For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അതുമായി നിനക്കെന്താ ബന്ധം'; ന്നാ താ കേസ് കൊട് കണ്ട് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

  |

  മലയാളത്തിലെ എവർ ഗ്രീൻ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളി മനസുകളിൽ മായാതെ നിൽക്കുന്ന ചാക്കോച്ചൻ ചിത്രങ്ങളാണ്. പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്‌ടിച്ച മറ്റൊരു നടനും മലയാളത്തിൽ ഇല്ലെന്നതാണ് സത്യം.

  കരിയറിലും ജീവിതത്തിലും ഒരുപോലെ കയറ്റിറക്കങ്ങൾ നേരിട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്ന് കുറച്ചു നാൾ മാറി നിൽക്കേണ്ടിയതായി പോലും വന്നു ചാക്കോച്ചന്. എന്നാൽ തിരിച്ചുവരവിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചാക്കോച്ചനെയാണ് പ്രേക്ഷകർ കണ്ടത്.

  Also Read: ആറ് മാസം കുതിരയുടെ പുറത്തുള്ള ജീവിതമായിരുന്നു, വേലായുധ പണിക്കര്‍ ആകാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് സിജു വിത്സൻ

  ഇന്ന് മാറ്റത്തിന്റെ പാതയിലാണ് കുഞ്ചാക്കോ ബോബൻ. അന്ന് റൊമാന്റിക് വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ചാക്കോച്ചൻ ഇന്ന് കൂടുതൽ കാമ്പുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളിലാണ് ചാക്കോച്ചൻ എത്തുന്നത്.

  എന്താടാ സജി, അറിയിപ്പ് തുടങ്ങി വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ന്നാ താൻ കേസ് കൊട്, ഒറ്റ് തുടങ്ങിയ ചിത്രങ്ങളാണ് ചാക്കോച്ചന്റേതായി അവസാനം പുറത്തിറങ്ങിയത്. അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രമാകുന്ന ഒറ്റ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

  Also Read: കുളു കുളുവിന് പാട്ടുപാടി കൊടുത്ത് യുവ കൃഷ്ണ, സൂപ്പർ ഡാഡ് എന്ന് മൃദുലയും

  അതേസമയം, തിയേറ്ററിൽ വൻ വിജയമായ ന്നാ താൻ കേസ് കൊട് കഴിഞ്ഞ ദിവസം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

  അതിനിടെ സിനിമ കണ്ട മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബൻ. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ താൻ വിളിച്ചപ്പോൾ അദ്ദേഹം നൽകിയ പ്രശംസയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: 'ബെഡ് റൂം സീൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം, ഞാൻ മരിച്ചുവെന്ന് പറഞ്ഞ് പരത്തിയിരുന്നു'; പഴയകാല നടി അ‍ഞ്ജു!

  'മമ്മൂക്ക സിനിമ കണ്ടെന്ന് അറിഞ്ഞിട്ട് ഞാൻ വിളിച്ചിരുന്നു. പടം കണ്ടോ എന്ന് ചോദിച്ചു, 'ഏത് പടം?', ഞാൻ പറഞ്ഞു, ന്നാ താൻ കേസ് കൊട്, അപ്പോൾ മമ്മൂക്ക, 'ആ ആ പടവുമായി നിനക്കെന്താ ബന്ധം', എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അതിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. കൊഴുമേൽ രാജീവൻ എന്ന കഥാപാത്രം. 'അത് തന്നാണോ ചെയ്തേ, ഇപ്പോൾ എവിടെയാണ്,' ഞാൻ ദുബായിൽ ആണെന്ന് പറഞ്ഞു, 'അവിടെ എന്താണ് പരിപാടി', പ്രൊമോഷൻ ഒക്കെ ആയിട്ട് എന്ന് പറഞ്ഞു, അപ്പോൾ മമ്മൂക്ക,'ഓ പ്രമോഷണം'.

  'അല്ല നിങ്ങൾക്ക് സിനിമ ആയിട്ടുള്ള ബന്ധമെന്താണ്' മമ്മൂക്ക ചോദിച്ചു, ഞാൻ സിനിമയുടെ കോ പ്രൊഡ്യൂസർ കൂടിയാണെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'ആ അത് പറഞ്ഞോളൂ, അല്ലാതെ സിനിമയിൽ ഞാൻ കുഞ്ചാക്കോ ബോബൻ എന്നൊരാളെ കണ്ടിട്ടില്ല.' ഇത് കേട്ടതോടെ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയി. സന്തോഷമോ എന്തൊക്കെയോ വന്നു. അങ്ങനെ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് അദ്ദേഹം.' ചാക്കോച്ചൻ പറഞ്ഞു.

  Also Read: ചിത്രയെ പരസ്യമായി അപമാനിച്ച് കരയിച്ച സം​ഗീത സംവിധായകൻ; ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ..

  മമ്മൂട്ടിയുടെ കാതോട് കാതോരം എന്ന ഹിറ്റ് ചിത്രത്തിലെ ഗാനമായ 'ദേവദൂതർ പാടി' ചിത്രത്തിനായി പുനരാവിഷ്കരിച്ചിരുന്നു. അത് കണ്ടിട്ട് ചിത്രത്തിൽ നായികാ ആയിരുന്ന സരിത തന്റെ നമ്പർ തേടിയെടുത്ത് വിളിച്ചതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'ചാക്കോച്ചൻ നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു, അത് വളരെ സന്തോഷം നൽകിയ കാര്യമാണ്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

  Read more about: kunchacko boban
  English summary
  Kunchacko Boban about Mammootty's response after watching Nna Than Case Kodu movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X