twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിയയുടെ ദേഹത്ത് വീഴാതിരിക്കാന്‍ രണ്ട് പേര്‍ എന്നെ താങ്ങിപ്പിടിച്ചു; രസകരമായ അനുഭവം പറഞ്ഞ് ചാക്കോച്ചന്‍

    |

    മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ബോയ് ഇമേജുമായി മലയാള സിനിമയിലെത്തിയ കുഞ്ചാക്ക ബോബന്‍ ഇന്ന് വേറിട്ട കഥാപാത്രങ്ങളുമായി മലയാള സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന താരമാണ്. ട്രാഫിക്, അഞ്ചാം പാതിര, തുടങ്ങി ന്നാ താന്‍ കേസ് കൊട് വരെ എത്തി നില്‍ക്കുന്ന മലയാള സിനിമയിലെ മാറ്റങ്ങളുടെ ഭാഗമായി കുഞ്ചാക്കോ ബോബനുമുണ്ട്.

    Also Read: പിതാവിന്റെ 50-ാമത്തെ വയസിലാണ് ഞാന്‍ ജനിച്ചത്; മൂത്ത ചേട്ടന്റെ മകനാവാനുള്ള പ്രായം, ജനനത്തെ കുറിച്ച് കമല്‍ ഹാസൻAlso Read: പിതാവിന്റെ 50-ാമത്തെ വയസിലാണ് ഞാന്‍ ജനിച്ചത്; മൂത്ത ചേട്ടന്റെ മകനാവാനുള്ള പ്രായം, ജനനത്തെ കുറിച്ച് കമല്‍ ഹാസൻ

    കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രമായിരുന്നു വിശുദ്ധന്‍ എന്ന ചിത്രത്തിലേത്. ചിത്രത്തില്‍ വലിയ വിജയമായില്ലെങ്കിലും ചിത്രം നിരൂപക പ്രശംസ നേടുകയും പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഏറെ ചര്‍ച്ചയായ റൊമാന്റിക് പാട്ടിന്റെ ചിത്രീകരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ചാക്കോച്ചന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നു

    എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടൊരു പാട്ടാണ്. ഭയങ്കര മെലോഡിയസായൊരു പാട്ടായിരുന്നു. ആ സിനിമ തന്നെ വളരെ ധീരമായൊരു ശ്രമമായിരുന്നു. അച്ചനും കന്യാസ്ത്രീയും തമ്മിലുള്ള കഥ എന്നത് തന്നെ. ഞാന്‍ അതുവരെ അത്ര ഇന്റിമേറ്റായൊരു രംഗം ചെയ്തിട്ടില്ലെന്ന എന്നതാണ് പെട്ടെന്ന് പറയുമ്പോള്‍ തോന്നുന്നൊരു പുതുമ. ആ രംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ പുള്ളിക്കാരിയുടെ ദേഹത്തേക്ക് എന്റെ മുഴുവന്‍ ബോഡി വെയ്റ്റും കൊടുത്ത് വീഴാതിരിക്കാന്‍ എന്നെ അപ്പുറത്തും ഇപ്പുറത്തും താങ്ങിപ്പിടിച്ചിട്ടുണ്ടായിരുന്നുവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

    Also Read: ഷാരൂഖിനൊപ്പം അഭിനയിക്കവെ സെറ്റിൽ സൽമാൻ; ഐശ്വര്യക്ക് പിന്നാലെ അലഞ്ഞ് നടൻ; ഐശ്വര്യ അന്ന് കരഞ്ഞു!Also Read: ഷാരൂഖിനൊപ്പം അഭിനയിക്കവെ സെറ്റിൽ സൽമാൻ; ഐശ്വര്യക്ക് പിന്നാലെ അലഞ്ഞ് നടൻ; ഐശ്വര്യ അന്ന് കരഞ്ഞു!

    അടവെക്കുന്നത് പോലെ

    തടി അങ്ങോട്ടും ഇങ്ങോട്ടും വീഴാതിരിക്കാന്‍ അടവെക്കുന്നത് പോലെയായിരുന്നു. ഒരു വശത്ത് മേക്കപ്പ് മാന്‍ രതീഷ് അമ്പാടും മറുവശത്ത് വൈശാഖും എന്നെ താങ്ങി പിടിച്ചു നില്‍ക്കുകയായിരുന്നു. പുറത്ത് നിന്നു നോക്കുകയാണെങ്കില്‍ ഭയങ്കര കോമഡിയാണ്. പക്ഷെ ആ പാട്ടിന്റെ മനോഹരമായ ഇന്റന്‍സിറ്റിയാണ് ഈ പാട്ടിനെ ഇപ്പോഴും ആസ്വാദ്യകരമാക്കുന്നതെന്നും ചാക്കോച്ചന്‍ പറഞ്ഞു. പിന്നാലെ തന്റെ തന്റെ സിനിമകളുടെയും കഥാപാത്രങ്ങളുടേയും തിരഞ്ഞെടുപ്പിലുണ്ടായ മാറ്റത്തെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

     ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവ്

    അഞ്ചാംപാതിര മുതലല്ല, അതിനേക്കാള്‍ മുമ്പേ തുടങ്ങിയൊരു പ്രോസസാണ്. പക്ഷെ അതിനേക്കുറിച്ച് ആര്‍ക്കും അറിയുകയോ പറയുകയോ ചെയ്യില്ല. ഗുലുമാല്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യു, അങ്ങനെയുള്ള സിനിമകള്‍ തൊട്ടും അതിലൂടേയുമുള്ളൊരു മേക്കോവര്‍ പ്രോസസുണ്ട്. അത് തലക്കകത്തും ശരീരത്തിലും ചിന്തകൡും കൂട്ടായ്മകളിലുമെല്ലാം മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിച്ചതു കൊണ്ടാണ്. ഒരു രാത്രി കൊണ്ട് നടന്ന മാറ്റമാണെന്നാണ് താരം പറയുന്നത്.

    പക്ഷെ ഇതിപ്പോള്‍ എല്ലാവരിലേക്കും എത്താന്‍ കാരണം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റ് ആളുകളെ എക്‌സൈറ്റ് ചെയ്യിക്കാന്‍ തുടങ്ങി. നമ്മളുടെ സിനിമകളുടെ റീച്ചും പാന്‍ ഇന്ത്യനും ഗ്ലോബലുമൊക്കെയായി. ഈ അംഗീകാരവും എന്റെ ഈ പ്രോസസിന്റെ പൂര്‍ത്തീകരണവും ഒരേസമയത്ത് വന്നത് കൊണ്ടായിരിക്കാം ഇത്. ചില സിനിമകളുടെ കണ്ടന്റിന്റെ ടൈമിംഗും ആളുകളിലേക്ക് എത്തുന്നതില്‍ സഹായിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

    തിരഞ്ഞെടുക്കുന്ന രീതി

    താന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിക്കുന്നുണ്ട്.

    ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നും വ്യത്യസ്തമായൊര കഥ കൊണ്ടുവരിക എന്നത് മാത്രമാണ് ഞാന്‍ പറയുന്നത്. അങ്ങനെയൊന്ന് കൊണ്ടു വരികയാണെങ്കില്‍ മുന്നോട്ട് പോകാം. ഞാന്‍ ഓക്കെയാണ്. അല്ലെങ്കില്‍ ഒരു കഥ പറയുമ്പോള്‍ മുമ്പ് ചെയ്ത ഏതെങ്കിലും സിനിമ ഓര്‍മ്മ വരും. ഞാനത് മുമ്പ് ചെയ്തത് കൊണ്ടാണ് ആ ഓര്‍മ്മ വന്നത്. ചിലപ്പോള്‍ കഥാപാത്രത്തിന്റെ പേരും പശ്ചാത്തലവുമൊക്കെ വേറെയായിരിക്കും. പക്ഷെ എന്നിട്ടും എനിക്ക് ആ സിനിമ ഓര്‍മ്മ വരുന്നുണ്ടെങ്കില്‍ ഞാനത് ചെയ്തത് കൊണ്ടായിരിക്കും. അതല്ലാത്തത് എന്തായിരിക്കും ചെയ്യാന്‍ പറ്റുക എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

    Read more about: kunchacko boban
    English summary
    Kunchacko Boban Reveals A Funny Incident Happened While Shooting A Romantic Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X