ദുല്‍ഖറിന്റെ ആ വാക്കുകള്‍ ആത്മവിശ്വാസം നല്‍കി, ആരേയും വേദനിപ്പിക്കില്ല: കുറുപ്പ് സംവിധായകന്‍ പറയുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. പാന്‍ ഇന്ത്യന്‍ താരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായി എത്തുന്ന സിനിമ തീയേറ്ററുകളിലൂടെ നവംബര്‍ 12 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ്. ഇപ്പോഴിതാ ചിത്രം നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍ തയ്യാറായതിനെക്കുറിച്ചും തനിക്ക് ആത്മവിശ്വാസം നല്‍കിയ ദുല്‍ഖറിന്റെ വാക്കുകളും പങ്കുവെക്കുകയാണ് സംവിധായകന്‍ ആയ ശ്രീനാഥ് രാജേന്ദ്രന്‍.

2012ലാണ് കുറുപ്പിന്റെ ആദ്യ ചിന്ത ഉണ്ടാകുന്നതെന്നാണ് ശ്രീനാഥ് പറയുന്നത്. ആ ചിന്ത ഉണ്ടായപ്പോള്‍ തന്നെ ദുല്‍ഖറിനോട് താനിത് ചര്‍ച്ച ചെയ്തിരുന്നു. അന്ന് തൊട്ടേ പ്രധാന കഥാപാത്രത്തിലേക്ക് ദുല്‍ഖറിനെ തങ്ങള്‍ കണ്ടിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. അന്ന് സെക്കന്‍ഡ്ഷോയില്‍ അഭിനയിക്കാനെത്തുമ്പോള്‍ ദുല്‍ഖര്‍ ഒരു പുതുമുഖനടന്‍ മാത്രമായിരുന്നുവെന്നും എന്നാല്‍, പിന്നീട് കഠിനാധ്വാനം ചെയ്ത് മികച്ചസിനിമകള്‍ സൃഷ്ടിച്ച് മാര്‍ക്കറ്റിലെ ഏറ്റവും മൂല്യമുള്ള നടന്മാരിലൊരാളായി മാറിക്കഴിഞ്ഞുവെന്നും ശ്രീനാഥ് ചൂണ്ടിക്കാണിക്കുന്നു.

Dulquer Salmaan

തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാംപോയി നല്ല സിനിമകള്‍ അഭിനയിച്ച് അവിടെയും മാര്‍ക്കറ്റ് ഉണ്ടാക്കിയെടുക്കുകയായിരുന്നു ദുല്‍ഖര്‍ എന്നും ദുല്‍ഖറിന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ കൂടിയായ ശ്രീനാഥ് പറയുന്നു. പിന്നാലെ തനിക്ക് ആത്മവിശ്വാസം നല്‍കിയ ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും സംവിധായകന്‍ പറയുന്നുണ്ട്. കുറുപ്പിന്റെ തിരക്കഥ വായിച്ചപ്പോള്‍ വേറെ നിര്‍മാതാക്കളെ അന്വേഷിക്കേണ്ടാ, ഞാന്‍തന്നെ നിര്‍മിക്കും എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞതെന്നും ആ വാക്കുകള്‍ തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ദുല്‍ഖറിന്റെ വളര്‍ച്ചതന്നെയാണ് ഇങ്ങനെ വിവിധ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള ധൈര്യം തങ്ങള്‍ക്ക് തരുന്നതെന്ന് അദ്ദേഹം പറയുന്നു.

2012ല്‍ തന്റെ ആദ്യ സിനിമയായ 'സെക്കന്‍ഡ്ഷോ' കഴിഞ്ഞ സമയത്താണ് കുറുപ്പ് എന്ന സിനിമയുടെ ആദ്യ ചിന്തയുണ്ടാവുന്നത്. പിന്നീട് അതിനെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നുവെന്ന് ശ്രീനാഥ് പറയുന്നു. ഇതിന്റെ ഭാഗമായി ഓരോ സ്ഥലങ്ങളില്‍പ്പോയി അന്വേഷിച്ചുവെന്നും ഒട്ടേറെ ആള്‍ക്കാരുമായി സംസാരിച്ചുവെന്നും അങ്ങനെയാണ് തിരക്കഥ തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. ആദ്യ രണ്ടുസിനിമകള്‍ക്കുശേഷമുള്ള തന്റെ ജീവിതം മുഴുവനായി മാറ്റിവച്ചത് 'കുറുപ്പ്' എന്ന സിനിമ യാഥാര്‍ഥ്യമാക്കാനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അതേസമയം സിനിമയില്‍ പറയുന്നതാണ് യഥാര്‍ഥ്യമെന്ന് ഒരിക്കലും ആരും കരുതരുതെന്നാണ് സംവിധായകന്റെ അഭിപ്രായം. സിനിമ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോയെന്ന വിവാദത്തിനിടെയാണ് ഈ വാക്കുകള്‍. സിനിമയില്‍ കൊമേഴ്സ്യല്‍ സിനിമ എന്ന നിലയില്‍ അതിന്റേതായ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും തങ്ങള്‍ കണ്ടെടുത്ത സംഭവങ്ങളെ സിനിമാറ്റിക്ക് രീതിയിലാക്കി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സുകുമാരക്കുറുപ്പിന്റെ തിരോധാനവും തുടര്‍ന്നുള്ള സംഭവങ്ങളും ഇപ്പോഴും കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസാണ് . അതുകൊണ്ട് ഒരിക്കലും ആയൊരു സംഭവത്തിന് വിധിയെഴുതാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും അങ്ങെന ചെയ്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും പറയുന്ന സംവിധായകന്‍ ആരെയും വേദനിപ്പിക്കാത്ത രീതിയില്‍ കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X