മകള്‍ പ്രസവിച്ചു, ആരും അറിയാതെ യുഎസിലേക്ക് എംജിയും ഭാര്യയും! വിവരക്കേട് പറയുന്നു: ലേഖ
എംജി ശ്രീകുമാറിനെ ഒഴിച്ചു നിര്‍ത്തിയൊരു മലയാളിയുടെ ജീവിതം സാധ്യമല്ല. ആഘോഷങ്ങള്‍ക്കും വിരഹത്തിനും കാത്തിരിപ്പിനുമെല്ലാം കൂട്ടായി അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളിയുടെ ജീവിതത്തിലേക്ക് എത്താറുണ്ട്. എംജി ശ്രീകുമാറിനെ പോലെ സംഗീത രംഗത്ത് ഇത്ര ദീര്‍ഘകാലം തുടരാന്‍ സാധിച്ചവര്‍ അപൂര്‍വ്വമാണെന്നതാണ് വസ്തുത. പാട്ടിന് പുറമെ അവതാരകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായുമെല്ലാം എംജി ശ്രീകുമാര്‍ കയ്യടി നേടിയിട്ടുണ്ട്. മലയാളികള്‍ക്ക് എംജി ശ്രീകുമാര്‍ തങ്ങളുടെ പ്രിയപ്പെട്ട എംജിയാണ്.
എംജിയെ അറിയുന്നവര്‍ക്കെല്ലാം ഭാര്യ ലേഖയേയും അറിയാം. എംജിയോടൊപ്പം എല്ലാ വേദികളിലും ലേഖയും എത്താറുണ്ട്. ഒരുമിച്ചല്ലാതെ ഇരുവരേയും കാണുക അസാധ്യമാണ്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാക്കഥ പോലെ സംഭവബഹുലമാണ്. അതേസമയം മിക്ക സെലിബ്രിറ്റികളെപ്പോലും സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ഗോസിപ്പുകളും കുപ്രചരണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എംജിയ്ക്കും ലേഖയ്ക്കും.

ഇപ്പോഴിതാ തങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ തുറന്നടിക്കുകയാണ് ലേഖ ശ്രീകുമാര്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്. തങ്ങളെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ലേഖയുടെ വിമര്‍ശനം. വിശദമായി വായിക്കാം തുടര്‍ന്ന്. എന്തുകൊണ്ടായിരിക്കും ഇത്തരം ഗോസിപ്പുകള്‍ എഴുതപ്പെടുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലേഖ. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എനിക്കത് ഇപ്പോഴും മനസിലാകുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെ എഴുതുന്നത് എന്നെനിക്ക് അറിയില്ല. ഞങ്ങള്‍ ഒരിക്കല്‍ ലണ്ടനിലെ ബക്കിംഗ്ഹാം പാലസിന് മുന്നില്‍ നിന്നൊരു ഫോട്ടോയെടുത്തു. ഒരുപാട് ആള്‍ക്കാരുണ്ട്. ആളുകള്‍ അവിടെപ്പോയി ഫോട്ടോ എടുക്കുന്നതാണ്. അതൊരു മാസികയില്‍ വന്നത് എംജി ശ്രീകുമാര്‍ പുതിയ വീട് വാങ്ങി, കൊട്ടാര സാദൃശ്യമായത് എന്നു പറഞ്ഞായിരുന്നു. എന്തുമാത്രം വിവരക്കേടാണ്. വെറുതെ എന്തെങ്കിലും എഴുതുകയാണ്. എന്തെങ്കിലും കാര്യമുള്ളതാണെങ്കില്‍ സാരമില്ല'' ലേഖ പറയുന്നു.
''അതുപോലെ, എന്റെ മകള്‍ പ്രസവിച്ചു. അത് നമ്മള്‍ ആരേയും അറിയിക്കാതെ യുഎസില്‍ പോയി എന്ന്. അതിലെന്താണ് തെറ്റുള്ളത്? പെണ്‍കുട്ടികളാകുമ്പോള്‍ പ്രസവിക്കുമല്ലോ. അവള്‍ പത്തൊമ്പതാം വയസിലാണ് കല്യാണം കഴിച്ചത്. എന്നോ പ്രസവിച്ചതാണ്. ഇന്ന് മാത്രമാണ് എംജി ശ്രീകുമാറും ഭാര്യയും ആരേയും അറിയിക്കാതെ അമേരിക്കയിലേക്ക് എന്ന് വാര്‍ത്ത വരുന്നത്.'' താരപത്‌നി പറയുന്നു.
