എച്ച് 1 എന്‍ 1 പനിയായിരുന്നു, ലണ്ടനില്‍ പോയതിന് പിന്നില്‍; അത്ര കോമണ്‍സെന്‍സ് ഇല്ലാത്തവനല്ല ഞാന്‍!

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്പളെണ്ടര്‍ ബൈക്കില്‍ പാട്ടും പാടി വന്ന പയ്യന്‍. അന്ന് മലയാളികളുടെ മനസില്‍ നേടിയ ഇടം ഇന്നും ചാക്കോച്ചന്‍ വിട്ടു കൊടുത്തിട്ടില്ല. റൊമാന്റിക് ഹീറോ എന്നാല്‍ മലയാളികള്‍ക്ക് ചാക്കോച്ചനാണത്. കാലത്തിനൊപ്പം സിനിമ മാറിയപ്പോള്‍ ചാക്കോച്ചനും മാറി. കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്.

പൊതുവെ വിവാദങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്ത കരിയറാണ് ചാക്കോച്ചന്റേത്. എന്നാല്‍ ഈയ്യടുത്ത് ചാക്കോച്ചനെതിരെ പദ്മിനി സിനിമയുടെ നിര്‍മ്മാതാവ് നടത്തിയ ആരോപണം വലിയ വാര്‍ത്തയായി മ്ാറി. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാതെ ചാക്കോച്ചന്‍ വിദേശത്ത് കറങ്ങി നടക്കുകയാണെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആരോപണം. ഇപ്പോഴിതാ വിവാദത്തോട് പ്രതികരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

Kunchacko Boban

ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പദ്മിനി വിവാദത്തില്‍ പ്രതികരിക്കുന്നത്. താന്‍ നേരത്തെ കമ്മിറ്റ് ചെയ്‌തൊരു പരിപാടിയ്ക്ക് വേണ്ടിയാണ് ലണ്ടനില്‍ പോയതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. തനിക്ക് പനിയായിരുന്നുവെന്നും താരം പറയുന്നുണ്ട്.

''ഞാന്‍ എച്ച് 1 എന്‍ 1 പനി പിടിച്ച് കിടക്കുകയായിരുന്നു. പിന്നെ ആ സിനിമയുടെ റിലീസ് സമയത്താണ് ഞാന്‍ വളരെ മുമ്പ് കമ്മിറ്റ് ചെയ്‌തൊരു പ്രോഗ്രാം പുറത്തുണ്ടായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചൊരു അഭിനേത്രിയും കൂടെ ലണ്ടനില്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയാണ് ബാക്കിയൊക്കെ സെറ്റില്‍ ചെയ്തത്. അത് അതിന്റെ രീതിയ്ക്ക് പോകുന്നു'' ചാക്കോച്ചന്‍ പറയുന്നു.

ഒരു സിനിമ വിജയിക്കുക എന്നതും വിജയിപ്പിക്കുക എന്നതും എല്ലാവരുടേയും ഭാഗത്തു നിന്നും വരേണ്ടതാണ്. ഒരു സിനിമ വിജയിച്ചാല്‍ അതുകൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടാകാന്‍ പോകുന്നത് നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരിക്കും. 25-26 കൊല്ലമായിട്ടും എനിക്കത് മനസിലായിട്ടില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ അങ്ങനെ വിചാരിക്കുന്നവരാകും മണ്ടന്മാര്‍ എന്നും അദ്ദേഹം പറയുന്നുണ്ട്.

മനപ്പൂര്‍വ്വം മാറി നിന്നിട്ടില്ല. എനിക്കതിന്റെ ആവശ്യമില്ല. ചെറിയ വേഷം ചെയ്യുന്ന സിനിമയാണെങ്കിലും അത് വിജയിച്ചാല്‍ എനിക്ക് ഗുണം ചെയ്യുന്നതാണ്. ട്രാഫിക് നോക്കൂ, അതൊരു കോമ്പിനേഷന്‍ മൂവിയായിരുന്നു. വൈറസ് കോമ്പിനേഷന്‍ മൂവിയായിരുന്നു. സീനിയേഴ്‌സ് അടക്കം മള്‍ട്ടിസ്റ്റാര്‍ സിനിമകളുണ്ട്. അതൊക്കെ വിജയിച്ചാല്‍ എനിക്കും കൂടി ഗുണം ചെയ്യുന്നതാണ്. അങ്ങനെ വരുന്നൊരു ഗുണം വേണ്ട എന്ന് വെക്കാനും മാത്രം കോമണ്‍സെന്‍സില്ലാത്ത ആളല്ല ഞാന്‍ എന്നും അദ്ദേഹം പറയുന്നു.

Kunchacko Boban

അതൊരു വിവാദമായിട്ട് പോലും എനിക്ക് തോന്നിയിട്ടില്ല. ആ സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി പാട്ടു പാടുന്നത്. അത് മാര്‍ക്കറ്റിംഗിന് വേണ്ടിയാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുകയെന്നതാണ് മാര്‍ക്കറ്റിംഗ് രീതി. ന്നാ താന്‍ കേസ് കൊടില്‍ ചെയ്ത ഡാന്‍സ് പോലെ. അങ്ങനെ പദ്മിനിയില്‍ പാട്ട് പാടാം എന്ന് പറഞ്ഞത് ഞാനാണ്. ഇത്രയും വര്‍ഷങ്ങളായിട്ടും ചെയ്യാത്ത കാര്യമാണത്. ആ സിനിമയ്ക്ക് വേണ്ടി വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതില്‍ പരം തെളിയിക്കാനൊന്നുമില്ല. ആത്യന്തികമായി നിങ്ങളുടെ പ്രവര്‍ത്തിയെന്താണോ അതനുസരിച്ചുള്ള ഫലം ഉണ്ടാകും എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X