ലാലുച്ചായനെ ഹീറോ ആക്കി പടം ചെയ്യാം, എന്ത് തരുമെന്ന് പൃഥ്വി; എന്റെ വീടും സ്ഥലവും എന്ന് ലാലു അലക്‌സ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്രോ ഡാഡി. കല്യാണി പ്രിയദര്‍ശനും മീനയുമാണ് ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാലും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കയ്യടി നേടുന്ന മറ്റൊരാള്‍ ലാലു അലക്‌സാണ്. ഇത് ലാലു അലക്‌സിന്റെ സിനിമയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലു അലക്‌സൊരു മുഴുനീള ചിത്രവുമായി തിരികെ വന്നിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ലാലു അലക്‌സിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ലാലു അലക്‌സ് മനസ് തുറന്നത്. മോഹന്‍ലാലിനെക്കുറിച്ചുള്ള ലാലു അലക്‌സിന്റെ വാക്കുകളാണ്് ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലുമൊത്ത് വീണ്ടും അഭിനയിച്ചതിനെക്കുറിച്ച് ലാലു അലക്‌സ് മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

കൂള്‍ ക്യാറ്റാണ്

മോഹന്‍ലാല്‍, അയാളൊരു കൂള്‍ ക്യാറ്റാണ് എന്നാണ് ലാലു അലക്‌സ് പറയുന്നത്. ലാലും ഞാനും എത്രയോ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ്. എത്രയോ വര്‍ഷത്തെ ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. ഞങ്ങള്‍ തമ്മില്‍ പരസ്പരം പ്രത്യേകം സ്‌നേഹം കാണിക്കേണ്ടവരല്ല. അതിന്റെ കാര്യമില്ലെന്നാണ് ലാലു അലക്‌സ് പറയുന്നത്. പരസ്പരം എടാ പോടാ എന്ന് വിളിക്കാവുന്ന ബന്ധമാണെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗിനിടെയുണ്ടായ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ലാലിനെപ്പോലെ ഇന്ത്യ കണ്ട ബെസ്റ്റ് ആക്ടറില്‍നിന്ന് ഷൂട്ടിനിടയില്‍ എനിക്കൊരു അഭിനന്ദനം കിട്ടിയിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ഒരു സീന്‍ കഴിഞ്ഞപ്പോള്‍ പതുക്കെ എന്നോടുപറഞ്ഞു, ഗംഭീരമല്ല അതിഗംഭീരമായിരുന്നു അഭിനയമെന്ന്... സന്തോഷമല്ലേ അങ്ങനെയൊക്കെ കേള്‍ക്കുന്നതെന്നാണ് ലാലു അലക്‌സ് ചോദിക്കുന്നത്.

ഇടവേള

അതേസമയം സിനിമയില്‍ നിന്നും താന്‍ ഇടവേളയെടുത്തതിനെക്കുറിച്ചും ലാലു അലക്‌സ് തുറന്ന് പറയുന്നുണ്ട്. താനായിട്ട് മാറി നിന്നതല്ലെന്നാണ് ലാലു അലക്‌സിന് പറയാനുള്ളത്. ഞാനായിട്ട് സിനിമയില്‍നിന്ന് മാറിനിന്നതല്ല. മലയാള സിനിമ ഇടയ്ക്കിടയ്ക്ക് എന്നോട് വീട്ടിലിരുന്നോളാന്‍ പറയുന്നതാണ്. ഒരു ബ്രേക്ക് തരും. ഞാന്‍ അന്നും ഇന്നും തനിച്ചുപോവുന്നൊരാളാണ്. നമ്മളെത്തേടി വല്ലപ്പോഴും ചില കഥാപാത്രങ്ങള്‍ വരുന്നു. അത് വരുമ്പോള്‍ അത്രയും സ്‌നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യാന്‍ ശ്രമിക്കുന്നു. എന്നാണ് ലാലു അ്‌ലക്‌സ് തന്റെ ഇടവേളയെക്കുറിച്ച് ലാലു അലക്‌സ് പറയുന്നത്. വര്‍ഷങ്ങളായി സിനിമകള്‍ ചെയ്ത് എന്നും തിരക്കിലായിരുന്നവര്‍ കുറച്ചുനാളുകള്‍ വീട്ടിലിരിക്കുമ്പോള്‍ നിരാശതോന്നും. അതിലൊരു സംശയവുമില്ല. പക്ഷേ, ആ ബുദ്ധിമുട്ടോര്‍ത്തുനടന്നിട്ട് കാര്യമുണ്ടോ. ആ സാഹചര്യത്തെ നേരിട്ട് മുന്നോട്ടുനീങ്ങുക എന്നേയുള്ളുവെന്നാണ് ലാലു അലക്‌സ് പറയുന്നത്. അതേസമയം ബ്രോ ഡാഡിയിലേക്ക് എത്തിയതിനെക്കുറിച്ചും ലാലു അലക്‌സ് സംസാരിക്കുന്നുണ്ട്.

Recommended Video

മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍
പൃഥ്വിരാജ് വിളിച്ചു

ചിത്രത്തിലേക്ക് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം തന്നെ വിളിച്ചതെന്നാണ് ലാലു അലക്‌സ് പറയുന്നത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ഉടനെ പൃഥ്വിരാജ് വിളിച്ചു. ലാലുച്ചായനെ ഹീറോയാക്കി ഞാനൊരു പടം ചെയ്യാന്‍ പോവുകയാണെന്നാണ് പൃഥ്വി പറഞ്ഞത്. കഥയും കഥാപാത്രവും കേട്ടയുടനെ എനിക്കിഷ്ടമായെന്നാണ് ലാലു അലക്‌സ് പറയുന്നത്. അതേസമയം തന്നെ വിളിച്ച് പൃഥ്വി പറഞ്ഞ വാക്കുകളും ലാലു അലക്‌സ് പങ്കുവെക്കുന്നുണ്ട്. 'ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനംചെയ്യാന്‍ പോവുകയാണ്. അതിനെനിക്കെന്തുതരും' എന്നായിരുന്നു പൃഥ്വിരാജ് ചോദിച്ചത്. ഇതിന് ലാലു അലക്‌സ് നല്‍കിയ മറുപടി 'അങ്ങനെയാണെങ്കില്‍ ഞാനെന്റെ വീടും സ്ഥലവും നിന്റെ പേരിലെഴുതിത്തരാം...' എന്നായിരുന്നു. ചിത്രവും തന്റെ കഥാപാത്രവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് ലാലു അലക്‌സ്. തന്റെ സിനിമാജീവിതത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങള്‍ തേടിയെത്താറുണ്ട്. അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യന്‍ മാളിയേക്കല്‍ എന്നാണ് കഥാപാത്രത്തെക്കുറിച്ച് ലാലു അലക്‌സ് പറയുന്നത്.

More from Filmibeat

Read more about: lalu alex
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X