For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലകറങ്ങിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്! അഹങ്കാരമല്ല; ആരാധകനോട് ലക്ഷ്മിപ്രിയ

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി പ്രിയ. സിനിമകളിലൂടേയും പരമ്പരകളിലൂടേയുമെല്ലാം ലക്ഷ്മി പ്രിയയെ മലയാളികള്‍ക്ക് നന്നായി അറിയാം. ഈയ്യടുത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായും ലക്ഷ്മി പ്രിയ എത്തിയിരുന്നു. തുടക്കത്തില്‍ അധികം വൈകാതെ തന്നെ ഷോയില്‍ നിന്നും പുറത്തായേക്കുമെന്ന് പലരും കരുതിയിരുന്ന ലക്ഷ്മി പ്രിയ പക്ഷെ ടോപ് ഫൈവിലെത്തുകയായിരുന്നു.

  Also Read: കുഞ്ഞിനെ കൈയ്യിലെടുത്ത് നടി അപ്‌സരയും ഭര്‍ത്താവും; തറവാട്ടിലെ ആദ്യ ആണ്‍കുട്ടി എത്തിയെന്ന് താരദമ്പതിമാര്‍

  ബിഗ് ബോസ് വീട്ടില്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ലക്ഷ്മി പ്രിയ. സഹതാരങ്ങളുമായുണ്ടായ വഴക്കുകളുടെ പേരിലും തന്റെ കാഴ്ചപ്പാടുകളുടെ പേരിലുമെല്ലാം ലക്ഷ്മി പ്രിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ലക്ഷ്മി പ്രിയ ഒരു ആരാധകന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിശദമായിക്കാം തുടര്‍ന്ന്.

  ലക്ഷ്മിയുടെ ഒരു പോസ്റ്റിന് താഴെ കമന്റുമായാണ് അനൂപ് ചന്ദ്രന്‍ എന്ന ആരാധകനെത്തിയത്. ഞാന്‍ ഒന്നു ശ്വാസം വിടട്ടെ, ഒരു സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ മാഡത്തിന്റെ മറുപടി കോഴിക്കോട്ട ടാഗോര്‍ ഓഡിറ്റോറിയത്തില്‍ ഓര്‍മ്മ കാണില്ല OK എന്ത് സമയം നിങ്ങള്‍ക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത് 'നടന്‍ ഇന്ദ്രന്‍ സേട്ടനെ കണ്ട് പഠിക്കണം ഫോട്ടോ എടുക്കാന്‍ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കെഷന്‍ വണ്ടി വന്നു നിന്നിട്ട് അതില്‍ തന്റെ ബാഗുകള്‍ വെച്ച് കാറില്‍ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കഴ്ച്ച ഉണ്ടാല്ലോ മാഡം അതാണ് കണ്ട് പഠിക്കേണ്ടത്. ഇനിയും ഉയരങ്ങളില്‍ എത്തട്ടെ'' എന്നായിരുന്നു കമന്റ്.

  ഇപ്പോള്‍ ആ കമന്റിന് ലക്ഷ്മി പ്രിയ മറുപടി നല്‍കിയിരിക്കുകയാണ്. ഡിയര്‍ അനൂപ് ചന്ദ്രന്‍, ഞാന്‍ fb അങ്ങനെ നോക്കാറില്ല, ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ തീരെ ആക്റ്റീവ് അല്ല. ഇതില്‍ പോസ്റ്റുകള്‍ ഇടുന്നത് എന്റെ fb അഡ്മിന്‍ ശ്രീ മനുവും എന്റെ ഭര്‍ത്താവ് ശ്രീ ജയ് ദേവും ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കമെന്റ് ഇപ്പോഴാണ് കാണുന്നത്. അതിനാല്‍ ആണ് റിപ്ലൈ വൈകിയത് എന്നറിയിച്ചു കൊണ്ടു പറയട്ടെ?'' എന്ന് പറഞ്ഞാണ് ലക്ഷ്മി പ്രിയ മറുപടി ആരംഭിക്കുന്നത്.

  അന്ന് ടാഗോര്‍ ഹാളില്‍ ഞങ്ങള്‍ പ്രോഗ്രാമിന് ഒരുപാട് വൈകി ആണ് എത്തിയത്. അത് താങ്കള്‍ക്കും അറിയാമല്ലോ? അതായത് 9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങള്‍ എത്തിയത് 8.55 ന് മാത്രമാണ്. രാവിലെ 10.30 ക്ക് കൊച്ചിയില്‍ നിന്നു പുറപ്പെട്ട ഞങ്ങള്‍ ഉച്ചക്ക് ലഞ്ചിനു അര മണിക്കൂര്‍ മാത്രമാണ് വണ്ടി നിര്‍ത്തിയത്. അതി ഭീകരമായ ബ്ലോക്ക് മൂലം ഒരുപാട് കഷ്ട്ടപ്പെട്ടുo വഴി അറിയാതെ ഒരേ വഴി തന്നെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്.മണിക്കൂറുകളോളം വണ്ടിയില്‍ ഇരുന്നും വഴിയറിയാതെ വിഷമിച്ചുo സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെന്‍ഷനടിച്ചുമാണ് ഒരുവിധം ആ സമയത്തു അവിടെ എത്തിച്ചേര്‍ന്നത്.

  നാലു മണിക്കെങ്കിലും എത്തും എന്ന് കരുതി അവര്‍ അവിടെ ഹോട്ടല്‍ വരെ അറേഞ്ച് ചെയ്തിരുന്നു.എന്റെ കുഞ്ഞു മകള്‍ അടക്കം തളര്‍ന്നു പോയിരുന്നു. അങ്ങനെ ഉലകം ചുറ്റും വാലിബന്‍ ആയി എത്തിച്ചേര്‍ന്ന ഉടനെ ആണ് അനുപ് കാറില്‍ നിന്നു ഇറങ്ങിയ ഉടനെ എന്റെ മുന്നില്‍ വന്നത്. ശരിക്കും തല കറങ്ങിയത് കൊണ്ടാണ് ഞാനൊന്നു ശ്വാസം വിടട്ടെ എന്ന് പറഞ്ഞതെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

  പ്രോഗ്രാം ഹാളില്‍ കയറി 5 മിനിറ്റിന്റെ ഉള്ളില്‍ പരിപാടി അവസാനിക്കുകയും ചെയ്തു. ശേഷം അവിടെ ഉള്ള എന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ വന്ന എല്ലാപേര്‍ക്കുമൊപ്പം ഞാന്‍ ഫോട്ടോ എടുക്കാന്‍ നിന്നിട്ടുമുണ്ട്. താങ്കള്‍ക്ക് മനസിലായി കാണും എന്ന് കരുതുന്നു. എങ്കിലും താങ്കള്‍ക്ക് എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായി എങ്കില്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു. പിന്നാലെ താരത്തെ അനുകൂലിച്ചുകൊണ്ട് ആളുകള്‍ എത്തിയിട്ടുണ്ട്.

  Read more about: lakshmi priya
  English summary
  Lakshmi Priya Gives Reply To A Fan Accused Her Of Being Arrogant And Denied Taking Selfie WIth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X