twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ ആര്‍ക്കും എന്നെ വേണ്ട! എത്ര വയസായെന്ന് രജനീകാന്ത്; കുളപ്പുള്ളി ലീല പറയുന്നു

    |

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കുളപ്പുള്ളി ലീല. ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. ഇപ്പോഴിതാ കുളപ്പുള്ളി ലീല മലയാളത്തിന് അഭിമാനകരമായ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. ദീപാവലിയ്ക്ക് പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിലെ ലീലയുടെ പ്രകടനം കയ്യടി നേടുകയാണ്. അണ്ണാത്തയില്‍ മുത്തശ്ശി കഥാപാത്രമായാണ് ലീല എത്തുന്നത്. മലയാളത്തില്‍ കുളപ്പുള്ളി ലീലയെ മലയാളികള്‍ ഓര്‍ത്തിരിക്കുന്നതില്‍ മിക്കതും കോമഡി കഥാപാത്രങ്ങളുടെ പേരിലാണ്. എന്നാല്‍ തമിഴില്‍ കറച്ച് സെന്റിമെന്‍സുമുണ്ട്.

    മൗനരാഗത്തിലെ പാവം പെണ്ണ് തന്നെയോ ഇത്; ഐശ്വര്യയുടെ കിടിലന്‍ ചിത്രങ്ങള്‍മൗനരാഗത്തിലെ പാവം പെണ്ണ് തന്നെയോ ഇത്; ഐശ്വര്യയുടെ കിടിലന്‍ ചിത്രങ്ങള്‍

    ഇപ്പോഴിതാ അണ്ണാത്തയെക്കുറിച്ചള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കുളപ്പുള്ളി ലീല. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എന്താണ് ഈ എനര്‍ജിയുടെ രഹസ്യം? എന്ന ചോദ്യത്തിന് കുളപ്പുളളി ലീല നല്‍കുന്നത് ആ എനര്‍ജി കൊണ്ട് ഇപ്പോള്‍ പണിയില്ലാതെ വീട്ടില്‍ ഇരിക്കുകയാണ് എന്ന സ്വതസിദ്ധമായ ശൈലിയിലൊരു രസികന്‍ മറുപടിയാണ്. പിന്നാലെ താരം മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം.

    മലയാളികള്‍ക്ക് എന്നെ വേണ്ട

    കൊറോണ മാത്രമല്ല മലയാളത്തില്‍ ഒരു മനുഷ്യന് എന്നെ വേണ്ട. മലയാളികള്‍ക്ക് എന്നെ വേണ്ട. തമിഴില്‍ പോയത് കൊണ്ട് ഭയങ്കര അഹങ്കാരമാണ്. കാശ് കൂടുതലാണ്. ലൊക്കേഷനില്‍ പ്രശ്‌നമാണ് എന്നൊക്കെയാണ്. എന്ത് പ്രശ്‌നമാണെന്ന് അറിയില്ല. ഇല്ലെങ്കില്‍ ഒരു പ്രശ്‌നമുണ്ടാക്കാമായിരുന്നുവെന്ന് കുളപ്പുള്ളി ലീല പറയുന്നു. ജീവിതത്തിലും ഇങ്ങനെ തന്നെയാണോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കുന്നുണ്ട്.

    നമ്മള്‍ക്ക് ഉള്ളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും മനസില്‍. എന്തിനാണ് ഇത് നാട്ടുകാരെ അറിയിക്കുന്നത്? ഞാന്‍ നിങ്ങളോട് എനിക്ക് വയ്യ, സുഖമില്ല, വീട്ടില്‍ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ അത് കേട്ട് അതേയോ ചേച്ചി, ശരിയെന്ന് പറയും. എന്നിട്ട് തിരിഞ്ഞ് കുളപ്പുള്ള ലീല ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയാണെന്ന് പറയും. എന്തിനാണ് ഇത് കേള്‍പ്പിക്കുന്നത്. നമ്മള്‍ക്ക് ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി ഓക്കെ റെഡിയെന്ന് പറഞ്ഞ് റെഡിയാകും. പിന്നെ പറയും അവള്‍ ഭയങ്കര വാചാലതയാണെന്ന്. അത് പോട്ടെന്ന് വെക്കും. എന്നായിരുന്നു അവരുടെ മറുപടി. പിന്നാലെ വിജയ് ചിത്രത്തിലും രജനീകാന്ത് ചിത്രത്തിലും അഭിനയിച്ചതിനെക്കുറിച്ചും ലീല മനസ് തുറന്നു.

    എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡാണ്

    വിജയ്ക്കും രജനി സാറിനുമൊപ്പമുള്ള സിനിമ എനിക്ക് കിട്ടിയ നാഷണല്‍ അവാര്‍ഡാണ്. അത് കാരണം പക്ഷെ വലിയൊരു പാര വന്നു. ദളപതിയുടെ സെറ്റില്‍ നിന്നും ചെറിയ ദളപതിയുടെ സെറ്റിലേക്ക്. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്നും ദളപതിയുടെ സെറ്റിലേക്ക്. പിന്നെ സുന്ദര്‍ സിയുടെ അരണ്‍മനൈ 3യും ചെയ്തു. അതൊക്കെ വന്നതോടെ മലയാളം ഡിം. പക്ഷെ എന്തായാലും എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് രജനീകാന്തിന്റേയും വിജയിയുടേയും സിനിമ ചെയ്യുക എന്നത്. രജനീകാന്തിന്റെ പടം കയ്യില്‍ നിന്നും പോയതാണ്. പക്ഷെ അവര്‍ എന്റെ ഡേറ്റ് ചോദിച്ച് വരികയായിരുന്നു. അത് വലിയ ഭാഗ്യമാണ്. കുളപ്പുള്ളി ലീല പറയുന്നു.

    സെറ്റിലുള്ളവരൊക്കെ പൊട്ടിച്ചിരിയായി

    പിറ്റേദിവസം തന്നെ രജനിസാറിനും കീര്‍ത്തി സുരേഷിനുമൊപ്പം സീനുണ്ടായിരുന്നു. ഓരോ സീന്‍ കഴിയുമ്പോഴും സര്‍ തംപ്‌സ് അപ്പ് കാണിക്കും. കലാകാരന്മാരെ അംഗീകരിക്കാന്‍ തമിഴരെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ. പ്രായമാവരെ ഭയങ്കര ബഹുമാനമാണ്. ലൊക്കേഷനില്‍ സാറിന്റെ കൂടെ ഇരിക്കാന്‍ വിളിക്കുമായിരുന്നു. പക്ഷെ ഞാന്‍ പോവുമായിരുന്നില്ല. ആരും സാറിന്റേ അരികിലേക്ക് പോകില്ല. ഒരു ദിവസം ഇങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞു, ഞാന്‍ നിങ്ങളുടെ കൂടെ മുത്തു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന്. അതില്‍ നിങ്ങളെ ആല്‍മരത്തില്‍ കെട്ടിയിടുന്നത് എന്റെ ചേട്ടനാണ്. അദ്ദേഹം വലിയ ഗുണ്ടയാണ് എന്ന്. ആ അത് നിങ്ങളായിരുന്നുവോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ നിങ്ങള്‍ക്ക് എത്ര വയസായെന്ന് സാര്‍ ചോദിച്ചു. ഇത് കേട്ടതും സെറ്റിലുള്ളവരൊക്കെ പൊട്ടിച്ചിരിയായി. അവര്‍ പറയുന്നു.

    മഞ്ജു വാര്യരോ സൗബിനോ സഹായിക്കണം, തുറന്ന് കത്തുമായി സംവിധായകൻ, എന്നെ വിശ്വസിച്ചു ജീവിക്കുന്ന കുടുംബമുണ്ട്...മഞ്ജു വാര്യരോ സൗബിനോ സഹായിക്കണം, തുറന്ന് കത്തുമായി സംവിധായകൻ, എന്നെ വിശ്വസിച്ചു ജീവിക്കുന്ന കുടുംബമുണ്ട്...

    Recommended Video

    ആരാണീ കോഴിക്കോട് ശാരദ ? ചെറിയ വേഷങ്ങളിലെ വലിയ കലാകാരി
    പറഞ്ഞിട്ട് പോയി

    ലാസ്റ്റ് സീന്‍ കഴിഞ്ഞ് പോകാന്‍ നേരം സര്‍ ശിവയോട് നന്നായി ചെയ്തിട്ടുണ്ടെന്നും നല്ല ആര്‍ട്ടിസ്റ്റ് ആണെന്നും പറയണമെന്നും ശിവ സാറിനോട് പറഞ്ഞിട്ട് പോയി. സര്‍ തന്നെ നേരത്തെ നന്നായിരുന്നുവെന്ന് പറഞ്ഞിട്ടാണ് പോയത്. എന്നും കുളപ്പുള്ളി ലീല കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: kulappulli leela
    English summary
    Kulappulli Leela About Working With Vijay And Rajinikanth And Missing Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X