twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമിന്റെ വാക്കുകള്‍ വേദനിപ്പിച്ചു! ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചുവെന്ന് ലാല്‍ ജോസ്‌

    |

    മലയാള സിനിമയിലെ ഹിറ്റ്‌മേക്കറാണ് ലാല്‍ ജോസ്. മലയാളികള്‍ ഇന്നും വീണ്ടും വീണ്ടും കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരുപിടി സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുതിയ താരങ്ങളേയും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു ലാല്‍ ജോസിന്റെ അരങ്ങേറ്റം. മമ്മൂട്ടി, ബിജു മേനോന്‍, മോഹിനി, ദിവ്യ ഉണ്ണി, ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

    Also Read: മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന്‍ ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്Also Read: മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന്‍ ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്

    എ്ന്നാല്‍ ചിത്രത്തില്‍ ആദ്യം അഭിനയിക്കാനിരുന്നത് മറ്റൊരു താരനിരയായിരുന്നു. ഇതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ജയറാം, മുരളിയേട്ടന്‍

    അതില്‍ നായകനായി ഉദ്ദേശിച്ചിരുന്നത് ജയറാമേട്ടനെയായിരുന്നു. ജയറാം, മുരളിയേട്ടന്‍ എന്നിവരെയായിരുന്നു പ്രധാന കഥാപാത്രങ്ങളായി പ്ലാന്‍ ചെയ്തിരുന്നത്. മില്‍റ്ററിയില്‍ നിന്നും റിട്ടയര്‍ഡ് ചെയ്ത സൈനികനും ഭാര്യയും മലയോരത്ത് കൃഷി ചെയ്യാന്‍ വരുന്നു. ശോഭനയെയായിരുന്നു മുരളിയേട്ടന്റെ ഭാര്യയായി പ്ലാന്‍ ചെയ്യുന്നു. ആ സമയത്ത് അദേഹത്തിന് അപകടം പറ്റു. ഇതോടെ നാട്ടില്‍ അത്യാവശ്യം ഗുണ്ടായിസവും രാഷ്ട്രീയനും കളിച്ച് നടക്കുന്ന അനിയന്‍ വരികയാണ്. ആ അനിയന്‍ ജയറാമേട്ടനായിരുന്നു. ഇവര്‍ താമസിക്കുന്ന വീടിന്റെ താഴത്തെ നിലയിലെ പെണ്‍കുട്ടിയുമായി ജയറാമേട്ടന്‍ പ്രണയത്തിലാകുന്നതുമൊക്കെയായിരുന്നു കഥ.

    Also Read: അത് പറഞ്ഞാല്‍ മാത്യുവിന് നാണം വരും! മലയാളത്തിലെ വലിയ നടന്മാരുടെ സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്‌Also Read: അത് പറഞ്ഞാല്‍ മാത്യുവിന് നാണം വരും! മലയാളത്തിലെ വലിയ നടന്മാരുടെ സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്‌

    ജയറാമേട്ടനെ കാണാന്‍


    ആ കഥ ചെയ്യാമെന്ന് തീരുമാനം ആയപ്പോഴാണ് ശ്രീനിയേട്ടന് ഒരു വിദേശയാത്ര വരുന്നത്. പോയപ്പോള്‍ നിനക്ക് ജയറാമുമായി നല്ല പരിചയവും ബന്ധവുമുള്ളതല്ലേ നീ പോയി കഥ പറയൂ, എന്നേക്ക് ചെയ്യാന്‍ പറ്റുമെന്നതിനെ സംബന്ധിച്ച് ഒരു ഏകദേശ ഡേറ്റൊക്കെ നോക്ക് എന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ജയറാമേട്ടനെ കാണാന്‍ തൂവല്‍സ്പര്‍ശം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോയി.

