സഞ്ജുവിന്റെ കുടുംബം തകര്‍ത്തത് മാധുരി? മരിക്കും മുമ്പ് ഭാര്യ എഴുതിയ കത്ത്; മരണത്തെക്കുറിച്ച് പറഞ്ഞ് റിച്ച

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും സഞ്ജയ് ദത്തിന്റെ ജീവിതം സിനിമാക്കഥ പോലെ സംഭവബഹുലമാണ്. വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞുവില്ലാത്ത ജീവിതം. പ്രണയം മുതല്‍ അധോലോക ബന്ധം വരെ നിറഞ്ഞു നില്‍ക്കുന്നതാണ് സഞ്ജയ് ദത്തിന്റെ ജീവിതം. സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ നടി റിച്ച ശര്‍മയുമായുള്ള വിവാഹം ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു.

വിവാഹത്തിന് പിന്നാലെ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. പിന്നാലെയാണ് റിച്ചയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. 1996 ഡിസംബറിലാണ് റിച്ച മരണപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ തന്റെ മാതാപിതാക്കളുടെ വീട്ടില്‍ വച്ചായിരുന്നു റിച്ചയുടെ മരണം. റിച്ചയ്ക്കും സഞ്ജുവിനും ഒരു മകളാണുള്ളത്. തൃഷാല ദത്ത് എന്നാണ് താരപുത്രിയുടെ പേര്.

Sanjay Dutt

1993 ലാണ് റിച്ചയും സഞ്ജയ് ദത്തും വിവാഹ മോചിതരാകുന്നത്. വിവാഹ മോചനത്തിന് പിന്നില്‍ റിച്ചയുടെ രോഗമാണെന്നും അതല്ല സഞ്ജയ് ദത്തും മാധുരി ദീക്ഷിതും തമ്മിലുള്ള അടുപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ റിച്ച തന്റെ മരണത്തിന് മുമ്പ് എഴുതിയൊരു കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മാധുരിയും സഞ്ജുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തനിക്കുണ്ടാക്കിയ മാനസിക വിഷമത്തെക്കുറിച്ചാണ് കുറിപ്പില്‍ റിച്ച പറയുന്നത്.

''നമ്മളെല്ലാം ഒരുമിച്ചാണ് നടക്കുന്നത്. പക്ഷെ ഓരോരുത്തര്‍ക്കും അവരവരുടേതായ പാതയുണ്ട്. ഞാന്‍ എന്റേത് തിരഞ്ഞെടുത്തു. പക്ഷെ ഞാന്‍ ഡെഡ് എന്‍ഡിലെത്തിയിരിക്കുകയാണ്. ഞാന്‍ എങ്ങനെ തിരിച്ചു പോകും? എനിക്ക് ഒരു അവസരം കൂടെ കിട്ടുമോ? കാലം എല്ലാം പറയും. ദീര്‍ഘനാളെടുത്താലും ഞാന്‍ കാത്തിരിക്കും. എന്നെ ഒഴിവാക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് എനിക്ക് അറിയാം. അപ്പോഴും പ്രതീക്ഷയുണ്ട്. എന്റെ സ്വപ്‌നങ്ങള്‍ കാത്തിരിക്കുന്നിടത്തേക്ക് എന്റെ കാവല്‍ മാലാഖ എന്നെ കൊണ്ടു പോകും. കരങ്ങള്‍ വിരിച്ചുപിടിച്ച് കരുതലോടെ അവരെന്ന സ്വീകരിക്കും'' എന്നാണ് റിച്ച പറയുന്നത്.

റിച്ചയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം സഞ്ജു വീണ്ടും വിവാഹിതനാകുന്നത് 1998 ലാണഅ. നടി റിച്ച പിള്ളയെയാണ് സഞ്ജു വിവാഹം കഴിച്ത്. എന്നാല്‍ 2005ല്‍ ഇരുവരും പിരിഞ്ഞു. പിന്നീടാണ് സഞ്ജുവിന്റെ ജീവിതത്തിലേക്ക് മാന്യത ദത്ത് കടന്നു വരുന്നത്. ഇപ്പോള്‍ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

നേരത്തെ സഞ്ജുവിന്റെ ജീവിത കഥ പറയുന്ന സിനിമ പുറത്തിറങ്ങിയിരുന്നു. രണ്‍ബീര്‍ കപൂര്‍ ആയിരുന്നു സഞ്ജയ് ദത്തിന്റെ ജീവിത കഥയായ സഞ്ജുവിലെ നായകനായി എത്തിയത്. എന്നാല്‍ ഈ സിനിമയില്‍ റിച്ച ശര്‍മയെക്കുറിച്ചോ റിച്ച പിള്ളയെക്കുറിച്ചോ പരാമര്‍ശിക്കാതിരുന്നത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാല്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കിയത് മാന്യതയാണന്നാണ് തന്റെ തീരുമാനത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്.

Sanjay Dutt

അതേസമയം സഞ്ജയ് ദത്തിനെ വെള്ളപൂശാനുള്ള ശ്രമമായിരുന്നു സഞ്ജുവിലൂടെ നടത്തിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. സഞ്ജുവിന്റെ അടുത്ത സുഹൃത്താണ് സംവിധായകനായ രാജ്കുമാര്‍ ഹിറാനി. റിച്ചയേയും മകളേയും ചിത്രത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണെന്നായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞത്. സഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നില്ല റിച്ചയുടെ സാന്നിധ്യം എന്നാണ് ആരാധകരുടെ നിലപാട്.

1987 ലായിരുന്നു റിച്ചയെ സഞ്ജയ് ദത്ത് വിവാഹം കഴിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം മകള്‍ തൃഷാലയ്ക്ക് റിച്ച ജന്മം നല്‍കി. എന്നാല്‍ റിച്ചയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നതോടെ ന്യൂയോര്‍ക്കിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ വച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അമ്മയുടെ മരണ ശേഷം തൃഷാലയെ വളര്‍ത്തിയത് അമ്മയുടെ അച്ഛനും അമ്മയുമായിരുന്നു. പിന്നീടാണ് സഞ്ജു മാന്യതയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X