'ഞങ്ങളെ എതിര്‍ത്തവരുടെ ഭാര്യമാര്‍ ഇന്ന് കൂടെയില്ല; മകളെ കളഞ്ഞിട്ടല്ല ഞാന്‍ നടന്നത്'; തുറന്നടിച്ച് ലേഖ

പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ല ലേഖ ശ്രീകുമാറിന്. ഗായകന്‍ എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയെ മലയാളികള്‍ക്ക് അടുത്തറിയാം. എംജിയോടൊപ്പം പല വേദികളിലും പരിപാടികളും ലേഖയെ നമ്മള്‍ കണ്ടിട്ടുണ്ട്. എംജിയുടേയും ലേഖയുടേയും സിനിമയെ വെല്ലുന്ന പ്രണയകഥയും മലയാളികള്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും തുടക്കത്തിലുണ്ടായിരുന്ന എതിര്‍പ്പുകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലേഖ.

ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്. ഒരു അമ്പലത്തില്‍ വച്ചാണ് ലേഖയെ എംജി ആദ്യമായി കാണുന്നത്. താന്‍ പാടിയ പാട്ടുകളുടെ കാസറ്റ് നല്‍കിയാണ് എംജി ലേഖയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് എത്തി. ലേഖയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Lekha Sreekumar

തന്നെ കണ്ടപ്പോള്‍ എംജി ശ്രീകുമാറിന് ഇഷ്ടം തോന്നി. പിന്നീട് ഒരു ദിവസം താന്‍ പാടിയ പാട്ടുകളുടെ കാസറ്റ് തന്നു. പിറ്റേന്നും തങ്ങള്‍ കണ്ടു. അങ്ങനെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറിയെന്നാണ് ലേഖ പറയുന്നത്. സംസാരിക്കാനും മനസിലാക്കാനും ഒരാള്‍ ഉണ്ടാകുന്നത് ഭാഗ്യമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ശ്രീക്കുട്ടനെ കണ്ടുമുട്ടിയതെന്നാണ് ലേഖ പറയുന്നത്. തങ്ങളുടെ പ്രണയം ആദ്യം കണ്ടുപിടിച്ചത് ഗായിക സുജാതയാണെന്നും ലേഖ പറയുന്നുണ്ട്.

തരംഗിണിയില്‍ പാട്ട് റെക്കോര്‍ഡിന് തന്നെയും ക്ഷണിച്ചിരുന്നു. ചേട്ടന്റെ ഭാര്യ പത്മയോടൊപ്പമാണ് പോയത്. സുജുവും അവിടെ ഉണ്ടായിരുന്നു. തന്നെ കണ്ടതോടെ ശ്രീകുമാറിന് വെപ്രാളമായി. ഇത് സുജാത ശ്രദ്ധിച്ചു, ശ്രീക്കുട്ടന് ഇന്നെന്താ പതിവില്ലാത്ത മാറ്റം, നിങ്ങള്‍ തമ്മില്‍ എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടല്ലോ എന്ന് പറഞ്ഞുവെന്നും ലേഖ പറയുന്നുണ്ട്. ഇപ്പോഴും അക്കാര്യം സുജാത പറയാറുണ്ടെന്നും ലേഖ പറയുന്നു.

തങ്ങളുടെ പ്രണയം ചേച്ചി മനസിലാക്കിയെന്നാണ് താരം പറയുന്നത്. അതേസമയം ആദ്യം പലരും തങ്ങളുടെ റിലേഷന്‍ഷിപ്പിനോട് നോ ആണ് പറഞ്ഞതെന്നും അവര്‍ ഓര്‍ക്കുന്നു. കല്യാണം കഴിഞ്ഞ്, കുഞ്ഞ് ഉണ്ട് എന്നതിനാലാണ് എതിര്‍പ്പെന്നാണ് ലേഖ പറയുന്നത്. എന്നാല്‍ താനും ശ്രീകുമാറും അനുസരണയില്ലാത്തവര്‍ ആയിരുന്നുവെന്നും ലേഖ പറയുന്നു.

Take a Poll

Lekha Sreekumar

''ഇതൊക്കെ നടക്കേണ്ട കാര്യങ്ങളാണ്. അത് സംഭവിച്ചുവെന്ന് മാത്രം. എന്നോ നടക്കേണ്ട കാര്യം കുറച്ച് കഴിഞ്ഞപ്പോള്‍ നടന്നു'' എന്നാണ് ലേഖ പറയുന്നത്. അതേസമയം അന്ന് എതിര്‍ത്തവരുടെ ഭാര്യമാരൊന്നും ഇപ്പോള്‍ കൂടെയില്ലെന്നും ലേഖ തമാശരൂപേണ പറയുന്നുണ്ട്. ''അവരുടെ ഭാര്യമാര്‍ ഓരോ വഴിക്ക് പോയി. അതാണ് ചിരിക്കാന്‍ പറ്റുന്ന പോയന്റ്. അവരുടെ ഭാര്യമാര്‍ കളഞ്ഞിട്ടു പോയി, മക്കള്‍ കളഞ്ഞിട്ട് പോയി. തനിയെ ജീവിക്കുകയാണ്. ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ കാണിച്ചതായിരുന്നു ശരിയെന്നാണ്. അവര്‍ക്കൊന്നും ഇപ്പോള്‍ ആരുമില്ല'' എന്നാണ് ലേഖ പറയുന്നത്.

മകളെക്കുറിച്ചും ലേഖ സംസാരിക്കുന്നുണ്ട്. ''മകളുടെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. അവള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കി. അവള്‍ക്ക് നല്ലൊരു അമ്മയായിരുന്നു. ഓസ്‌ട്രേലിയയിലും യുഎസിലും പഠിപ്പിച്ചു. യുഎസില്‍ കല്യാണം കഴിപ്പിച്ചു. ഞാന്‍ സന്തുഷ്ടയാണ്. അതുകൊണ്ടാണ് മോള്‍ എന്നോട് ഇപ്പോഴും സ്‌നേഹം കാണിക്കുന്നത്. കുട്ടിയെ കളഞ്ഞിട്ടല്ല ഞാന്‍ നടന്നത്. അവള്‍ക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും കൊടുത്ത ശേഷമാണ് എന്റെ ജീവിതം നോക്കിയത്'' എന്നാണ് ലേഖ പറയുന്നത്.

FAQs
ഏത് പാട്ടിനാണ് എംജി ശ്രീകുമാറിന് ദേശീയ പുരസ്‌കാരം ലഭിച്ചത്?

രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട് എംജി ശ്രീകുമാര്‍. ഹിസ് ഹൈനസ് അബ്ദുള്ളയിലെ നാദരൂപിണി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ ചാന്ത് പൊട്ടും എന്നീ പാട്ടുകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നേടിയത്.

Filmibeat Entertainment

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X