിയ പിന്തുണയെ കുറിച്ചുമൊക്കെ ശരണ്യ ബിഹൈൻഡ്വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ശരണ്യയുടെ വാക്കുകൾ വിശദമായി വായിക്കാം.

  എപ്പോഴും എനര്‍ജ്ജറ്റിക് ആയി നിൽക്കുന്ന ആളാണ് ശരണ്യ. തുള്ളി ചാടി നടക്കുകയും. ഒപ്പമുള്ള വരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം. താൻ ഇങ്ങനെയാവാന്‍ കാരണം തന്റെ അച്ഛനാണ് എന്നാണ് ശരണ്യ പറയുന്നത്. അച്ഛന്‍ അത്രയധികം ജോളിയാണ്. ശരിക്കും തന്റെ പപ്പ ഡാഡി കൂള്‍ ആണെന്നും ശരണ്യ പറയുന്നു.

  'എല്ലാ കാര്യത്തിലും നല്ല പോലെ സ്വാതന്ത്ര്യം നല്‍കിയാണ് അച്ഛന്‍ വളര്‍ത്തിയത്. അച്ഛന്മാര്‍ എന്ന് പറഞ്ഞാല്‍ പൊതുവെ സ്ട്രിക്ട് ആണല്ലോ. ഇന്ന വസ്ത്രം ധരിക്കരുത്, അങ്ങനെ പറയരുത്, അവിടെ പോവരുത് എന്നൊക്കെ പറയില്ലേ. എന്റെ പപ്പ അതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്,'

  'എന്റെ കരിയറിലും എനിക്ക് ഏറ്റവും സപ്പോര്‍ട്ട് പപ്പയാണ്. ലൊക്കേഷനില്‍ എല്ലാം കൂടെ വരുന്നതും പപ്പയാണ്. എവിടെ പോയാലും മറ്റുള്ളവര്‍ ആദ്യം തിരക്കുന്നത് പപ്പയെ ആയിരിക്കും. കാരണം അത്രയും വേഗം പപ്പ എല്ലാവരുമായും കൂട്ടാകും. സംസാരിക്കും,' ശരണ്യ പറഞ്ഞു.

  Also Read: മഞ്ജുവിന് പുതിയ പ്രണയം? കോളേജിൽ എത്തിയ അമ്മയെ ഗൗനിക്കാതെ മീനാക്ഷി!, വാർത്തകളിലെ സത്യാവസ്ഥ ഇങ്ങനെ

  അതേസമയം, മകള്‍ അവളുടെ ആഗ്രഹം പോലെ ജീവിക്കണം എന്ന് മാത്രമേ താന്‍ ആഗ്രഹിച്ചിട്ടുള്ളൂ എന്ന് ശരണ്യയുടെ പപ്പ പറയുന്നത്. അവളുടെ ഡാൻസിനോടുള്ള ഇഷ്ടമൊക്കെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്റെ സ്ഥലം അടൂർ ആണ്. അടൂർ നിന്നാണല്ലോ നല്ല കലാകാരൻമാർ ഒക്കെ അപ്പോൾ എന്റെ മകൾക്കും അങ്ങനെയാണ് കഴിവ് കിട്ടിയത് എന്ന് ഞാൻ വിചാരിക്കുന്നതെന്ന് അച്ഛൻ പറഞ്ഞു.

  തന്റെ അമ്മ കുറച്ച് സ്ട്രിക്ട് ആണ്. പെണ്‍ മക്കള്‍ക്ക് പൊതുവെ അച്ഛനോടായിരിയ്ക്കുമല്ലോ കൂടുതല്‍ ഇഷ്ടം. ശരണ്യയ്ക്കും അത് പോലെ തന്നെയാണ്. പക്ഷെ അമ്മ ഭയങ്കര പാവം അമ്മയാണെന്നും നടി പറയുന്നുണ്ട്. സപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ അമ്മയും മോശമല്ലെന്ന് ശരണ്യ പറഞ്ഞു.

  Read more about: Saranya Anand
  English summary
  Kudumbavilakku Fame Saranya Anand Opens Up About Her Father And Mother And Their Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X