നയൻതാര ബോളിവുഡിലേയ്ക്കോ? കത്രീനയ്ക്കൊപ്പം ലേഡി സൂപ്പർസ്റ്റാർ... വീഡിയോ വൈറൽ

തെന്നിന്ത്യ സിനിമ ലോകത്തും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരങ്ങളാണ് കത്രീന കൈഫും നയൻതാരയും. ഇന്ത്യൻ സിനിമ ലോകത്തെ ബോൾഡ് ആന്റ് ഹോട്ട് താരങ്ങളാണിവർ. ഇപ്പോഴി തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറും ബോളിവുഡിലെ ഗ്ലാമർ സുന്ദരിയും ഒന്നിക്കുകയാണ്. നയൻസും കത്രീനയും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. . കത്രീന തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

nayanthara-katrina kaif

ഫോട്ടോ ഷൂട്ടിനിടയിൽ കത്രീനയും നയൻസും തമ്മിലുളള സംഭാഷണത്തിന്റെ വീഡിയോയണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ തിരക്കുകൾക്കിടയിലും തന്റെ വീഡിയോയ്ക്കായി സമയം ചിലവഴിച്ചതിനു നന്ദി അറിയിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്രീനയുടെ ബ്യൂട്ടി ബ്രാൻഡായ കെയ്യുടെ പ്രമോഷൻ വീഡിയോയുടെ ഫോട്ടാ ഷൂട്ടിലാണ് നയൻതാര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത് അഭിമാന നിമിഷം! ആ സന്തോഷ വാർത്ത പങ്കുവെച്ച് നടി, കാണൂ
ഇതിനു പിന്നാലെ കെയ് യുടെ ആദ്യ പ്രമോഷൻ വീഡിയോയും കത്രീന പങ്കുവെച്ചിട്ടുണ്ട്. നയൻസിനോടൊപ്പം ബാറ്റ്മിന്റൺ താരം സൈന നെഹർവാൾ, വ്ലോഗർ കുശ കപില, റാപ്പർ രാജകുമാരിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗന്ദര്യത്തെ കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ടപ്പാട് മാറ്റി നിർത്തി തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സ്വതന്ത്ര്യമായി ചെയ്യുക എന്നുള്ള സന്ദേശമാണ് വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. താരറാണിമാരുടെ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കത്രീനയ്ക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

View this post on Instagram

Presenting @kaybykatrina to all of you. It's truly a dream which has come into existence so beautifully. Thank you to my entire team, Nykaa, Falguni Nayar, Reena Chhabra and everyone for helping me achieve this..so much love to all of you from the bottom of my heart..❤ lastly..always remember, be authentic, be real, be yourself...because #ItsKayToBeYou. NOW OUT IN STORES AND NYKAA.COM (link in bio) @mynykaa #KayByKatrina #KayXNykaa #MakeupThatKares Thank u to all the beautiful women who collaborated with me on this ... you are all truly Queens! @zoieakhtar @anaitashroffadajania @nehwalsaina @therajakumari @kushakapila @jannatzubair29 @urvashi_umrao @andreakevichusa @sanathampi @priyadarshini.96 @anugrahanatarajan @haima_simoes #Nayanthara #Appoorva #Simone Director : @Sergicastella Music supervisor: @ankurtewari Music: @dubsharma Production house: @cuttingedgepictures Executive Producer: @Billoosandhu Producer : @Urshila.purohit

A post shared by Katrina Kaif (@katrinakaif) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X