മമ്മൂട്ടിയെ അടിച്ചിട്ട് അവന്‍ അങ്ങനെയങ്ങ് പോകണ്ട! ഞാനവനെ പൊക്കിയെടുത്ത് എറിഞ്ഞു: കുണ്ടറ ജോണി

വില്ലന്‍ വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി എന്ന നടനെ മലയാളികള്‍ അടുത്തറിയുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് കോമഡി മാത്രമല്ല വഴങ്ങുക എന്ന് കുണ്ടറ ജോണി കാണിച്ച് തന്നിട്ടുണ്ട്. നാടോടിക്കാറ്റ് പോലുള്ള സിനിമകളില്‍ കോമഡി കാണിച്ചും കുണ്ടറോ ജോണി കയ്യടി നേടിയിട്ടുണ്ട്. വില്ലനായി വന്ന കിരീടത്തിന്റെ രണ്ടാം ഭാഗത്തില്‍ കണ്ടത് വേറൊരു ജോണിയെ ആയിരുന്നു.

ഇപ്പോഴിതാ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം പങ്കുവെക്കുകയാണ് കുണ്ടറ ജോണി. ആവനാഴിയില്‍ അഭിനയിക്കുന്നതിനിടെയുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. മമ്മൂട്ടിയെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ തല്ലിയതിനെക്കുറിച്ചും താന്‍ അതിന് നല്‍കിയ തിരിച്ചടിയെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുണ്ടറ ജോണിയുടെ തുറന്നു പറച്ചില്‍.

Kundara Johny

''പണ്ട് ഐ.വി. ശശി മമ്മൂട്ടി പടം ആവനാഴിയില്‍ ഞാന്‍ മമ്മൂട്ടിയുടെ സീനിയര്‍ ഓഫിസറായിട്ടാണ് അഭിനയിച്ചത്. പുളളി വഴിയില്‍ കൂടി പോകുമ്പോള്‍ ഒരാള്‍ ഇദ്ദേഹത്തെ വളഞ്ഞിട്ട് അറ്റാക്ക് ചെയ്യുന്നു. ആ സമയത്ത് ഞാന്‍ ജീപ്പില്‍ വരുന്ന സീനാണ്. ഒരുത്തന്‍ മമ്മൂട്ടിയെ കണ്ടതും ഒറ്റയടി വച്ചു കൊടുത്തു. അവനൊരു ക്രെഡിറ്റ്, കാരണം മമ്മൂട്ടിയെ അടിക്കാന്‍ കിട്ടിയ ഒരവസരം അല്ലേ. അവനേതോ ഒരു ഗള്‍ഫുകാരന്‍ ജാഡയാണ് കാണിച്ചത്'' എന്നാണ് കുണ്ടറ ജോണി പറയുന്നത്.

അതോടെ എവി ശശി കട്ട് പറഞ്ഞു. അത് റിഹേഴ്‌സലായിരുന്നു. ഷോട്ടില്‍ അയാളെ മാറ്റാമെന്ന് ശശി പറഞ്ഞുവെങ്കിലും കുണ്ടറ ജോണി സമ്മതിച്ചില്ല. അയാള്‍ അവിടെ തന്നെ നിക്കട്ടെ എന്നായിരുന്നു ജോണി പറഞ്ഞത്. അങ്ങനെ ആ രംഗം ചിത്രീകരിക്കാന്‍ തുടങ്ങി. '' ജീപ്പില്‍ നിന്നിറങ്ങി ഞാന്‍ ഫുള്‍ ഫോഴ്‌സിലാണ് വരുന്നത്. ഞാന്‍ ചാടിയിറങ്ങി മാറെടാ എന്നു പറഞ്ഞ് ഒരു ഇടിയും കൊടുത്ത് ഇവനെ പൊക്കിയെടുത്ത് ഒരു ഏറ് കൊടുത്തു. കട്ട് പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ പോയി സോറി പറഞ്ഞു'' എന്നാണ് കുണ്ടറ ജോണി പറയുന്നത്.

Kundara Johny

താന്‍ നോക്കുമ്പോള്‍ കണ്ടത് ഐവി ശശി കമിഴ്ന്നു കിടന്ന് ചിരിക്കുന്നതാണെന്നും കുണ്ടറ ജോണി പറയുന്നുണ്ട്. ''മമ്മൂട്ടിയെ അടിച്ചിട്ട് അവന്‍ അങ്ങനെ അങ്ങ് പോകണ്ട. ചിലര്‍ മനഃപൂര്‍വം ഉപദ്രവിക്കാന്‍ വരും. കാണികളുണ്ടെങ്കില്‍ അവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനും ഉപദ്രവിക്കും'' എന്നാണ് കുണ്ടറ ജോണി പറയുന്നത്. എക്‌സ്പീരിയന്‍സി്ല്ലാത്തവരുടെ ആക്ഷന്‍ ചെയ്യുമ്പോള്‍ ദേഹത്ത് കൊള്ളാനുള്ള സാധ്യതയുണ്ടെന്നും ജോണി പറയുന്നു.

സിനിമാ പാരമ്പര്യമില്ലാത്തെ കുടുംബത്തില്‍ നിന്നുമാണ് കുണ്ടറ ജോണി സിനിമയിലെത്തുന്നത്. തന്റെ അച്ഛനും അമ്മയും തന്റെ സിനിമ കണ്ടിട്ടില്ലെന്നും താന്‍ സിനിമക്കാരന്‍ ആകണമെന്ന് അവര്‍ ആഗ്രഹിച്ചിട്ടില്ലെന്നും ജോണി പറയുന്നു. വീട്ടില്‍ സമ്പത്തിന് കുറവുണ്ടായിരുന്നില്ല. അഭിനയിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരം എടുത്തതായിരുന്നു. കോടമ്പാക്കത്ത് അലഞ്ഞു തിരിഞ്ഞതിന്റ കഥയോ ആരെങ്കിലും ആഹാരം വാങ്ങി തന്നതോ തനിക്ക് പറയാനില്ലെന്നാണ് കുണ്ടറ ജോണി പറയുന്നത്. അതുകൊണ്ട് ആരോടും കടപ്പാടുമില്ല. അഭിനേതാവും മുമ്പ് അധ്യാപകനായിരുന്നു കുണ്ടറ ജോണി. ഫുട്‌ബോള്‍ താരവുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X