For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി കാര്യാക്കണ്ട! തീരുമാനിച്ചുറപ്പിച്ച് അഭയ, വര്‍ക്കൗട്ട് വൈറല്‍!

  |

  ആരാധകര്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായിട്ടാണ് അഭയ മലയാളികളുടെ ശ്രദ്ധ നേടുന്നത്. പിന്നാലെ മോഡിലിംഗ് അടക്കം പല മേഖലകളിലും സാന്നിധ്യം അറിയിക്കുന്ന അഭയയെയാണ് കണ്ടത്. സോഷ്യല്‍ മീഡിയയിലും വലിയ താരമാണ് അഭയ. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് അഭയ.

  Also Read: ഞാനത് പലപ്പോഴും കണ്ടിട്ടുണ്ട്! അഭിഷേക്-കരിഷ്മ വിവാഹം നടക്കാന്‍ പാടില്ലായിരുന്നു; വെളിപ്പെടുത്തല്‍!

  തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അഭയ. ജീവിതത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമാണ് ഫിറ്റ്‌നസ് എന്ന് നേരത്തെ അഭയ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന ചിത്രങ്ങള്‍. ജമ്മില്‍ നിന്നുമുള്ള തന്ഞറെ ചിത്രങ്ങളാണ് അഭയ പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസമായിരുന്നു ഉദയംപേരൂരിലുള്ള ഫിറ്റ്‌നസ് സെന്റര്‍ അഭയ ഉദ്ഘാടനം ചെയ്തത്. ഇന്ന് അതേ ജമ്മില്‍ നിന്നുമുള്ള അഭയയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഭാരമെടുത്തും എക്‌സൈസുകള്‍ ചെയ്തുമൊക്കെയാണ് ചിത്രങ്ങളില്‍ അഭയ എത്തുന്നത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. അഭയയുടെ പുതിയ ഭാവത്തിന് കയ്യടിച്ച് ആറാധകരുമെത്തിയിട്ടുണ്ട്.

  Also Read: അമ്മമാർ ഇക്കാര്യം ശ്രദ്ധിക്കണം, ആ നിൽപ്പ് ബുദ്ധിമുട്ടാണ്; കല്യാണം കഴിക്കുന്നവരോട് എലീനയുടെ ഉപദേശം

  ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍, എന്നും സന്തോഷത്തോടെയിരിക്കുക, നിങ്ങള്‍ അടിപൊളിയാണ്, ഒരിക്കലും തോറ്റു കൊടുക്കരുതെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജീവിതം നിങ്ങളെ ഇടിച്ച് വീഴ്ത്തുകയല്ല ചെയ്തത്. പകരം നിങ്ങളുള്ളത് തെറ്റായ ഇടത്താണെന്ന് കാണിച്ച് തരികയാണ് ചെയ്തത്. നിങ്ങള്‍ അടിപൊളിയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഭയ നല്‍കിയ മറുപടി ഞാന്‍ ഒരിക്കലും തെറ്റായ കരങ്ങളിലായിരുന്നില്ല എന്നായിരുന്നു.


  താരത്തെ അഭിനന്ദിച്ചും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേര്‍ എത്തുമ്പോള്‍ മറ്റ് ചിലര്‍ അഭയയുടെ മുന്‍ കാമുകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി അത് കാര്യാക്കണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. തേപ്പ് കിട്ടിയാല്‍ ജിം, എന്നായിരുന്നു മറ്റൊരുളുടെ കമന്റ്. ട്രെയിനിംഗ് വേണോ ഞാന്‍ വരാം എന്ന തരത്തിലുള്ള അശ്ലീല ചുവയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് ചിലര്‍ നല്‍കുന്നുണ്ട്. എന്നാലതൊന്നും അഭയയെ തളര്‍ത്തില്ല എന്നുറപ്പാണ്.

  നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ അഭയ മനസ് തുറന്നിരുന്നു. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

  'ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എന്നാല്‍ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്' എന്നാണ് അഭയ പറയുന്നത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു. മുന്‍പത്തെ ജീവിതത്തില്‍ സ്വന്തം കാര്യങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം കൊടുക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതേക്കുറിച്ച് മനസിലാക്കിയത്. പാട്ടാണ് ഇനി ജീവിതം. കരിയറിനാണ് പ്രഥമ പരിഗണന. നേരത്തെയുണ്ടായിരുന്ന തരത്തിലുള്ള കമ്മിറ്റ്മെന്റുകളൊന്നും ഇപ്പോഴില്ലയെന്നും അഭയ പറഞ്ഞിരുന്നു.

  Read more about: gopi sundar
  English summary
  Latest Work Out Photos Of Abhaya Hiranmayi Is Going Viral Social Media Can't Take The Look Away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X