    നീ കഥ പറയണ്ട

    ജയറാമേട്ടന്‍ ഇവിടെ തിരക്കാണ് നീ മദ്രാസിലേക്ക് വാ, അവിടെ എന്റെ വീട്ടിലിരുന്ന് സ്വസ്ഥമായിട്ട് കഥ പറയാമെന്ന് പറഞ്ഞു. അങ്ങനെ അവര്‍ ഷൂട്ട് കഴിഞ്ഞ് അദ്ദേഹം മദ്രാസിലേക്ക് പോയപ്പോള്‍ ഞാനും അലക്‌സേട്ടനും കൂടെ മദ്രാസിലേക്ക് പോയി. ഒന്ന് രണ്ട് പ്രാവശ്യം എന്തൊക്കയോ തിരക്കുകള്‍ കാരണം ജയറാമേട്ടനെ കാണാന്‍ സാധിച്ചു. പിന്നീട് കണ്ടു. ഞാന്‍ കഥ പറയാന്‍ നോക്കുമ്പോള്‍ അദ്ദേഹം നീ കഥ പറയണ്ട എന്ന് പറഞ്ഞു.

     ആത്മവിശ്വാസം പോയി

    നിനക്ക് കഥ പറഞ്ഞ് പരിചയമില്ലല്ലോ. നീ പറയുന്ന വിധം കൊണ്ട് എനിക്ക് ഇഷ്ടമായില്ലെങ്കില്‍ അത് അവിടെ മനസില്‍ കിടക്കും. അതിനാല്‍ ശ്രീനി വരട്ടെ എന്നിട്ട് ശ്രീനി പറയട്ടെ എന്നാണ് ജയറാമേട്ടന്‍ പറഞ്ഞത്. ജയറാമേട്ടന്‍ വളരെ നല്ല ഇഷ്ടത്തോടെ പറഞ്ഞതായിരുന്നു. പക്ഷെ എനിക്കത് വേദനിച്ചു. എന്റെ ആത്മവിശ്വാസം പോയി. ഞാന്‍ ഒരു കഥ പറഞ്ഞാല്‍ ഇഷ്ടപ്പെടുമോ എന്ന് സംശയമുള്ള, ഞാനൊരു കഥ ഇഫക്ടീവായി പറയുമോ എന്ന് പോലും സംശയം വച്ച് ഞാന്‍ എങ്ങനെ ഡയറക്ട് ചെയ്യുമെന്നത് എന്നില്‍ ആശങ്കയുണ്ടാക്കി.

    ഈഗോ

    ലൊക്കേഷനില്‍ ഞാന്‍ ഒരു സീന്‍ വിശദീകരിക്കുമ്പോള്‍ ശ്രീനിയേട്ടനും കൂടെ വേണ്ടി വരുമോ? അതൊരു കോംപ്ലക്‌സോ എന്റെ ഈഗോ ഹര്‍ട്ട് ആയതോ ആകാം. എന്തായാലും അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ഈ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരുന്നു. ശ്രീനിയേട്ടനെ വിളിച്ച് ഈ കാസ്റ്റിംഗില്‍ ഈ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞു. കാരണം എന്താണെന്ന് ചോദിച്ചു. നടന്നതൊക്കെ പറഞ്ഞു. ജയറാം ഉദ്ദേശിച്ചത് അങ്ങനെയായിരിക്കില്ലെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞു.

    ഉദ്ദേശിച്ചത് എനിക്ക് മനസിലായി, പക്ഷെ സെറ്റില്‍ ശ്രീനിയേട്ടന്‍ വന്ന് നില്‍ക്കുന്ന ഒരവസ്ഥ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ചെയ്യുന്ന സിനിമയുടെ കഥ വിശദീകരിക്കാന്‍ എഴുത്തുകാരന്‍ വേണമെന്ന് പറയുന്നത് സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഈഗോയെ ഹര്‍ട്ട് ചെയ്യുന്ന കാര്യമാണെന്നും ഞാന്‍ പറഞ്ഞു.

    Read more about: lal jose
    English summary
    Lal Jose Recalls How Jayaram Responded To Him When He Met Him To Tell A Story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X