For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വധു റെഡിയാണ്, ആരേയും വിളിക്കാന്‍ പറ്റിയില്ല; കള്ളച്ചിരിയില്‍ കഥയൊളിപ്പിച്ച് നവ്യ നായര്‍

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടിയ പ്രതിഭയാണ് നവ്യ നായര്‍. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് നവ്യ. പിന്നീട് വിവാഹിതയാവുകയും തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു നവ്യ നായര്‍. ഈയ്യടുത്താണ് നവ്യ നായര്‍ അഭിനയത്തിലേക്ക് തിരികെ വരുന്നത്. ശക്തമായൊരു തിരിച്ചുവരവാണ് നവ്യ നടത്തിയിരിക്കുന്നത്.

  Also Read: കുഞ്ചാക്കോ ബോബന്‍ കള്ള് കുടിച്ചിട്ട് ബഹളമുണ്ടാക്കിയതാണ്; ദിലീപേട്ടനോട് അത് പറയാന്‍ ധൈര്യമില്ലായിരുന്നു- ജോമോൾ

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നവ്യ നായര്‍. തന്റെ നിലപാടുകളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ നവ്യ നായര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് നവ്യ. ഇപ്പോഴിതാ നവ്യയുടെ പുതിയ പോസ്റ്റും അതിന് താരം നല്‍കിയ ക്യാപ്ഷനുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കല്യാണത്തിനായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വധുവായിട്ടാണ് തന്റെ പുതിയ ചിത്രങ്ങളില്‍ നവ്യ എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് നവ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. വധു തയ്യാര്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് നവ്യ കുറിച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്യാനിരിക്കുന്ന തന്റെ ചിത്രവും നവ്യ പങ്കുവച്ചിട്ടുണ്ട്. വധുവാകാന്‍ പോകുന്ന എന്ന് പറഞ്ഞാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ആരേയും വിളിക്കാന്‍ പറ്റിയില്ലെന്നും ചിത്രങ്ങള്‍ക്കൊപ്പം നവ്യ കുറിച്ചിട്ടുണ്ട്.

  Also Read:'എന്റെ പേരിൽ മൂന്ന് ലോണുകളുണ്ട്'; അന്ന് കൈയ്യിലുള്ളത് ടാക്സി കാശ് മാത്രം, മീനാക്ഷിയുടെ പേര് പറയാതെ മഞ്ജു!

  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതിസുന്ദരിയായി, കുസൃതി ചിരിയോടെയുള്ള നവ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അതേസമയം ചിത്രങ്ങള്‍ പുതിയ സിനിമയില്‍ നിന്നുള്ളതാണോ അതോ ഫോട്ടോഷൂട്ടില്‍ നിന്നുള്ളതാണോ എന്ന് അറിയില്ല. അത്തരത്തില്‍ എന്തെങ്കിലും ഷൂട്ടിന്റെ ഭാഗമായിട്ടുള്ളതായിരിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.


  ഉയരെ ടീം ഒരുക്കുന്ന ചിത്രത്തിലാണ് നവ്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകന്‍. നേരത്തെ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരികെ വന്നത് ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു. വികെ പ്രകാശ് ഒരുക്കിയ ഈ സിനിമയിലും നായകന്‍ സൈജു കുറുപ്പായിരുന്നു. ചിത്രം മികച്ച വിജയമാവുകയും നവ്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

  2010 ലാണ് സന്തോഷ് മേനോനുമായിട്ടുള്ള നവ്യയുടെ വിവാഹം. വൈകാതെ ഒരു മകനും നടി ജന്മം കൊടുത്തു. ഈ കാലയളവിലാണ് സിനിമയില്‍ നിന്നും നടി മാറി നിന്നത്. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും ഈ വര്‍ഷം ഒരുത്തീയിലൂടെ മലയാളത്തിലേക്ക് തിരികെ വരികയായിരുന്നു. ദൃശ്യം 2വിന്റെ കന്നഡ പതിപ്പില്‍ മീനയുടെ വേഷം ചെയ്തത് നവ്യയായിരുന്നു.


  ഇതിനിടെ താന്‍ വിവാഹ മോചിതയായി എന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ നവ്യ പ്രതികരണവുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളുടെ നിലനില്‍പ്പിന്റെ ഭാഗമായിട്ടാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതാണ്. അത്തരം വാര്‍ത്തകള്‍ക്ക് വാല്യൂവും ആവശ്യക്കാരും ഉണ്ടെന്ന് കാണുമ്പോള്‍ അവരത് ചെയ്യന്നതാണെന്നാണ് നവ്യ പറഞ്ഞത്. മകന്റെ പിറന്നാളിനും വണ്ടി വാങ്ങിയപ്പോഴും എന്റെ പിറന്നാളിനും ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. ഈ മൂന്നു കാര്യങ്ങളും ചേര്‍ത്ത് വെച്ചിട്ടാണ് വിവാഹമോചനമായി എന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായതെന്നും നവ്യ ചൂണ്ടിക്കാണിച്ചിരുന്നു.

  എന്നല്‍ അതു കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും കാവടി എടുത്തിരുന്നു. നമ്മള്‍ എല്ലാവരും അവിടെ പോയി ആഘോഷവും നടത്തി. ശേഷം അച്ഛന് ബലിയിട്ടതിന് ശേഷമാണ് ചേട്ടന്‍ മുംബൈയിലേക്ക് മടങ്ങി പോയതെന്നും നവ്യ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇതെല്ലാം എങ്ങനെയാണ് ആളുകളെ പറഞ്ഞ് മനസിലാക്കുക. ഞാനിപ്പോഴും വിവാഹിത തന്നെയാണേ എന്ന് പറയേണ്ട ആവശ്യമുണ്ടോ എന്നും നവ്യ ചോദിച്ചിരുന്നു.

  Read more about: navya nair
  English summary
  Latest Photos Of Navya Nair In A Bridal Look Goes Viral And Social Media Is Curious
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X