For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റൊരു സൂപ്പര്‍ താരവും അതിന് ശ്രമിക്കാറില്ല, പക്ഷെ മമ്മൂക്ക അങ്ങനെയല്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവിലൂടെ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബന്റെ കുടുംബം മലയാള സിനിമയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ളവരാണ്. കരിയറിന്റെ തുടക്കത്തില്‍ ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നതെങ്കില്‍ ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന കുഞ്ചാക്കോ ബോബന്‍ ഇന്ന് മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന നടനാണ്. ഒരോ സിനിമയിലും തന്നിലെ പ്രകടന മികവ് കൊണ്ട് ചാക്കോച്ചന്‍ കൈയ്യടി നേടുകയാണ്.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  മലയാളികളുടെ പ്രിയപ്പെട്ട നടനായ കുഞ്ചാക്കോ ബോബന്‍ എല്ലാവരേയും പോലെ മമ്മൂട്ടി എന്ന മഹാനടന്റെ ആരാധകനാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒപ്പം തന്റെ പുതിയ സിനിമയായ നായാട്ടിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും താരം ഒരു അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

  ഞാന്‍ സിനിമയിലേക്ക് വരും മുന്‍പേ മമ്മുക്കയെ കണ്ടിട്ടുണ്ട്. കുഞ്ഞു നാളില്‍ ഉദയയുടെ സിനിമ അഭിനയിക്കാന്‍ വരുന്ന സമയത്ത് തന്നെ മമ്മുക്കയെ നേരില്‍ കണ്ടു. എന്റെ അച്ഛന്‍ സംവിധാനം ചെയ്ത 'തീരം തേടുന്ന തിര'യുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. എന്നാണ് കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് പറയുന്നത്.

  സിനിമയോട് വല്ലാത്ത പാഷനാണ് ആ മനുഷ്യന് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഇത് വ്യക്തമാകുന്നൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. നമ്മുടെ സിനിമ പോലും ബൈഹാര്‍ട്ട് ആണ്. ഞാന്‍ 'നായാട്ട്' എന്ന സിനിമ ചെയ്യുമ്പോള്‍ തന്നെ അതിലെ എന്റെ കഥാപാത്രത്തെക്കുറിച്ചും, സിനിമയുടെ ഫുള്‍ ഡീറ്റെയിലിനെക്കുറിച്ചും പുള്ളി ഇങ്ങോട്ട് പറയുന്നത് കേട്ടപ്പോള്‍ ഞെട്ടി പോയെന്നാണ് കൂഞ്ചാക്കോ ബോബന്‍ പറയുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നായാട്ട്. മാര്‍ട്ടിന്‍ പ്രകാട്ടാണ് സിനിമയുടെ സംവിധായകന്‍.

  അങ്ങനെ ഒരു സൂപ്പര്‍ താരവും മറ്റുള്ളവരുടെ സിനിമയെക്കുറിച്ച് അത് ഇറങ്ങും മുന്‍പേ ഇങ്ങനെ മനസിലാക്കാന്‍ ശ്രമിക്കാറില്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. എന്നാല്‍ മമ്മുക്ക അങ്ങനെയുള്ള ആളല്ല. സിനിമയോടുള്ള പാഷനും ഓരോ കാര്യങ്ങളും അറിയാനുള്ള മമ്മുക്കയുടെ താല്‍പര്യവുമൊക്കെ ഇപ്പോഴും അത് പോലെ നിലനില്‍ക്കുന്നു എന്നതിനുള്ള തെളിവാണ് തന്നെ ഞെട്ടിച്ച ആ സംഭവമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

  അതേസമയം കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവ് കാണാന്‍ മമ്മൂട്ടി വന്നതിനെക്കുറിച്ച് നിര്‍മ്മാതാവ് സ്വര്‍ഗച്ചിത്ര അപ്പച്ചന്‍ ഈയ്യടുത്ത് മനസ് തുറന്നിരുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ആസമയത്ത് മദ്രാസിലായിരുന്നു താമസം. ഇരുവരേടും പ്രത്യേക ഷോയ്ക്കായി ക്ഷണിക്കുകയായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

  അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ

  അന്ന് മമ്മൂക്ക അടുത്തുവന്ന് തന്നോട് ചോദിച്ച കാര്യവും സ്വര്ഗചിത്ര അപ്പച്ചന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. 'അപ്പച്ചന്‍ എത്ര രൂപയാണ് ഇതില്‍ ലാഭം പ്രതീക്ഷിക്കുന്നത്' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതിന് മറുപടിയായി വലിയ ലാഭമൊന്നും ആഗ്രഹിക്കുന്നില്ലെന്ന് അപ്പച്ചന്‍ പറഞ്ഞപ്പോള്‍ 'അപ്പച്ചന്‍ പ്രതീക്ഷിച്ചതിലും ലാഭം കിട്ടിയാല്‍ എനിക്കുതരണം കേട്ടോ' എന്ന് മമ്മൂക്ക തമാശയായി പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ആദ്യ സിനിമയായ അനിയത്തിപ്രാവിന് തനിക്ക് കിട്ടിയ പ്രതിഫലം അമ്പതിനായിരം രൂപയായിരുന്നുവെന്ന് ഈയ്യടുത്ത് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

  Also Read: ഋഷി കപൂറിന് ഒരു ആഗ്രഹമുണ്ടായിരുന്നു, രൺബീറിന് സാധിച്ച് കൊടുക്കാൻ കഴിഞ്ഞില്ല, വെളിപ്പെടുത്തി നീതു

  നിഴല്‍ ആണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. പട, ഭീമന്റെ വഴി, ഒറ്റ്, ആറാം പാതിര, നീല വെളിച്ചം, അറിയിപ്പ്, മറിയം ടെയ്‌ലേഴ്‌സ്, ന്നാ താന്‍ കേസ് കൊട്, ഗര്‍ര്‍ര്‍ തുടങ്ങിയ സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. പടയുടെ ടീസര്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിരുന്നു.

  Read more about: kunchako boban
  English summary
  Kunchako Boban Opens Up About Meeting Mammootty For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X