എനിക്ക് പാടാന്‍ വച്ച പാട്ട് എംജി തട്ടിയെടുത്തു! അനാവശ്യ വിവാദങ്ങളുണ്ടാക്കി; ലേഖ ശ്രീകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയങ്കരനാണ് എംജി ശ്രീകുമാര്‍. മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദം. മലയാളമുള്ളിടത്തോളം കാലം മറക്കാത്ത നിരവധി പാട്ടുകള്‍ ്‌ദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി പലവട്ടം എത്തിയിട്ടുണ്ട്. അതേസമയം വിവാദങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എംജിയ്ക്ക്. ഇപ്പോഴിതാ തനിക്ക് ലഭിക്കേണ്ട പാട്ടുകള്‍ എംജിയ്ക്ക് കിട്ടാതെ പോയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലേഖ ശ്രീകുമാര്‍.

എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. തനിക്ക് കിട്ടേണ്ടിയിരുന്ന പാട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരപത്‌നി.

MG Sreekumar

''ശ്രീക്കുട്ടന്‍ ഒരിക്കലും അങ്ങനെ പറയുന്നത് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. എനിക്ക് ആ പാട്ട് തന്നില്ലെന്നോ എന്നെ ആ സിനിമയിലേക്ക് വിളിച്ചില്ല എന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും പറയുന്നത് നമുക്കുള്ളത് എഴുതി വച്ചിട്ടുണ്ടാകും എന്നാണ്. നമുക്ക് കിട്ടിയിട്ടില്ല എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. പലരും ഗോസിപ്പ് പറയുന്നത് കേട്ടിട്ടുണ്ട്, തനിക്ക് പാടാന്‍ വച്ചത് എംജി ശ്രീകുമാര്‍ തട്ടിയെടുത്തുവെന്ന്. അക്കാലത്ത് അങ്ങനെ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അങ്ങനൊന്നും ആര്‍ക്കും തട്ടിയെടുക്കാനാകില്ല'' എന്നാണ് ലേഖ പറയുന്നത്.

ശ്രീക്കുട്ടന് കിട്ടേണ്ട പാട്ട് ശ്രീക്കുട്ടന് തന്നെ കിട്ടും. ഔസേപ്പച്ചന്‍ ചേട്ടനൊക്കെ ശ്രീക്കുട്ടന് വേണ്ടി പാട്ട് ചെയ്യുമായിരുന്നു. രവീന്ദ്രന്‍ മാഷും കുട്ടനുമൊക്കെ അങ്ങനെയാണ്. അല്ലാതെ വേറൊരാള്‍ക്ക് വേണ്ടി ശ്രീക്കുട്ടന്‍ തട്ടിയെടുക്കാറില്ല. അങ്ങനെ ചില അനാവശ്യ വിവാദങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും ലേഖ പറയുന്നു.

മോഹന്‍ സിത്താര. അതൊക്കെ അവരുടെ ഇടയില്‍ നടക്കുന്ന കാര്യങ്ങളാണ്. പാട്ടു പാടുന്നവര്‍ അതൊന്നും അറിയേണ്ട കാര്യമില്ല. ഇപ്പോള്‍ തന്നെ എബ്രിഡ് ഷൈന്റെ പുതിയ സിനിമയിലെ പാട്ട് ഇന്നലെയാണ് റെക്കോര്‍ഡ് ചെയ്തത്. വീട്ടില്‍ വച്ച് തന്നെയായിരുന്നു റെക്കോര്‍ഡിംഗ്. ആനന്ദവല്ലിയെന്ന പെണ്‍കുട്ടിയാണ് സംവിധാനം ചെയ്യുന്നത്. അവരൊക്കെ വരുന്നത് ഈ പാട്ട് എംജി ശ്രീകുമാര്‍ പാടിയാല്‍ മതിയെന്ന് പറഞ്ഞ് വരുന്നതാണ്. അല്ലാതെ ശ്രീക്കുട്ടന്‍ ആരേയും ഫോണ്‍ വിളിച്ച് എനിക്ക് ഈ പാട്ട് തരണം എന്ന് പറയാറൊന്നുമില്ലെന്നും ലേഖ പറയുന്നുണ്ട്.

MG Sreekumar

ശ്രീക്കുട്ടന്‍ എപ്പോഴും സന്തോഷവാനാണ്. എപ്പോഴും ചിരിയാണ്. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ സന്തോഷത്തോടെയാണ്. ഒരു വാക്ക് പറഞ്ഞാല്‍ തന്നെ ഒരുപാട് ചിരിക്കും. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. ഞാന്‍ അത്ര ചിരിക്കുന്നൊരാളല്ല. ശ്രീക്കുട്ടന്‍ ചിരിച്ചു കൊണ്ടിരിക്കും. എപ്പോഴും ഹാപ്പി മൂഡാണ്. ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ എപ്പോഴും സന്തോഷം വേണമെന്നാണ് പറയുക. ദേഷ്യവും വഴക്കുമാണെങ്കില്‍ ജീവിതം മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് പറയും എന്നും ലേഖ ശ്രീകുമാര്‍ പറയുന്നുണ്ട്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X