ലക്ഷ്മിപ്രിയയ്ക്ക് സിക്‌സ്ത് സെന്‍സ് ഉണ്ടെന്ന് ഭര്‍ത്താവ്; പുറത്ത് നടന്ന മരണത്തെ കുറിച്ച് താനറിഞ്ഞെന്ന് നടി

സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിപ്രിയ ബിഗ് ബോസിലേക്ക് പോവുന്നത്. ഇപ്പോള്‍ എല്‍പി എന്ന പേരില്‍ ഒത്തിരി ആരാധകരെ സ്വന്തമാക്കിയിട്ടാണ് നടി തിരിച്ച് വന്നത്. ബിഗ് ബോസിലെ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി നാലാം സ്ഥാനം നേടിയാണ് ലക്ഷ്മിപ്രിയ തിരിച്ച് വന്നത്.

ഷോ യ്ക്ക് ഉള്ളില്‍ ആയിരിക്കുമ്പോഴും പുറത്ത് നടക്കുന്ന കാര്യങ്ങളൊക്കെ താന്‍ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍. തന്റെ പ്രിയപ്പെട്ടവരില്‍ ആരോ മരിച്ചത് പോലെ തോന്നിയ അനുഭവത്തെ കുറിച്ച് ലക്ഷ്മി പറയുമ്പോള്‍ അത് ശരിയാണെന്ന് ഭര്‍ത്താവ് ജയേഷും സമ്മതിക്കുന്നു.

പുറത്ത് നടന്ന മരണത്തെ കുറിച്ച് താൻ അറിഞ്ഞിരുന്നെന്ന് ലക്ഷ്മിപ്രിയ

പുറത്ത് ഇറങ്ങിയിട്ട് ഞെട്ടിപ്പോയ വാര്‍ത്തകള്‍ ഉണ്ടായിരുന്നോ എന്നാണ് അവതാരക ലക്ഷ്മിപ്രിയയോട് ചോദിച്ചത്.. 'പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോന്ന് അറിയില്ല. പുറത്തുള്ള ആളുകളെ കുറിച്ച് ഞാനെപ്പോഴും ചിന്തിക്കുന്നുണ്ടായിരുന്നു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാള്‍ മരിച്ചു എന്നെനിക്ക് ഒരീസം തോന്നി. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ആന്റിയായിരുന്നു അത്. അവളുടെ ആന്റിയെന്ന് പറഞ്ഞാല്‍ എനിക്കും വേണ്ടപ്പെട്ട ആളാണ്.

എനിക്ക് അവര്‍ മരിച്ച ദിവസം പോലും കൃത്യമായി അറിയാം

എനിക്ക് അവര്‍ മരിച്ച ദിവസം പോലും കൃത്യമായി അറിയാം. ഒരു സിനിമ കാണുന്നത് പോലെ ഞാനതൊക്കെ മനസില്‍ കണ്ടിരുന്നു. ആരുമിത് വിശ്വസിക്കില്ലെന്നും' കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ പറയുന്നു.

Also Read: അവിടുന്നും ഇവിടുന്നും കോടികള്‍ തട്ടിയെടുത്തു; 20 കോടിയെങ്കിലും കാണും, വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അമൃത

ലക്ഷ്മിപ്രിയ സിക്ത്സ് സെൻസ് ഉണ്ടെന്ന് താരം

പുറത്തിറങ്ങിയ ശേഷം എല്ലാവരെയും വിളിക്കുന്ന കൂട്ടത്തില്‍ ഫ്രണ്ടിനെയും വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ഞാന്‍ പറഞ്ഞ ദിവസം വരെ കറക്ടായിരുന്നു. റോബിന്‍ പുറത്താവുന്ന ദിവസങ്ങളില്‍ എപ്പോഴോ ആയിരുന്നു. നമ്മള്‍ നമ്മളായി അവിടെ നില്‍ക്കുമ്പോള്‍ ബോധമനസും ഉപബോധ മനസും ഒരുപോലെ ഉണരുന്നുണ്ട്. അപ്പോള്‍ ഒരു സിക്‌സ്ത് സെന്‍സ് പറയുന്ന കാര്യങ്ങള്‍ പോലും ഉണര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

സ്ഥിരം ജപിക്കുന്നത് കൊണ്ട് ലക്ഷ്മിയ്ക്ക് സിക്‌സ്ത് സെന്‍സ് ഉണ്ടായത് ആവാമെന്ന് തമാശരൂപേണ ജയേഷ് പറയുന്നു

ഇത് പറഞ്ഞാല്‍ ആളുകള്‍ ട്രോളുമായിരിക്കും. എങ്കിലും പറയാതിരിക്കാന്‍ പറ്റത്തില്ല. സത്യമായും ഞാനത് അനുഭവിച്ചതാണെന്നും' ലക്ഷ്മി പറയുന്നു. സ്ഥിരം ജപിക്കുന്നത് കൊണ്ട് ലക്ഷ്മിയ്ക്ക് സിക്‌സ്ത് സെന്‍സ് ഉണ്ടായത് ആവാമെന്ന് തമാശരൂപേണ ജയേഷ് പറയുന്നു.

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X