പ്രണയാഭ്യര്‍ത്ഥന ഇപ്പോഴും വരാറുണ്ടോ? ഭാര്യ ഉണ്ടെന്ന ചിന്തയുണ്ടെന്ന് അര്‍ജുന്‍; ചിരിപ്പിച്ച് ചാക്കോച്ചനും
മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് നായകന്‍, ചോക്ലേറ്റ് ബോയ് വേഷങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ ആരാധകരെ നേടിയെടുക്കുന്നത്. ഇന്നും കുഞ്ചാക്കോ ബോബനെന്നാല്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുക ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷിച്ചു നടക്കുന്ന ആ പയ്യനെയായിരിക്കും.
കാലത്തിനൊപ്പവും സിനിമയ്‌ക്കൊപ്പവും സഞ്ചരിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയുടെ മാറ്റത്തിന്റെ ഘട്ടത്തിലെല്ലാം അതിന്റെ ഭാഗമാകാന്‍ കുഞ്ചാക്കോ ബോബന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ വേഷങ്ങളിലൂടേയും സിനിമകളിലൂടേയും നിറഞ്ഞു നില്‍ക്കുകയാണ് ചാക്കോച്ചന്‍. ഇപ്പോഴിതാ ചാവേറിലൂടെ ഇതുവരെ കാണാന്‍ സാധിക്കാത്ത രൂപത്തിലും ഭാവത്തിലും എത്തുകയാണ് കുഞ്ചാക്കോ ബോബന്‍.

ടിനു പാപ്പച്ചൊരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും പ്രധാന വേഷങ്ങളിലെത്തുന്നത്. ചാവേറിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ചാക്കോച്ചനും മറ്റ് താരങ്ങളും ഇപ്പോള്‍. ഇതിനിടെ ഇപ്പോഴിതാ ചാവേറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയുണ്ടായ രസകരമായ സംഭവം വൈറലാവുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. ചാക്കോച്ചനും അര്‍ജുനും ടിനുവുമാണ് അഭിമുഖത്തിലുള്ളത്.
ടെലിവിഷന്‍ അവതാരകയായി ശ്രദ്ധ നേടിയ മീര അനില്‍ ആണ് അഭിമുഖത്തിലെ അവതരാക. അര്‍ജുന്‍ എങ്ങനെയാണ് ആരാധികമാരുടെ മെസേജുകള്‍ വരുമ്പോള്‍ കൈകാര്യം ചെയ്യുന്നത്? എന്നാണ് വീഡിയോയില്‍ മീര ചോദിക്കുന്നത്. അത് പുള്ളിക്കാരന്റെ ഭാര്യ കൈകാര്യം ചെയ്‌തോളും എന്നായിരുന്നു അതിന് ചാക്കോച്ചന്‍ നല്‍കിയ മറുപടി. ഭാര്യ ഉണ്ടെന്ന ചിന്തയോടെ കൈകാര്യം ചെയ്താല്‍ മതി എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.
രണ്ടു പേരും വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ്. പ്രിയ പൊസസീവ് ആണോ എന്നായിരുന്നു മീരയുടെ അടുത്ത ചോദ്യം. ഇതിന് മറുപടി നല്‍കിയത് ടിനു പാപ്പച്ചനായിരുന്നു. പ്രിയയുടെ നമ്പര്‍ താരം നേരിട്ട് ചോദിച്ചോ എന്നായിരുന്നു സംവിധായകന്റെ മറുപടി. പണ്ടൊന്നും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാതിരുന്ന ചാക്കോച്ചന്‍ ഇപ്പോള്‍ അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ പ്രിയ എന്താണ് പറയുന്നതെന്ന് മീര ചോദിക്കുന്നു.നേരത്തെ പറഞ്ഞതാണ് കുറച്ചൂടെ നന്നായി ചെയ്തൂടേ എന്നായിരുന്ന ചാക്കോച്ചന്റെ മറുപടി.

പ്രിയ കൂള്‍ ആണോ എന്നും മീര ചോദിക്കുന്നു. ആണ്, അല്ലാതെ എനിക്ക് വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അര്‍ജുന്‍ അശോകന്റെ ദാമ്പത്യത്തെക്കുറിച്ചും മീര ചോദിക്കുന്നുണ്ട്. തങ്ങള്‍ എട്ട് വര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ 13 വര്‍ഷമായെന്നും അര്‍ജുന്‍ പറയുന്നു. ആരാധികമാരുടെ മെസേജുകള്‍ വരുമ്പോള്‍ ഭാര്യ ഒന്നും പറയാറില്ലെന്നും അര്‍ജുന്‍ പറയുന്നു. ഉടനെ അന്നെന്തോ പറഞ്ഞെന്ന് പറഞ്ഞല്ലോ എന്ന് ചാക്കോച്ചന്‍ ചോദിക്കുന്നുണ്ട്. അത് ഇവിടെ പറയാന്‍ പറ്റില്ല എന്നായിരുന്നു അര്‍ജുന്റെ കൗണ്ടര്‍. രസകരമായ വീഡിയോ വൈറലായി മാറുകയാണ്.
അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് ചാവേര്‍. മനോജ് കെയു, അനുരൂപ്, സജിന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോയ് മാത്യുവിന്റെ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. സെപ്തംബര്‍ 28 നാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications