ഉദയ ഇനി വേണ്ട, സിനിമയേ വേണ്ട, എല്ലാം കള എന്ന് അപ്പനോട് പറഞ്ഞിട്ടുണ്ട്; കാരണം വെളിപ്പെടുത്തി ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയുടെ എക്കാലത്തേയും ജനപ്രീയ റൊമാന്റിക് നായകന്‍. ഇന്നും ചാക്കോച്ചനെന്നാല്‍ പണ്ടൊരു സ്‌പ്ലെണ്ടറില്‍ പാട്ടും പാടി വന്ന പയ്യനാണ്. കാലം മാറി. അന്നത്തെ പയ്യന്‍സും. പക്ഷെ അവനോടുള്ള മലയാളികളുടെ സ്‌നേഹം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

സിനിമാക്കുടുംബത്തില്‍ നിന്നുമാണ് കുഞ്ചാക്കോ ബോബന്‍ വരുന്നത്. മലയാള സിനിമയുടെ ചരിത്രം പേരുന്ന ഉദയയുടെ പേരുമായാണ് അദ്ദേഹം കടന്നു വന്നത്. എന്നാല്‍ ഒരുകാലത്ത് താന്‍ സിനിമ തന്നെ വേണ്ടെന്നും ഉദയ ഉപേക്ഷിക്കണമെന്നും സ്വന്തം അപ്പനോട് പറഞ്ഞിട്ടുണ്ടെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍.

Kunchacko Boban

''ആ സമയത്ത് എന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങള്‍ സിനിമ മൂലം ഉണ്ടായതാണ് എന്നൊരു തോന്നലുണ്ടായിരുന്നു കുട്ടിക്കാലത്ത്. അപ്പോള്‍ സിനിമയോട് തോന്നിയ വൈരാഗ്യം കാരണമാണ് അപ്പനോട് സിനിമയൊന്നും വേണ്ട എല്ലാം കളാ, ഒന്നും ആവശ്യമില്ല, സിനിമയേ ആവശ്യമില്ല എന്ന് പറഞ്ഞത്. പിന്നീട് ഞാന്‍ സിനിമയിലേക്ക് വന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നു. പിന്നീട് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്ത് തിരിച്ചു വന്നു'' എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

നിര്‍മ്മാതാവായി. ഉദയയുടെ ബാനര്‍ റിവൈവ് ചെയ്തു. ഉദയയുടെ കൂടെ തന്നെ കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ് എന്നൊരു ബാനര്‍ തുടങ്ങി. ഒരേ വര്‍ഷം രണ്ട് സിനിമകള്‍ കോ പ്രൊഡ്യൂസ് ചെയ്തു. ഇനിയും സിനിമകള്‍ സംഭവിക്കുന്നുണ്ട്. കുട്ടിക്കാലത്തെ അറിവില്ലായ്മയുടേയും എടുത്ത് ചാട്ടത്തിന്റേയും പുറത്തായിരിക്കും അപ്പനോട് പറഞ്ഞ ആ വാക്കുകള്‍ പറഞ്ഞത്. പക്ഷെ പിന്നീട് ഞാന്‍ തിരിച്ചറിയുന്നുണ്ട് ഇത് എന്റെ ജീവിതത്തില്‍ എത്രത്തോളം വലിയ അഭിവാജ്യ ഘടകമാണെന്നും എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണെന്നും.'' എന്നും ചാക്കോച്ചന്‍ പറയുന്നു.

ഉദയെ തിരിച്ചു കൊണ്ടു വരികയെന്നത് താരതമ്യേനെ എളുപ്പമായിരുന്നു. പക്ഷെ അത് നല്ല സിനിമകളിലൂടെ ആകണം എന്നത് മാത്രമായിരുന്നു ഉത്തരവാദിത്തം. അതുകൊണ്ടാണ് തിരിച്ചുവരവില്‍ കൊച്ചവ്വ പൗലോ എന്നൊരു നല്ലൊരു ചില്‍ഡ്രന്‍സ് സിനിമയിലൂടെ തുടങ്ങിയത്. പിന്നീട് അറിയിപ്പും ന്നാ താന്‍ കേസ് കൊട് പോലുള്ള സിനിമകളുടെ കോ പ്രൊഡ്യൂസര്‍ ആകാനും അതാണ് കാരണം. ഒരു ഭാരമായിട്ടല്ല, ഉത്തരവാദിത്തം എന്ന രീതിയിലാണ് തോന്നിയിട്ടുള്ളതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അഭിനയത്തിന് പുറമെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇന്നും സ്‌റ്റേജ് ഷോകളില്‍ കുഞ്ചാക്കോ ബോബന്‍ ഇടയ്‌ക്കൊക്കെ നിറഞ്ഞാടാറുണ്ട്. എന്നാല്‍ പൂര്‍ണമായും ഡാന്‍സിനെ ചുറ്റിപ്പറ്റിയൊരു സിനിമ ചാക്കോച്ചന്‍ ഇതുവരേയും ചെയ്തിട്ടില്ല. അതെന്തുകൊണ്ടാണെന്നും താരം തുറന്ന് പറയുന്നുണ്ട്.

Kunchacko Boban

''ഇപ്പോഴത്തെ പിള്ളേരൊക്കെ അടിപൊളിയാണ്. അവര്‍ കാണിക്കാത്തതും കാണാത്തതുമായ കസറത്തുകളുമില്ല. അതുകൊണ്ട് ഡാന്‍സ് ബേസായുള്ള സിനിമ വരുമ്പോള്‍, ഡാന്‍സ് അറിയുന്നൊരാള്‍ എന്നൊരു തെറ്റിദ്ധാരണ എന്നെക്കുറിച്ച് ഉള്ളതിനാലും, മര്യായ്ക്ക് പഠിച്ചിട്ട് വേണം ചെയ്യാന്‍'' എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അതേസമയം, ഡാന്‍സുമായി ബന്ധപ്പെട്ട ഒരു കഥ നോക്കി വച്ചിരുന്നു. പക്ഷെ അത് കൃത്യമായി ട്രെയിന്‍ ചെയ്ത് എഫേര്‍ട്ടും കമ്മിറ്റ്‌മെന്റും അതിനുള്ള സമയവും കണ്ടെത്തിയാല്‍ മാത്രമേ സാധ്യമാകുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ചെയ്യണം എന്നുണ്ട്. ഡാന്‍സ് എനിക്കിഷ്ടമുള്ളതാണ്. സമയമെടുക്കും. കുറച്ച് താമസിച്ചാലും നല്ലത് തന്നെ സംഭവിക്കും എന്ന് പറയുന്നത് പോലെ സംഭവിക്കട്ടെ എന്നും അദ്ദേഹം പറയുന്നുണ്ട്. ചാവേര്‍ ആണ് കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമ. അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചാക്കോച്ചനെത്തുന്നത്. ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X