'ഘാതകന്‍ മധുവിനെ അറസ്റ്റ് ചെയ്യുക'; വീട്ടുജോലിക്കാരന്റെ തിരോധാനം; മധുവിനെ വെട്ടിലാക്കിയ കേസ്

മലയാള സിനിമയുടെ ചരിത്രമാണ് മധു. തനിക്കൊപ്പം മലയാള സിനിമയും വളരുന്നതും പടര്‍ന്ന് പന്തലിക്കുന്നതും കണ്ട മനുഷ്യന്‍. മലയാള സിനിമയുടെ ഉമ്മറത്തിട്ടിരിക്കുന്ന ചാരു കസേരയില്‍ കിടന്ന് കാലം മാറുന്നത് ചെറുപുഞ്ചിരിയോടെ കാണുകയാണ് മധു ഇന്ന്.

1933 സെപ്തംബര്‍ 23 നായിരുന്നു മധുവിന്റെ ജനനം. അച്ഛന്‍ ആര്‍ പരമേശ്വരന്‍പിള്ള തിരുവനന്തപുരം മേയറായിരുന്നു. അമ്മ കമലമ്മ. ഇരുവരുടേയും മൂത്ത മകനാണ് മധു. പി മാധവന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഹിന്ദിയില്‍ എംഎ നേടിയ ശേഷമാണ് മധു ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തുന്നത്. 1963 ല്‍ പുറത്തിറങ്ങിയ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു.

Madhu

നാനൂറോളം സിനിമകള്‍ അഭിനയിച്ചിട്ടുള്ള മധു മലയാള സിനിമയിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സൂപ്പര്‍ സ്റ്റാര്‍ ആണ് മധു എന്നൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിനും നിര്‍മ്മാണത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 12 സിനിമകള്‍ സംവിധാനം ചെയ്യുകയും 14 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ വലിയ വേദന നല്‍കിയൊരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മധു. തന്റെ സ്റ്റുഡിയോക്കെതിരായ സമരവും തുടര്‍ന്ന് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതുമൊക്കെയാണ് മധു തുറന്ന് പറയുന്നത്. മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പിരിമുറക്കമുണ്ടാക്കുന്ന സംഭവങ്ങള്‍ കാര്യമായൊന്നും ഓര്‍മയില്‍ തന്നെയില്ല. എന്തുകാര്യവും പരിഹാരമുള്ളതാണെങ്കില്‍ അപ്പപ്പോള്‍ തന്നെ പരിഹരിച്ചു പോവുകയാണ് രീതി. പരിഹാരമില്ലാത്തത് ആണെങ്കില്‍ വിട്ടുകളയും. എന്നാല്‍ മനസിനെ കുറച്ചുകാലത്തേക്കെങ്കിലും അസ്വസ്ഥമാക്കിയ കാര്യമാണ് ഉമാ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട രാഷ്ട്രീയ-തൊഴിലാളി പ്രശ്‌നങ്ങള്‍. വീട്ടില്‍ സഹായിയായി നിന്ന യുവാവിന്റെ തിരോധാനത്തെ തുടര്‍ന്ന് കള്ളക്കേസുണ്ടാക്കാനും അവര്‍ ശ്രമിച്ചു.

Madhu

കുഗ്രാമമായിരുന്ന പുളിയറക്കോണത്ത് ആരംഭിച്ച ഉമാ സ്റ്റുഡിയോ പരിസരത്തേക്ക് പിഡബ്ല്യുഡി റോഡ് കൊണ്ടു വരാനും ബസ് സര്‍വീസ് ആരംഭിക്കാനും കുറച്ചേറെ ഞാന്‍ കഷ്ടപ്പെട്ടു. ആ ബസിന്റെ പുറകില്‍ തന്നെ അവര്‍ എഴുതി വച്ചു, 'ഘാതകന്‍ മധുവിനെ അറസ്റ്റ് ചെയ്യുക' എന്ന്. കാണാതായ യുവാവ് കോഴിക്കോട് ഹോട്ടലില്‍ ജോലി ചെയ്യുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് പിവി ഗംഗാധരന്റെ സഹായത്തോടെ കണ്ടെത്തി പൊലീസിനെ ഏല്‍പ്പിച്ചതോടെയാണ് കള്ളക്കേസില്‍ പെടുത്താനുള്ള ശ്രമം അവസാനിപ്പിച്ചത്.

അന്ന് പലരോടും ദേഷ്യം തോന്നിയെങ്കിലും ജോലിയെയോ മറ്റു പ്രവര്‍ത്തനങ്ങളെയോ ഒട്ടും ബാധിച്ചില്ല. പിന്നീട് സ്റ്റുഡിയോ സ്ഥലം ഒരു കമ്പനിയ്ക്കും ചാനല്‍ സ്റ്റുഡിയോയ്ക്കുമായി കൈമാറി.'' എന്നാണ് അദ്ദേഹം പറയുന്നത്. 2022 ല്‍ പുറത്തിറങ്ങിയ റണ്‍ കല്യാണിയിലാണ് മധു ഒടുവിലായി അഭിനയിച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ ഒടിടി വരെയുള്ള മലയാള സിനിമയുടെ യാത്രയില്‍ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട് മധു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: madhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X