കല്യാണം കഴിഞ്ഞിതുവരെ ഞങ്ങളെ ഇവളുടെ വീട്ടില്‍ കയറ്റിയിട്ടില്ല; വിഷമമുണ്ടെന്ന് കുക്കുവും ദീപയും
കല്യാണം കഴിഞ്ഞ് തങ്ങളെ ഇതുവരേയും ദീപയുടെ വീട്ടില്‍ കയറ്റിയിട്ടില്ലെന്നാണ് കുക്കുവും ദീപയും പറയുന്നത്.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കുക്കുവും ദീപയും. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഇരുവരും.കല്യാണം കഴിഞ്ഞ് തങ്ങളെ ഇതുവരേയും ദീപയുടെ വീട്ടില്‍ കയറ്റിയിട്ടില്ലെന്നാണ് കുക്കുവും ദീപയും പറയുന്നത്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
തുടക്കത്തില്‍ രണ്ടിടത്തും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ദീപ പറയുമ്പോള്‍ തങ്ങള്‍ സാധാരണ ഗ്രാമത്തില്‍ നിന്നുമുള്ളവരാണെന്നും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടെന്നും കുക്കു പറയുന്നു. ഒരിക്കലും എല്ലാം ഓക്കെയാകണമെന്നില്ലെന്നാണ് താരം പറയുന്നത്.

ഇപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ലെന്നാണ് ദീപ പറയുന്നത്. വീട്ടുകാര്‍ക്ക് അറിഞ്ഞപ്പോഴുണ്ടാകുന്ന ഷോക്കായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ സന്തോഷത്തോടെയിരിക്കുന്നുവെന്നതാണ് അവര്‍ക്ക് വലുതെന്നും അവര്‍ പറയുന്നു.
എന്നാല്‍ തന്റെ വീട്ടില്‍ ഇപ്പോഴും കുറച്ച് പ്രശ്‌നമുണ്ടെന്നും എങ്കിലും വിളിക്കുന്നൊക്കെയുണ്ടെന്നും ദീപ പറഞ്ഞു. അച്ഛനാണ് പ്രശ്‌നമാണെന്നാണ് ദീപ പറയുന്നത്.
തന്റേതൊരു നാട്ടിന്‍ പുറമാണെന്നും താന്‍ ഒറ്റ മോളാണെന്നും ദീപ പറയുന്നു. തന്റെ അപ്പനായതിനാല്‍ തന്റേതായ വാശി അദ്ദേഹത്തിനും കാണുമെന്നാണ് ദീപ പറയുന്നത്.
പക്ഷെ അമ്മയും ചേട്ടന്മാരും വിളിക്കാറുണ്ട്. പ്രശ്‌നം അച്ഛന് മാത്രമാണെന്നും അത് മാറാന്‍ കാലങ്ങളെടുക്കുമെന്നും താനത് മനസിലാക്കുന്നുണ്ടെന്നും ദീപ പറയുന്നു.
അതേസമയം തങ്ങളുടെ ജീവിത വിജയം കണ്ട് അദ്ദേഹത്തിന്റെ ഉള്ളില്‍ സന്തോഷമുണ്ടാകുമെന്നാണ് ദീപ പറയുന്നത്. കുക്കുവിനെ കല്യാണം കഴിക്കണം എന്ന് പറയുമ്പോള്‍ അച്ഛനെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം സാമ്പത്തിക ഭദ്രതയായിരുന്നുവെന്നാണ് ദീപ പറയുന്നത്.
എന്നാല്‍ തനിക്കൊരു കുറവും വരുത്തരുതെന്ന കാര്യത്തില്‍ നൂറ് ശതമാനം കുക്കു നോക്കുന്നുണ്ടെന്നും ദീപ പറയുന്നു. ഞാനിത്തിരി പട്ടിണി കിടന്നാവും അവളത് അറിയരുതെന്നായിരുന്നു അതേക്കുറിച്ചുള്ള കുക്കുവിന്റെ പ്രതികരണം.
താനൊന്നും ചോദിക്കാറില്ലെന്നും എന്നാല്‍ അവിടെ മുതല്‍ ഇതുവരെ ഒരും കുറവും ദീപ പറയുന്നു. അപ്പന്‍ തന്നെ നോക്കിയിരുന്നത് പോലെ തന്നെ കുക്കുവും നോക്കുന്നുണ്ടെന്നാണ് ദീപ പറയുന്നു.
അതേസമയം തനിക്ക് എന്തെങ്കിലും വേണമെങ്കില്‍ താന്‍ പണിയെടുത്ത് വാങ്ങുമെന്നും ദീപ വ്യക്തമാക്കുന്നുണ്ട്. ദീപയുടെ അച്ഛന്റെ ഭാഗം മനസിലാകുമെന്നാണ് കുക്കുവും പറയുന്നത്.
കല്യാണത്തിനും അപ്പനൊഴികെയുള്ളവരായിരുന്നു വന്നതെന്നും ദീപ ഓര്‍ക്കുന്നുണ്ട്. ഇടയ്ക്ക് വീടിന്റെ അടുത്തു കൂടെ വണ്ടിയില്‍ പോയി വീടൊക്കെ കാണിച്ചു കൊടുക്കുമെന്നാണ് കുക്കു പറഞ്ഞത്.
ഇപ്പോഴും വീട്ടില്‍ കയറ്റിയിട്ടില്ല. എങ്കിലും എന്തുണ്ടെങ്കിലും അപ്പന് മെസേജ് അയക്കുന്നുണ്ട്. എല്ലാം കാണുന്നുണ്ടെങ്കിലും അദ്ദേഹം മറുപടി നല്‍കില്ലെന്നാണ് ദീപ പറയുന്നത്.
താന്‍ എല്ലാ തരം പണിയുമെടുത്താണ് ജീവിച്ചതെന്ന് കുക്കു പറയുന്നുണ്ട്. തേപ്പ് പണിയും കിണറു പണിയുമെല്ലാം എടുത്തതിനെക്കുറിച്ച് താരം ഓര്‍ക്കുന്നുണ്ട്.
പിന്നാലെ ഒരു അനുഭവവും താരം പങ്കുവെക്കുന്നു. നാട്ടിലെ ഒരു വീട്ടില്‍ ജോലി തേടി പോയതിനെക്കുറിച്ചാണ് കുക്കു സംസാരിക്കുന്നത്.
അവിടെ ചെന്നാല്‍ ജോലി കിട്ടുമെന്ന് ആരൊക്കയോ പറഞ്ഞ് കേട്ടാണ് രാവിലെ തന്നെ എത്തുന്നത്. അവിടെ അച്ചപ്പമൊക്കെയുണ്ടാക്കുന്ന പണിയുണ്ടായിരുന്നു.
പലഹാരങ്ങള്‍ പാക്ക് ചെയ്യുന്നതായിരുന്നു ആദ്യം ലഭിച്ച ജോലി. പക്ഷെ കവര്‍ കത്തിപ്പോകുന്നത് കാരണം ആ പണി ശരിയായില്ല.
അതില്‍ അവര്‍ തന്നെ കുക്കുവിനെ പടക്ക കടയിലേക്ക് മാറ്റുകയായിരുന്നു. ആ ജോലി പക്ഷെ വിജയമായി എന്നാണ് കുക്കു പറയുന്നത്.

പണമുണ്ടാക്കുകയും വീട്ടില്‍ കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. തന്നെ ആശ്രയിച്ചല്ല വീട് കഴിഞ്ഞിരുന്നതെങ്കിലും അവര്‍ക്ക് സന്തോഷമാവുകയും തന്റെ സമ്പാദ്യം കൂട്ടി വെക്കുകയും ചെയ്തുവെന്നാണ് കുക്കു പറയുന്നത്.
പിന്നീടാണ് ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നത്. ഡി ഫോര്‍ ഡാന്‍സ് ഓര്‍മ്മകളും കുക്കു പങ്കുവെക്കുന്നുണ്ട്.
റിയാലിറ്റി ഷോയില്‍ മറ്റുളളവരെ പോലെ വിലകൂടിയ കോസ്റ്റിയൂമിന് പകരം താന്‍ കാശ് ചിലവില്ലാതെയാണ് കോസ്റ്റും ഉണ്ടാക്കിയിരുന്നതെന്നാണ് കുക്കു പറയുന്നത്. ഇതിനായി അച്ഛന്റെ വല വരെ ഉപയോഗിച്ച കഥ കുക്കു പറയുന്നുണ്ട്.
വീട്ടില്‍ ഡാന്‍സിന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. തന്നോട് ഇന്നു വരെ ഒരു എതിര്‍പ്പും കാണിക്കാത്ത രണ്ടു പേരാണ് തന്റെ ഡാഡിയും മമ്മിയുമെന്നാണ് കുക്കു പറയുന്നത്.
ആദ്യമായ സമ്പാദിച്ച അഞ്ച് രൂപയ്ക്ക് പരിപ്പും പപ്പടവും വാങ്ങിയതും കുക്കു ഓര്‍ക്കുന്നുണ്ട്. അന്ന് മുതല്‍ അവര്‍ക്ക് സന്തോഷമാണെന്നും താരം പറയുന്നു.
എല്ലാ പരിപാടിയ്ക്കും അച്ഛനും അമ്മയും വരാറുണ്ട്. എന്നാല്‍ വേദിയിലേക്ക് വരാതെ പിന്നില്‍ നിന്ന് കാണാനാണ് അവര്‍ക്ക് ഇഷ്ടം.


Click it and Unblock the Notifications











