ഇന്നും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനൊരു കഥാപാത്രം ചേര്‍ക്കപ്പെടില്ല; ഭീഷ്മയ്‌ക്കെതിരെ കെവി തോമസിന്റെ മകന്‍

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം വന്‍ വിജയമായി മാറുമ്പോള്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെവി തോമസിന്റെ മകന്‍ ബിജു തോമസ്. ഭീ്ഷ്മ പര്‍വ്വത്തില്‍ ദിലീഷ് പോത്തന്‍ അ്‌വതരിപ്പിച്ച ടിവി ജെയിംസ് എന്ന രാഷ്ട്രീയക്കാരനും കെവി തോമസുമായുള്ള സാമ്യത ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ബിജുവിന്റെ വിമര്‍ശനം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഭീഷ്മ പര്‍വ്വം കണ്ടു, സിനിമയെ കുറിച്ച് ഒത്തിരി അഭിപ്രായം വായിച്ചു. എനിക്ക് കൂടുതലൊന്നും പറയാനില്ല.പക്ഷേ അതിലെ ഒരു കഥാപാത്രത്തെ കുറിച്ച് പറയാനുണ്ട്. Dileesh പോത്തന്‍ അഭിനയിച്ച TV ജയിംസ്. എണ്‍പത്കളിലെ എംപി, മൂന്ന് പ്രാവിശ്യം ജയിച്ചു, ചതുര കണ്ണട, കഷണ്ടി, പോക്കറ്റ്ഇല്‍ ഡയറി, പേന, കൈയില്‍ ബ്രീഫ്‌കേസ്. പിന്നെ ട്രേഡ്മാര്‍ക് ആയി കുമ്പളങ്ങിയില്‍ നിന്നു ഡെല്‍ഹിയില്‍ കൊണ്ട് കൊടുത്തു സ്ഥാനമാനങ്ങളിലേക്ക് വഴി തുറക്കുന്ന തിരുത.

 ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല

Amal Neeradന്, കഥാപാത്രത്തിന് കെവി തോമസ് എന്ന് പേര് കൊടുത്താലും, ഞങ്ങള്‍ക്ക് വിരോധമുണ്ടാവില്ല, കാരണം ഇതിലൊക്കെ എത്രയോ വലുതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുള്ളത്.
ചാര കേസില്‍ തുടങ്ങി ഹവാല കേസ് വരെ എല്ലാം സുഹൃത്തുക്കളുടെ സഹായമാണ്.
ഇതൊക്കെ നേരിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത്‌കൊണ്ടുള്ള സഹായങ്ങള്‍.
ഭീഷ്മ പര്‍വ്വത്തിലുള്ള കഥാപാത്രം new genകാരുടെ സംഭാവനയാണ്. പണ്ടുള്ള സഹപ്രവര്‍ത്തകരുടെ പുതു തലമുറ.
ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, സിനിമയില്‍ കാണിച്ച പോലെ, ജീവിതത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടില്ല. സിനിമയിലുള്ള പോലെ ഒരു ഉപകാരവും ചെയ്യാത്ത എംപി അല്ല. അദ്ദേഹത്തിന്റെ കയ്യൊപ്പ്കള്‍ - കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതിലും, കൊച്ചിയില്‍ മെട്രോ വന്നതിലും, വിമാനത്താവളത്തിലും തൊട്ട് ഭാരതത്തിന് വേണ്ടി ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതില്‍ വരെ നീളുന്നു.അല്ലാതെ ഇന്നത്തെ ചെക്കന്‍മാരെ പോലെ ജീന്‍സും ടി ഷർട്ടും ഇട്ട്, ബസ് സ്റ്റോപ്പും, കായലോരത്ത് നടപ്പാതയും ഉണ്ടാക്കലല്ല 2019ന് മുമ്പുള്ള എംപിയുടെ സാമര്‍ത്ത്യം.

ഒരു കാലത്ത് ഞങ്ങളുടെ വീട്ടില്‍ താമര വിരിയും എന്നായിരുന്നു, പിന്നെ അത് അരിവാള്‍ വെച്ച് മുറിക്കും എന്നായി. പക്ഷേ ഇന്നും ഡാഡിക്ക് ഖാദറിന്റെ മുണ്ടും ഷര്‍ട്ടും തന്നെയാണ് വേഷം.
അല്ലാതെ ഉലകം ചുറ്റും വാണിഭനല്ല.
ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, ഇന്നും K.V. തോമസിന് പ്രസക്തിയുണ്ട്, സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും പലര്‍ക്കും പേടിയുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒരു കഥാപാത്രം ഈ സിനിമയില്‍ എഴുതി ചേര്‍ക്കപ്പെടില്ല.

 അഭിനന്ദിച്ചു കൊണ്ട് കെവി തോമസും

എന്നാല്‍ പിന്നാലെ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് കെവി തോമസും രംഗത്ത് എത്തി. മകന് അവന്റേതായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി എന്നും തന്റെ പ്രിയപ്പെട്ട ശിഷ്യനാണെന്നും ദീലിഷ് പോത്തന്‍ നല്ലൊരു നടനും സംവിധായകനുമാണെന്നും കെവി തോമസ് കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
സിനിമാ സ്‌നേഹികളാണ്

നഞാനും കുടുംബവും സിനിമാ സ്‌നേഹികളാണ്. പണ്ടൊക്കെ ഒരുമിച്ച് തീയേറ്ററില്‍ പോയി മിക്കവാറും എല്ലാ സിനിമയും കാണും.
ഇന്ന് മക്കളോക്കെ വളര്‍ന്ന് പല സ്ഥലങ്ങളിലായി, ഇപ്പോള്‍ ടിവിയിലൂടെ പറ്റാവുന്ന സിനിമകള്‍ കാണാറുണ്ട്. എന്റെ മകന്‍ ബിജു, ദുബായില്‍ ജോലി നോക്കുന്നു, അവന്‍ ഒട്ടുമിക്ക സിനിമയും തീയേറ്ററില്‍ പോയി ഇന്നും കാണാറുണ്ട്.
അവനെന്നും വേറിട്ട അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന്ത് അവന്റെ ചിന്തകളാണ്. മമ്മൂട്ടി എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യനാണ്, Dileesh പോത്തനെ അറിയാം, നല്ലോരു നടനും ഡയറക്ടറുംമാണ്. Amal നീരദിന്റെ ഭീഷ്മ പരവത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു!

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X