സ്‌നേഹിക്കുന്ന ഭര്‍ത്താവുണ്ടെങ്കില്‍ ഏത് സ്ത്രീയും സുന്ദരിയാകും; ദീപക് ദേവിന് ലേഖയുടെ മറുപടി
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി അദ്ദേഹം മലയാളികളെ തന്റെ പാട്ടുകളിലൂടെ വിസ്മയിപ്പിക്കുന്നു. അടിപൊളിയും മെലഡിയുമെല്ലാം ഒരുപോലെ പാടി ഫലിപ്പിക്കാന്‍ എംജി ശ്രീകുമാര്‍ എന്ന അതുല്യ ഗായകന് സാധിക്കും. റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം അദ്ദേഹം ടെലിവിഷനിലും തിളങ്ങി നില്‍ക്കുകയാണ്. എംജിയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഭാര്യ ലേഖ ശ്രീകുമാറും.
കിടിലന്‍ ഫോട്ടോഷൂട്ടുമായി ശ്രുതി ഹസന്‍; കണ്ണെടുക്കാതെ സോഷ്യല്‍ മീഡിയ
എല്ലാ വേദികളും എംജിയ്‌ക്കൊപ്പം ലേഖയുമെത്താറുണ്ട്. ഇരുവരുടേയും പ്രണയകഥയും പരസ്പരമുള്ള സ്‌നേഹവുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൊതുവെ അഭിമുഖങ്ങളില്‍ നിന്നും വേദികളില്‍ നിന്നും മാറി നില്‍ക്കുന്ന സ്വഭാവമാണ് ലേഖയുടേത്. എന്നാല്‍ ചിലപ്പോഴൊക്കെ ലേഖ വേദിയിലേക്ക് കയറിവരാറുണ്ട്. ഇങ്ങനെ ടോപ് സിംഗര്‍ വേദിയിലെത്തിയ ലേഖ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

റിയാലിറ്റി ഷോയാണെങ്കിലും എപ്പോഴും തമാശയുടെ അന്തരീക്ഷം നിലനിര്‍ത്തുന്നതാണ് ടോപ് സിംഗര്‍. ഈ വേദിയിലേക്ക് ലേഖയും എത്തുകയായിരുന്നു. ഇരുവരുടേയും പ്രണയകാലത്ത് ലേഖയ്ക്കായി പാടിക്കൊടുത്ത പാട്ട് ഒരിക്കല്‍കൂടി പാടാന്‍ എംജിയോട് ദീപക് ദേവും മധു ബാലകൃഷ്ണനും ആവശ്യപ്പെടുകയായിരുന്നു. ഇരുവരുടേയും ആവശ്യം പരിഗണിച്ച് എംജി ആ പാട്ടുപാടി. ഒരു മുഖം മാത്രം കണ്ണില്‍ എന്ന മനോഹരമായ പാട്ടായിരുന്നു എംജി ആലപിച്ചത്.

എംജി പാട്ടു പാടുമ്പോള്‍ ലേഖയുടെ മുഖം ശ്രദ്ധിച്ചോ എന്നായിരുന്നു പിന്നാലെ ദീപക് ദേവിന്റെ ചോദ്യം. തുടര്‍ന്നാണ് എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നും ദീപക് ദേവ് ലേഖയോട് ചോദിച്ചു. രസകരമായൊരു മറുപടിയായിരുന്നു ഇതിന് ലേഖ നല്‍കിയത്. സ്‌നേഹിക്കു്‌നന ഭര്‍ത്താവുണ്ടെങ്കില്‍ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നായിരുന്നു ദീപക്കിന് ലേഖ നല്‍കിയ മറുപടി. താന്‍ ഒന്നും പറയാതെ തന്നെ തനിക്ക് വേണ്ടതൊക്കെ ചെയ്യുന്ന ആളാണെന്നും അവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവ് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണെന്നും ലേഖ പറഞ്ഞു. ലേഖയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ തങ്ങളുടെ സ്‌നേഹത്തെ കുറിച്ച് എംജിയും ലേഖയും പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് 34 വര്‍ഷം ഒരുമിച്ച് ജീവിതത്തിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞുവെന്നായിരുന്നു അവര്‍ പറഞ്ഞത്.
Recommended Video

സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു എംജി ശ്രീകുമാറിനും ലേഖയ്ക്കും. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. 2000 ജനുവരി 14നാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ചാണ് മിക്ക വേദികളിലുമെത്താറുള്ളത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും സുപരിചിതയാണ് ഇന്ന് ലേഖയും. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം എംജിയും ലേഖയും നടത്തിയ തുറന്നു പറച്ചിലുകള്‍ ഈയ്യടുത്താണ് വൈറലായത്.


Click it and Unblock the Notifications