For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയന്റെ മരണം അങ്ങനെ പറ്റിപ്പോയതാണ്! സിനിമയെ പറ്റി അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്; പ്രേം നസീറിന്റെ പ്രസംഗം വൈറൽ

  |

  ഇന്നും മലയാള സിനിമയുടെ നിത്യഹരിത നായകനായി അറിയപ്പെടുന്ന നടനാണ് പ്രേം നസീർ. വിടപറഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നുണ്ട് നടൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മ ദിനം സിനിമ താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മ പങ്കുവച്ചത്.

  ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായതിന്റെ ലോക റെക്കോർഡുള്ള സ്വന്തമാക്കിയ നടനാണ് പ്രേം നസീർ. ഏകദേശം 800 ഓളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏകദേശം 85 നായികമാർക്കൊപ്പം പ്രേം നസീർ അഭിനയിച്ചിട്ടുണ്ട്. ജീവിതകാലത്തിന്റെ പകുതിയിലധികവും സിനിമയ്ക്ക് വേണ്ടി ജീവിച്ച നടനാണ് അദ്ദേഹം. മരണം വരെ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു.

  Also Read: ചിത്രയുടെ ഐശ്വര്യമുള്ള കൈ, അവരെ എനിക്ക് വന്ദിക്കാതിരിക്കാൻ പറ്റില്ല; സ്വന്തം അനിയത്തി; കൈതപ്രം

  സിനിമയെ അത്രത്തോളം നെഞ്ചോട് ചേർത്ത പ്രേം നസീറിന്റെ ഒരു പ്രസംഗം ഇപ്പോൾ വൈറലാവുകയാണ്. സിനിമയിൽ താരങ്ങൾ അഭിനയിക്കുന്ന കഷ്ടപ്പാടുകൾ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. 1981 ൽ അദ്ദേഹം നടത്തിയ പ്രസംഗം എവിഎം ഉണ്ണി ആർകൈവ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

  'പൊതുവെ സിനിമയിലെ പ്രവർത്തനം അല്ലെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട ആളുകൾക്കൊക്കെ വളരെയധികം സുഖമുള്ള തൊഴിലാണ് ഇതെന്ന ഒരു തെറ്റിദ്ധാരണ ഉണ്ട്. പലരും ആലോചിക്കും പ്രേം നസീറിന് ഒക്കെ സുഖമാണല്ലോ പല പെൺകുട്ടികളെയും കെട്ടിപ്പിടിച്ച് ഉരുളാമല്ലോ എന്ന്. അങ്ങനെയൊന്നുമല്ല. അതൊക്കെ ഇങ്ങനെ മരംചുറ്റി കറങ്ങാനും പാറയുടെ മോളിലൂടെ ഓടാനും ചാടാനും പാടാനും വെള്ളത്തിൽ കുളിക്കാനുമൊക്കെ പറയുന്നത് വിഷമം പിടിച്ച കാര്യം തന്നെയാണ്,'

  'സിനിമ നടി നടന്മാരുടെ തൊഴിലിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്. വിശേഷിച്ചും കഥാനായകന്മാർക്ക്. അവർ ചുമ്മാ വന്ന് നിന്ന് പോയാൽ പോരാ. നിങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം നേടി എടുക്കണമെങ്കിൽ, കുട്ടിക്കാലത്തെ ഒരു അഭിനേതാവിനെക്കുറിച്ച് മനസ്സിനകത്ത് ഒരു സ്നേഹബന്ധം ഉണ്ടാവണമെങ്കിൽ കുറെ സാഹസികതകൾ കാണിച്ചേ പറ്റൂ,'

  'ഇത് നമ്മുക്ക് ഇഷ്ടമുള്ള കാര്യമാണ്. വിശേഷിച്ച് കുട്ടികൾക്ക്. നായകസ്ഥാനത്ത് നിൽക്കുന്നവർ ഇത് കൂടുതൽ കാണിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ടാകും. സിനിമയിലെ അടിപിടി ഒക്കെ വേറെ ആളുകളാണെന്ന് ചിലർക്ക് തോന്നും. അതൊക്കെ വേറെ ആൾക്ക് ചെയ്യാവുന്നതേ ഉള്ളു. ഇനി ഇപ്പോൾ ഡ്യൂപ് ചെയ്താലും ചിലത് നടി നടന്മാർ ചെയ്താലേ പറ്റൂ,'