''കുറേകാലം പറഞ്ഞത് കുട്ടിയെ കാണിക്കുന്നില്ല എന്നായിരുന്നു. കുട്ടിയെ പുറത്ത് കാണിക്കുന്നില്ലെന്ന്. കാണിക്കാന്‍ കുട്ടിയെന്താ എന്തെങ്കിലും വസ്തുവാണോ? അവള്‍ പഠിച്ചത് തിരുവനന്തപുരത്താണ്. അവളുടെ കല്യാണത്തിന് സിനിമയില്‍ നിന്നുമുള്ള ഒട്ടുമുക്കാല്‍ ആളുകളുമുണ്ടായിരുന്നു. പ്രിയനും ലാലും ലിസിയുമൊക്കെ ഉണ്ടായിരുന്നു. അങ്ങനൊരു വലിയ കല്യാണമായിട്ടാണ് നടത്തിയത്. ഇതൊക്കെ ചുമ്മാ എഴുതി ഉണ്ടാക്കിയെടുക്കുകയാണ്. വെറും വിവരക്കേട്'' ലേഖ പറയുന്നു.

ഇതേ അഭിമുഖത്തില്‍ തന്റേയും എംജിയുടേയും പ്രണയത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. തനിക്കായി എംജി കാത്തിരുന്നതിനെക്കുറിച്ചാണ് ലേഖ സംസാരിക്കുന്നത്. 14 വര്‍ഷവും ഞാന്‍ വേണ്ടെന്ന് വച്ചത് എന്റെ മകള്‍ക്ക് വേണ്ടിയാണ്. അവളെ ഒരു നിലയില്‍ എത്തിക്കണം എന്നായിരുന്നു. അല്ലാതെ സ്നേഹിച്ചൊരാളെ കല്യാണവും കഴിച്ച് മകളെ നോക്കാതെ പോകാന്‍ എനിക്കാകില്ലായിരുന്നു എന്നാണ് ലേഖ പറയുന്നത്.
ഞാന്‍ എന്റെ മകളുമായി വളരെ അറ്റാച്ച്ഡ് ആണ്. എനിക്ക് 18 വയസുള്ളപ്പോള്‍ ജനിച്ച മകളാണ്. മകളും ഞാനും സുഹൃത്തുക്കളെ പോലെയാണ്. അവള്‍ അന്ന് ഊട്ടിയില്‍ പഠിക്കുകയായിരുന്നു. അവളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കി. അവളുടെ കല്യാണം കഴിഞ്ഞ ശേഷമാണ് ഞാന്‍ കല്യാണം കഴിച്ചതെന്നും ലേഖ പറയുന്നു.
ആ പതിനാല് വര്‍ഷവും ശ്രീക്കുട്ടന്‍ കാത്തിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നിമിത്തമായിരിക്കണം എന്ന് തോന്നുന്നു. അദ്ദേഹത്തിന് എഴുതിവച്ച ആളായിരിക്കണം ഞാന്‍. കാത്തിരിക്കണം എന്ന് ഞാന്‍ ഒരിക്കലും ശ്രീക്കുട്ടനോട് പറഞ്ഞിട്ടില്ലെന്നും ലേഖ പറയുന്നു. ഇതിനിടെ ഒരുപാട് വിവാഹാലോചനകള്‍ ശ്രീക്കുട്ടന് വന്നിരുന്നു. ശ്രീക്കുട്ടന്‍ വേറെ കല്യാണം കഴിക്കട്ടെ എന്ന് കരുതി ഞാന്‍ മൂന്ന് മാസം യുഎസില്‍ പോയി നിന്നു. അദ്ദേഹം പറഞ്ഞത്, ഏത് പെണ്ണിനെ കാണുമ്പോഴും നിന്റെ മുഖമാണ് മനസിലേക്ക് വരുന്നത്. എന്റെ ജീവിതത്തില്‍ നീയല്ലാതെ വേറൊരു പെണ്ണില്ല എന്നാണ് എന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications