സ്ത്രീകളെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ട് സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ആളല്ല ഞാന്‍: കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ മുന്‍നിര നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ മലയാളക്കരുടെ യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന താരം തിരിച്ചുവന്നത് മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി കൊണ്ടായിരുന്നു. തന്റെ ചോക്ലേറ്റ് ഇമേജിന് അപ്പുറത്തേക്ക് വളര്‍ന്ന്, ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കുന്ന താരമായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഇപ്പോഴിതാ തന്റെ സിനിമകളോടുള്ള സമീപനത്തെക്കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നു.. രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ ഒ.ടി.ടി പ്ലേയോട് പ്രതികരിച്ചു. ഒടിടി പ്ലേയോടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം വിശദമായി.

Kunchacko Boban

ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കില്‍ അത് സംഭവിച്ചതാകാം അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാന്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അതേസമയം പട ആണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ശക്തമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സിനിമയുടെ സംവിധാനം കമല്‍ കെഎം ആണ്. വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 1996 ല്‍ അയ്യങ്കാളിപ്പടയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലൊരുങ്ങുന്നത്. തമിഴ് അരങ്ങേറ്റ സിനിമയായ രണ്ടഗം, പകലും പാതിരാവും, അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, പദ്മിനി, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ഗര്‍ര്‍ര്‍, മറിയം ടെയ്‌ലേഴ്‌സ് തുടങ്ങിയ സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിലൊരുങ്ങുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X