For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നരമാസമായി ഞാന്‍ എന്റെ മകളുടെ കൂടെയാണ്! അമേരിക്കയില്‍ നിന്നും വിശേഷങ്ങളുമായി ലേഖ ശ്രീകുമാര്‍

  |

  മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപാടു പാട്ടുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. എംജിയെ പോലെ തന്നെ ആരാധകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. ഇരുവരേയും എല്ലാ വേദികളിലും ഒരുമിച്ച് കാണാം. എംജിയുണ്ടെങ്കില്‍ അവിടെ ലേഖയുമുണ്ടായിരിക്കും. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെ അവര്‍ സ്ഥിരമായ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

  Also Read: മക്കളെ ഉപദേശിക്കാനില്ല, അവരുടെ പണവും വേണ്ട; ഒരുമിക്കൽ വാർത്തകൾക്കിടെ ധനുഷിന്റെ പിതാവ്

  എംജിയുടേയും ലേഖുടേയും പ്രണയ കഥയും ആരാധകര്‍ക്ക് സുപരിചിതമാണ്. വര്‍ഷങ്ങളോളം ലിവിങ്ങ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷമായാണ് എംജിയും ലേഖയും വിവാഹിതരായത്. അതേസമയം ഈയ്യടുത്ത്, തനിക്കൊരു മകളുണ്ടെന്നുള്ള ലേഖയുടെ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. മകള്‍ തന്നെക്കാണാനായെത്തിയതിന്റെ വിശേഷങ്ങളും ലേഖ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ലേഖയുടെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്.

  തന്റെ അമേരിക്കന്‍ യാത്രയെക്കുറിച്ചാണ് ലേഖ പുതിയ വീഡിയോയില്‍ പറയുന്നത്. ഒരു ഇടവേളക്ക് ശേഷം അമേരിക്കന്‍ യാത്രയെന്ന ക്യാപ്ഷനോടെയായാണ് ലേഖ ശ്രീകുമാര്‍ വീഡിയോ പങ്കുവെച്ചത്. ടൈംസ് സ്‌ക്വയറില്‍ നിന്നായിരുന്നു ലേഖ വീഡിയോയില്‍ സംസാരിച്ചത്. ഓണത്തിന് മാവേലി വരുന്നത് പോലെ എന്നൊക്കെ നിങ്ങളെന്റെ വീഡിയോയെക്കുറിച്ച് വിചാരിക്കുന്നുണ്ടാവും എന്ന് ലേഖ സെല്‍ഫ് ട്രോളടിക്കുന്നുണ്ട്. പിന്നാലെ താരം വിശേഷങ്ങളിലേക്ക് കടക്കുകയാണ്.

  Also Read: അവൻ കുഞ്ഞനിയനെ പോലെയാണ്; എന്ത് കാര്യത്തിനും പരിഹാരം കാണും!; ദിലീപിനെ കുറിച്ച് ബിന്ദു പണിക്കർ

  ഒന്നര മാസമായിട്ട് ഞാനെന്റെ മകളുടെ കൂടെയായിരുന്നുവെന്നാണ് വീഡിയോയില്‍ ലേഖ പറയുന്നത്. ഇപ്പോള്‍ ശ്രീക്കുട്ടന്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായെത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നുണ്ട്. എനിക്കേറ്റവും ഇഷ്പ്പെട്ട ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നതെന്ന് പറയുന്ന ലേഖ വീഡിയോയില്‍ നില്‍ക്കുന്നത് ടൈംസ് സ്‌ക്വയറിലാണ്. ഇവിടെ വന്നാല്‍ ഈ സ്ഥലത്ത് വരാതെ താന്‍ പോകാറില്ലെന്നാണ് ലേഖ പറയന്നത്. പലതരം ആളുകള്‍, രുചിഭേദങ്ങള്‍. നമുക്ക് റിലാക്സ് ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ്. പല തരത്തിലുള്ള ഹെയര്‍ കളേഴ്സ് കാണണമെങ്കില്‍ ഇവിടെത്തന്നെ വരണമെന്നും അവര്‍ പറയുന്നത്.

  Also Read: 'എനിക്കിപ്പോൾ വലിയ ശത്രുക്കളുണ്ട്, ഇനി മുതൽ കളികൾ വേറെ ലെവലായിരിക്കും'; ആരാധകരുടെ സ്നേഹം വാങ്ങി റോബിൻ!


  സ്ട്രീറ്റ് ഫുഡിന് പ്രശസ്തമായ സ്ഥലത്തു നിന്നും നല്ല ഭക്ഷണം കഴിക്കാമെന്ന് കരുതിക്കൂടിയാണ് ഇവിടേക്ക് വന്നതെന്നും ലേഖ പറയുന്നുണ്ട്. അതേസമയം, നിങ്ങളാരും എന്നെ മറന്നിട്ടില്ലല്ലോ അല്ലേ, നിങ്ങളെപ്പോഴും കൂടെക്കാണുമെന്ന അഹങ്കാരവും വിശ്വാസവും എനിക്കുണ്ടെന്നും ലേഖ പറയുന്നു. ഇതിനിടെയാണ് വീഡിയോയിലേക്ക് എംജി ശ്രീകുമാര്‍ കടന്നു വരുന്നത്.

  എംജി ശ്രീകുമാര്‍ ന്യൂയോര്‍ക്കിലേക്ക് വന്നത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. ഒരു മാസത്തോളം ഇവിടെയുണ്ടെന്നും ഇരുവരും പറയുന്നുണ്ട്. എപ്പോ വന്നാലും പുതുമയുള്ള സ്ഥലമാണ്. അതുപോലെ ഒത്തിരി സ്വാതന്ത്ര്യമുണ്ട്. റോഡിലൂടെയൊക്കെ ഇങ്ങനെ നടന്നുപോവാമെന്നും എംജി സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. വീഡിയോ എടുക്കുന്ന കൂട്ടുകാരനേയും എംജി പരിചയപ്പെടുത്തുന്നുണ്ട്. കൂട്ടുകാരനായ ഷിജോ പൗലോസാണ് വീഡിയോ എടുക്കുന്നത്. ഞാനെപ്പോ വന്നാലും ഷിജോയെ കൂടെക്കൂട്ടാറുണ്ട്. നാട്ടില്‍ ആണെങ്കില്‍ താന്‍ ഷിജോയുടെ കൂടെയായിരിക്കും, തങ്ങള്‍ അത്ര അടുത്ത സുഹൃത്തുക്കളാണെന്നും എംജി പറയുന്നു.

  നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലേഖയെ വീണ്ടും കാണാന്‍ സാധിച്ചതില്‍ ആരാധകര്‍ സന്തോഷം അറിയിക്കുന്നുണ്ട്. വീഡിയോയിലേക്ക് എംജി വന്നതോടെ എനര്‍ജി കൂടിയെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ചതിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് സോഷ്യല്‍ മീഡിയ. ഇരുവരും ഒരുമിച്ച് കണ്ടതിലും സോഷ്യല്‍ മീഡിയ സന്തോഷം അറിയിക്കുന്നുണ്ട്.

  Read more about: mg sreekumar
  English summary
  Lekha Sreekumar Shares Video From New York With MG Sreekumar Says She Was With Her Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X