For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരിച്ചുവരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്, ക്ലോസപ്പ് വെക്കാന്‍ പോലും ചിലര്‍ മടിച്ചു; ചാക്കോച്ചന്‍ പറയുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോയായി മാറിയ ചാക്കോച്ചന്‍ മലയാള സിനിമയുടെ മാറ്റത്തിന്‌റെ പാതയിലെ സജീവ സാന്നിധ്യമാണ്. സിനിമയില്‍ നിന്നും ഒരിടവേളയെടുത്ത ചാക്കോച്ചന്‍ പിന്നീട് തിരികെ വന്നത് ശക്തമായിട്ടായിരുന്നു. തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയ ചോക്ലേറ്റ് ഹീറോയില്‍ നിന്നും ഡാര്‍ക്ക് ഷെയ്ഡുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത് പുതിയൊരു പാത തന്നെ തുറക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രത്തിലും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് കുഞ്ചാക്കോ ബോബന്‍ കൈകാര്യം ചെയ്യുന്നത്.

  പുത്തൻ മേക്കോവറിൽ മഞ്ജു; ചന്തം കൂട്ടി ചുവപ്പ് കണ്ണടയും, ചിത്രങ്ങൾ വൈറൽ

  ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും മനസ്് തുറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തിരിച്ചുവരവില്‍ അകല്‍ച്ച് അനുഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ തന്നെ സമീപിക്കാറുണ്ടെന്നും താരം പറയുന്നു. കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അനിയത്തി പ്രാവ് എന്ന ചിത്രത്തില്‍ തന്നെ ഒരു താരപരിവേഷം ലഭിച്ചിരുന്നു. അതിന് ശേഷം ക്യാമ്പസ് റോളുകള്‍ വന്നു, ചോക്ലേറ്റ് നായകന്‍ എന്ന ടാഗ് ലൈന്‍ കിട്ടുന്നു. പിന്നീട് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ബോറടിക്കുന്നു, സിനിമകള്‍ പരാജയപ്പെടുന്നു. എനിക്ക് തന്നെ ആകാംക്ഷ നഷ്ടമാകുന്നു. ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല. ഞാന്‍ ഈ മേഖലയില്‍ നില്‍ക്കേണ്ട ആള്‍ ആണോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് സിനിമയില്‍ നിന്നും ഒരു ഇടവേളയെടുക്കുന്നത് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ചോക്ലേറ്റ് ഹീറോയായി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് കുഞ്ചാക്കോ ബോബന്‍.

  അങ്ങനെ മാറി നിന്നപ്പോള്‍ തന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന്. പിന്നീട് തന്റെ ഭാര്യയാണ് താന്‍ സിനിമയിലേക്ക് വരേണ്ടയാളാണെന്ന് തിരിച്ചറിഞ്ഞതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. എന്നാല്‍ തിരിച്ചു വരുമ്പോള്‍ ഒരു താരം എന്ന എന്നതിലുപരി ഒരു നടന്‍ എന്ന നിലയില്‍ നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കും താന്‍ തയ്യാറായിരുന്നു. ആദ്യം തന്റെ മുടിയിലോ മീശയിലൊ തൊടാന്‍ താന്‍ അനുവദിച്ചിരുന്നല്ല. എന്നാല്‍ രൂപഭാവങ്ങള്‍ക്ക് മാറ്റം വരുത്താന്‍ തയ്യാറായാണ് തിരിച്ചുവന്നതെന്നും ചാക്കോച്ചന്‍ പറയുന്നു. അതേസമയം രണ്ടാം വരവില്‍ തനിക്ക് പലരില്‍ നിന്നും അകല്‍ച്ച അനുഭവിച്ചിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

  തിരിച്ചു വരവില്‍ അകല്‍ച്ച അനുഭവിച്ചിട്ടുണ്ട്. സിനിമയില്‍ പലരുടെയും കൂടെ നില്‍ക്കുമ്പോള്‍ ഒരു ക്ലോസപ്പ് വെക്കാന്‍ ചിലര്‍ മടിച്ചിട്ടുണ്ട്. വേറൊരാളിലേക്ക് ക്യാമറ തിരിച്ചുവച്ച അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് ആ സമയത്ത് മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും പക്ഷെ അവര്‍ ഇപ്പോള്‍ സമീപിക്കാറുണ്ടെന്നുമാണ് കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ക്കുന്നത്. നേരത്തെ ഒരു സിനിമയുടെ ഭാ?ഗമാകാന്‍ തീരുമാനിക്കുന്നതിന് മുമ്പ് താന്‍ ചിന്തിക്കുന്ന കാര്യങ്ങളെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നിരുന്നു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. 'കഥ എത്രത്തോളം ആകര്‍ഷിക്കുന്നു എന്നതിന് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ചെയ്ത കഥാപാത്രങ്ങള്‍ വീണ്ടും ചെയ്യാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.

  ഭാര്യന്മാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ എന്നില്‍ നിന്നും ഒളിപ്പിക്കുമായിരുന്നു; ബോളിവുഡ് നടി ബിന്ദു പറയുന്നു

  Recommended Video

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  സംഭാഷണം കുറഞ്ഞുപോയി പ്രധാന കഥാപാത്രമല്ല എന്നെല്ലാമുള്ള കാരണങ്ങള്‍ പറഞ്ഞ് സിനിമകള്‍ വേണ്ടെന്ന് വെക്കാറില്ലെന്നും താം വ്യക്തമാക്കുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവും ടേക്ക് ഓഫുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. പ്രേക്ഷകരിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന കഥാപാത്രങ്ങള്‍ ചെയ്യുക മാത്രമാണ് ലക്ഷ്യം. അതാണ് സന്തോഷം നല്‍കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചെറുവേഷങ്ങളില്‍ എത്തിയാലും പ്രേക്ഷകര്‍ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടെങ്കില്‍ അഭിമാനത്തോടെ അത് ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു. ചെയ്യുന്ന സിനിമകളിലെല്ലാം എന്റെ തല എന്റെ ഫുള്‍ഫിഗര്‍ എന്ന നിലപാടില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് നല്ല സിനിമകള്‍ നഷ്ടമായാനെ..' എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

  Read more about: kunchacko boban
  English summary
  Kunchacko Boban Opens Up About His Second Innings In Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X