For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിബിഐയില്‍ ആ നടന്റെ ചവിട്ട് കിട്ടി, സഹികെട്ട് ഞാന്‍ തിരിച്ചു തല്ലി; എന്നെ കണ്ടാല്‍ സ്ത്രീകള്‍ സാരി വലിച്ചിടും

  |

  ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള, മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് കുണ്ടറ ജോണി. വില്ലന്‍ വേഷങ്ങളാണ് ജോണിയെ താരമാക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലെ മിക്ക നടന്മാരുടെ കൂടെയും ഫൈറ്റ് രംഗങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പിന്റെ ചിത്രീകരണത്തിനിടെ ഒരു നടനെ തനിക്ക് തല്ലേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് ജോണി.

  Also Read: കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത ടീംസ്! ദില്‍ഷയുടെ വീഡിയോ വിവാദത്തില്‍ സൂരജ് പറഞ്ഞത്

  സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ചിലര്‍ കാണികള്‍ക്ക് മുന്നില്‍ ഷൈന്‍ ചെയ്യാന്‍ കയ്യില്‍ നിന്നുമിടുകയും ആവശ്യത്തില്‍ കൂടുതല്‍ ശക്തി പ്രയോഗിച്ച് അടിക്കുകയും ചെയ്യുമെന്നാണ് കുണ്ടറ ജോണി പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Kundara Johny

  അടിയൊക്കെ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. രണ്ട് മൂന്ന് തവണ മാറി നില്‍ക്കും. പിന്നെ ഞാന്‍ തിരിച്ച് ഒന്നങ്ങ് കൊടുക്കും. ചിലര്‍ അബദ്ധം കാരണ അടിക്കുന്നതല്ല. ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ ഷോയ്ക്ക് ചെയ്യുന്നതാണ്. പേര് പറയുന്നില്ല. അങ്ങനെ കിട്ടിയിട്ടുണ്ട്. സിബിഐ ഡയറിക്കുറിപ്പ്. ഞാന്‍ ഫൈറ്റ് ചെയ്തയാളെ നിങ്ങള്‍ക്കറിയാം. പുള്ളിയുടെ ആദ്യത്തെ ചവിട്ട് എന്റെ ദേഹത്താണ് കൊണ്ടത്. ഞാന്‍ പറഞ്ഞു ഫോഴ്‌സിലാണ് കൊണ്ടത്. അണ്ണാ അണ്ണാ സോറിയെന്ന് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല. രണ്ടാമതും കൊണ്ടു. രണ്ട് പ്രാവശ്യമായി. ഇത്രയും വെയിറ്റ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അണ്ണാ അണ്ണാന്ന് പറഞ്ഞു വന്നു.

  Also Read: ഞാനും അമ്മയും വലിയ രീതിയിൽ പ്ലാൻ ചെയ്തതാണ്, പക്ഷെ സംഭവിച്ചത് ഇങ്ങനെയും; വിവാഹത്തെ കുറിച്ച് അനുശ്രീ

  മൂന്നമതുമായി. അടുത്തതില്‍ പുള്ളിയുടെ അടി ബ്ലോക് ചെയ്തിട്ട് കൊടുക്കുന്നതാണ്. ഞാന്‍ കേറ്റിയങ്ങ് കൊടുത്തു. പിന്നെ ഒരടിയും ദേഹത്ത് കൊണ്ടില്ല. ഗ്യാപ്പില്‍ കൂടയേ പോകൂ. ചിലരുണ്ട് കാണികള്‍ കൂടി നില്‍ക്കുമ്പോള്‍ അവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ചെയ്യുന്നതാണ്. ശ്രദ്ധിച്ചു ചെയ്യുന്നവരുമുണ്ട്. ഞാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി ഒരുപാട് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടിട്ടില്ല. എന്റെ അവരുടെ ദേഹത്തും അവരുടെ അടി എന്റെ ദേഹത്തും കൊണ്ടിട്ടില്ലെന്ന് ജോണി പറയുന്നു.

