For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ജീവിതകാലത്തേക്കുള്ള പാഠങ്ങള്‍ പഠിച്ചു; മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താരപുത്രി

  |

  ഒരു സൂപ്പര്‍താരമാകുമ്പോള്‍ ആരാധിക്കാന്‍ ലക്ഷണക്കിന് ആളുകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ തങ്ങളുടെ നാടിന് പുറത്തും വലിയ ആരാധ സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുക എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. ഇങ്ങനെ മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഒരുപാട് ആരാധകരുള്ള താരമാണ് മമ്മൂട്ടി. കേരളത്തിന് പുറത്തും അദ്ദേഹത്തിനെ ആരാധിക്കുന്നവരുണ്ട്.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി ഗോദ നായിക; അടിപൊളി ചിത്രങ്ങള്‍ കാണാം

  സാധാരണക്കാരായ ആരാധകര്‍ മാത്രമല്ല താരങ്ങളും മോഹന്‍ലാലിനെ ആരാധിക്കുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള നടിയും നടന്‍ മോഹന്‍ബാബുവിന്റെ മകളുമായ ലക്ഷ്മി മഞ്ചു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറുകയാണ്. ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്.

  ഹൈദരാബാദിലെത്തിയ മോഹന്‍ലാല്‍ തന്റെ സുഹൃത്തും തെലുങ്ക് സിനിമയിലെ താരവുമായ മോഹന്‍ബാബുവിനെയും കുടുംബത്തേയും കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. പിന്നാലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ലക്ഷ്മി എത്തുകയായിരുന്നു. മോഹന്‍ലാലില്‍ നിന്നും ഒരു സൂപ്പര്‍ താരം എന്തായിരിക്കണം എന്നത് മുതല്‍ ജീവിത പാഠങ്ങള്‍ വരെ താന്‍ പഠിച്ചുവെന്ന് ലക്ഷ്മി പറയുന്നു.

  ഓഫ് സ്‌ക്രീനിലും നിങ്ങള്‍ ആരാധിക്കുന്നൊരു സെലിബ്രിറ്റിയെ കണ്ടുമുട്ടുക എന്നത് വലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. അങ്ങനെ ഒരാളാണ് ലാലേട്ടന്‍. കഴിഞ്ഞ കുറച്ച് കൂടിക്കാഴ്ചകള്‍ കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചത് ജീവിത കാലത്തേക്കുള്ള പാഠങ്ങളാണ്. വിനയത്തോടേയും, സര്‍ഗാത്മകതയും നാല് പതിറ്റാണ്ട് ഒരു ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും, ആവേശത്തോടെയും കാര്യങ്ങളെ സമീപിക്കാനും പഠിച്ചു. ലക്ഷ്മി പറയുന്നു.

  ഭക്ഷണം പാകം ചെയ്യുന്നതിലും വസ്ത്രങ്ങളോടും പാട്ട് പാടുന്നതിനോടും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുമെല്ലാം നിങ്ങള്‍ കാണിക്കുന്ന പാഷന്‍ എന്നെ ജീവിതകാലം മുഴുവന്‍ പ്രചോദിപ്പിച്ചിട്ടുണ്ട്. നിങ്ങളോടൊപ്പം ചിലവിട്ട സമയം കൊണ്ട്, ഒരു സൂപ്പര്‍സ്റ്റാര്‍ എന്തായിരിക്കണം എന്നതിന്റെ നിലവാരം നിങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വിനയത്തോടെയും ദയയോടേയും തമാശയോടെയുമൊക്കെയാണ് പെരുമാറേണ്ടത് എന്ന് കാണിച്ചു തന്നുവെന്നും ലക്ഷ്മി പറയുന്നു.

  നിങ്ങളായിരിക്കുന്നതിനും ഞങ്ങള്‍ക്ക് വെളിച്ചം കാണിച്ചു തരുന്നതിനും നന്ദി. ഒരു സുഹൃത്തെന്ന നിലയില്‍ ഞങ്ങളുടെ കുടുംബത്തിലെ സാന്നിധ്യമായതിന് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. തെലുങ്ക് സിനിമയിലെ മുതിര്‍ന്ന താരമായ മോഹന്‍ബാബുവിന്റെ മകളാണ് ലക്ഷ്മി. നിയും നിര്‍മ്മാതാവും അവതാരകയുമൊക്കെയാണ് ലക്ഷ്മി. തെലുങ്ക്, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ പിത കാതലുവിലാണ് അവസാനമായി അഭിനയിച്ചത്.

  ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | FilmiBeat Malayalam

  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. നേരത്തെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനായിരിക്കും പൃഥ്വിയുടെ രണ്ടാമത്തെ സിനിമ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എമ്പുരാന്റെ ചിത്രീകരണം ബുദ്ധിമുട്ടായതിനാല്‍ മറ്റൊരു സിനിമ ചെയ്യാന്‍ പൃഥ്വിരാജ് തീരുമാനിക്കുകയായിരുന്നു. ചിത്രത്തില്‍ പൃഥിരാജ്, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മീന, ഉണ്ണി മുകുന്ദന്‍, കനിഹ, മുരളി ഗോപി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Also Read: ബാല രണ്ടാമതും വിവാഹിതനാവുന്നു; ഉടനെ തന്നെ വിവാഹമുണ്ടെന്ന് അഭ്യൂഹം, സെപ്റ്റംബറിലെ വിവാഹം പ്രതീക്ഷിച്ച് ആരാധകരും

  അതേസമയം ദൃശ്യം 2 ആയിരുന്നു മോഹന്‍ലാലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വലിയ വിജയമായി മാറി. ജീത്തു ജോസഫ് തന്നെയാണ് സിനിമയുടെ സംവിധാനവും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, 12ത് മാന്‍, തുടങ്ങിയ സിനിമകളാണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുള്ളത്.

  Read more about: mohanlal
  English summary
  Lakshmi Manchu Writes About Meeting Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X