  സർപ്പം എന്ന സിനിമയിൽ പാമ്പിനും കീരിക്കുമിടയിൽ അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 'ഇതൊന്നും സിനിമയുടെ വെളിയിൽ ഉള്ളവർക്ക് അറിയില്ല. കടുവയെ പിടിക്കാൻ പറഞ്ഞാൽ കടുവയെ പിടിക്കണം. വെള്ളത്തിൽ ചാടാൻ പറഞ്ഞാൽ ചാടണം. കടലിൽ ചാടാൻ പറഞ്ഞാൽ ചാടണം. അതൊക്കെ വേറെ ആൾ ചെയ്തോളാം എന്ന് പറഞ്ഞാലും കാണുന്ന ആളുകൾക്ക് അറിയാൻ പറ്റും അത് വേറെ ആളാണെന്ന്,'

  'നമ്മുക്ക് പ്രിയങ്കരനായ ജയൻ. അദ്ദേഹത്തിന്റെ മരണം ഇങ്ങനെ സാഹസികത കാണിക്കുന്നതിനിടയിൽ പറ്റിപ്പോയതാണ്. അദ്ദേഹത്തിന് ഡ്യൂപ് ഇല്ലാതെ ആ രംഗത്തിൽ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അതിനുള്ള കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ കഷ്ടകാലത്തിന് അത് സംഭവിച്ച് പോയി. അടുത്തിടെ സോമന്റെ മൂക്കിന്റെ പാലം ഒടിഞ്ഞു. മൂന്ന് മാസം കഴിഞ്ഞാണ് ശരിയായത്,'

  'ഇടി രംഗങ്ങളിൽ പല്ലൊക്കെ പോയെന്ന് വരും. ഒരു സിനിമയിൽ എനിക്ക് വേണ്ടി ബൈക്ക് ചാടിച്ച ഒരു പയ്യൻ വീണ് നടുവൊടിഞ്ഞു ആശുപത്രിയിലായി. ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന കണക്ക് ഒരു ലളിതമായി നടക്കുന്ന പരിപാടിയല്ല. നായകന്മാർക്കാണ് കൂടുതൽ കഷ്ടകാലം അനുഭവിക്കേണ്ടി വരുന്നത്,'

  'നായികയും നായകനും കെട്ടിപിടിക്കുന്നത് നിങ്ങൾ കാണുന്നു. അത് ചിലപ്പോൾ നട്ടുച്ചയ്ക്ക് ചുട്ടു പഴുത്ത പാറയ്ക്ക് മുകളിൽ ആവും. ചുറ്റും അമ്പത് ആളുകളും കാണും. അതിനിടയിൽ ഒന്ന് സംസാരിക്കാൻ പോലും പറ്റില്ല. അങ്ങനെയൊക്കെയാണ് ഷൂട്ടിങ്. ഇത് അങ്ങനെ ബുദ്ധിമുട്ടുകൾ ഉള്ള രംഗമാണ്. ഇതൊക്കെ അഭിനയിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകളാണ്,'

  Also Read: യേശുദാസിനെ ഔട്ട് ആക്കാനുള്ള ​ഗ്രൂപ്പ്; എംജി ശ്രീകുമാറിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവം; കൈതപ്രം പറയുന്നു

  'ഇനി അത്യാവശ്യം പോപ്പുലാരിറ്റി ഉള്ള നടൻ ആളുകൾക്ക് ഇടയിലേക്ക് ചെന്നാൽ സ്നേഹം പ്രകടിപ്പിക്കാൻ ഒരു കൂട്ടം വരും. അവരുടെ സ്നേഹപ്രകടനം കാരണം കെട്ടിപ്പിടിക്കുകയും വലിക്കുകയും ഒക്കെ ചെയ്ത് നമ്മുടെ ശരീരത്തിന്റെ പകുതി ഭാഗങ്ങളും അവരുടെ കയ്യിൽ ആയിരിക്കും. സ്നേഹപ്രകടനമാണ്. പക്ഷെ ആ സ്നേഹ പ്രകടനം വൈലൻസായി മാറും. അതും സഹിക്കണം. ആ പോപ്പുലാരിറ്റി നിലനിർത്താനും ശ്രമിക്കണം,' പ്രേം നസീർ പറഞ്ഞു.

  Read more about: prem nazir
  English summary
  Late Actor Prem Nazir's Speech From 1981 About Hardships Of Film Life Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X