  Kundara Johny

  ഞാന്‍ പേര് പറയുന്നില്ല. ചിലര്‍ കാണികളുള്ളപ്പോള്‍ ഓവര്‍ ഡു ചെയ്യും. ചാടി ചവിട്ടുക, മാഷ് കമ്പോസ് ചെയ്തത് കഴിഞ്ഞ് ഒരെണ്ണം കയ്യില്‍ നിന്ന് ഇടുകയൊക്കെ. മാഷ് ഒരെണ്ണം കമ്പോസ് ചെയ്തിട്ടുണ്ടാകും. നമ്മളത് ചെയ്ത് മാറി നില്‍ക്കുമ്പോള്‍ ഒരെണ്ണം തരും. അത് കയ്യില്‍ നിന്നും ഇടുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. വില്ലന്‍ വേഷങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്ന പ്രതികരണങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

  ആദ്യത്തെ കാലത്തൊക്കെ എന്നെ കാണുമ്പോള്‍ സ്ത്രീകള്‍ സാരിയെടുത്ത് മര്യാദയ്ക്കിടും. ഇഷ്ടം പോലെ അനുഭവമുണ്ടായിട്ടുണ്ട്. ഉപ്പുകണ്ടം ബ്രദേഴ്‌സില്‍ ഞാന്‍ ശാന്തികൃഷ്ണയെ ചവിട്ടുന്ന രംഗമുണ്ട്. അവര്‍ ഗര്‍ഭിണിയായിരിക്കും, ചവിട്ട് രക്തം വരുന്നതാണ്. കൊല്ലത്തു നിന്നും ഞാനും കാറില്‍ വരികയാണ്. വണ്ടി ട്രാഫിക്കില്‍ നില്‍ക്കുന്നു. പടം വിട്ട് ആളുകള്‍ വരുന്നു. ഒരു വയസായ സ്ത്രീ വന്നിട്ട് വച്ച് അടിച്ച് തരുമെന്ന് പറഞ്ഞു. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞാനേയുള്ളൂ. ആ പെണ്‍കൊച്ചിനോട് എന്തുവാ ചെയ്തതെന്ന് ചോദിച്ചു.

  ആരോടാണ് പറയുന്നതെന്ന് മനസിലാക്കാതെ ഞാന്‍ നിന്നപ്പോള്‍ ഭാര്യ പറഞ്ഞു നിങ്ങളെ തന്നെയാണെന്ന്. അവര്‍ സിനിമ കണ്ട് ഇറങ്ങി വരികയായിരുന്നു. പത്തറുപത് വയസുള്ള സ്ത്രീയായിരുന്നു. അതുപോലെ ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്. ചെങ്കോലില്‍ എന്റെ ഭാര്യയായ സ്ത്രീ എന്നെ കാണാന്‍ വരുമ്പോള്‍ തീരെ വയ്യ മൂത്രമൊന്നും പോകുന്നില്ലെന്ന് പറയുന്നുണ്ട്. പിന്നീടൊരു കല്യാണത്തിന് പോയി. അപ്പോഴൊരു ചെറുപ്പക്കാരി വന്ന് ഇപ്പോള്‍ മൂത്രമൊക്കെ പോകുന്നുണ്ടോ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു.

  നമ്മള്‍ അഭിനയിച്ചുവെങ്കിലും മറന്നു പോകുമല്ലോ. എനിക്ക് മനസിലായില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ ആ സിനിമ അത്രത്തോളം ഉള്‍ക്കൊണ്ട് കണ്ടതു കൊണ്ടാണെന്നാണ് ജോണി പറയുന്നത്.

  Read more about: mammootty
  English summary
  Kundara Johny Recalls How He Had To Hit Back An Actor While Shootin Oru CBI Diarykurippu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X