For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്‍റെ അമ്മയാവില്ലെന്ന് പറഞ്ഞോ? എന്ന് നിന്റെ മൊയ്തീനിടയിലെ സംഭവത്തെക്കുറിച്ച് ലെന! കാണൂ!

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ നിറഞ്ഞുനിന്ന താരങ്ങളിലൊരാളാണ് ലെന. ജയറാം ചിത്രമായ സ്‌നേഹത്തിലൂടെയായിരുന്നു ഈ താരം സിനിമയില്‍ അരങ്ങേറിയത്. സഹോദരി കഥാപാത്രങ്ങളെയായിരുന്നു തുടക്കത്തില്‍ ലഭിച്ചിരുന്നത്. സഹനായികയായും നായകന്‍മാരുടെ അമ്മയായുമൊക്കെ അസാമാന്യ അഭിനയമികവായിരുന്നു ലെന പുറത്തെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ലെനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊ്യതീന്‍ കാസ്റ്റിങ്ങിനിടയില്‍ സംഭവിച്ചൊരു കാര്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

  മീര ജാസ്മിനെ ചേര്‍ത്തുപിടിച്ച അരുണ്‍ ഗോപിക്ക് പൊങ്കാല! വായടപ്പിക്കുന്ന മറുപടിയുമായി സംവിധായകന്‍!
  വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായാണ് ലെന എത്തിയത്. ഹാപ്പി ജേര്‍ണിയില്‍ ജയസൂര്യയായിരുന്നു മകന്‍. ഇതിന് പിന്നാലെയായാണ് എന്ന് നിന്റെ മൊയ്തീനിലും സമാനമായ വേഷം തേടിയെത്തിയത്. പൃഥ്വിരാജിന്റെ അമ്മവേഷമായിരുന്നു താരത്തെ കാത്തിരുന്നത്. താനും പൃഥ്വിരാജും സമപ്രായക്കാരാണെന്നും അദ്ദേഹത്തിന്‍രെ അമ്മയായി അഭിനയിക്കാന്‍ താരം വിസമ്മതം പ്രകടിപ്പിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്നത്. അന്ന് സംഭവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ലെന ഇപ്പോള്‍. ജമേഷ് കോട്ടക്കലിന്റെ പരിപാടിക്കിടയിലായിരുന്നു താരം ഇതേക്കുറിച്ച് വിശദീകരിച്ചത്.

  അമ്മ കഥാപാത്രങ്ങള്‍

  അമ്മ കഥാപാത്രങ്ങള്‍

  പ്രായത്തിനമപ്പുറത്ത് പക്വതയാര്‍ന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ നേരത്തെ തന്നെ തന്നെ തേടിയെത്തിയിരുന്നതായി ലെന പറയുന്നു. സഹോദരി വേഷത്തിന് പിന്നാലെയായാണ് യുവതാരങ്ങളുടെ അമ്മ വേഷങ്ങള്‍ തേടിയെത്തിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നതിനാല്‍ അത്തരം വേഷത്തോട് നോ പറഞ്ഞിരുന്നില്ല ഈ താരം. നായിക കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നാലെയായാണ് അമ്മവേഷങ്ങള്‍ തേടിയെത്തിയത്. അടിക്കടി അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയപ്പോള്‍ സ്വഭാവികമായും താനും അത്തരത്തിലുള്ള കഥാപാത്രങ്ങളെ സ്വീകരിക്കാനായി തയ്യാറെടുത്തിരുന്നുവെന്ന് താരം പറയുന്നു.

  അങ്ങനെയല്ല പറഞ്ഞത്

  അങ്ങനെയല്ല പറഞ്ഞത്

  പൃഥ്വിരാജിന്റെ അമ്മ വേഷം സ്വീകരിക്കില്ലെന്ന തരത്തില്‍ ലെന പറഞ്ഞുവെന്നായിരുന്നു അന്ന് പ്രചരിച്ചത്. എന്നാല്‍ അതായിരുന്നില്ല യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു. താനും പൃഥ്വിയും ഒരേ പ്രായക്കാരല്ലേ, പിന്നെന്തിന് താനദ്ദേഹത്തിന്റെ അമ്മയാവണം എന്ന് ചോദിച്ചുവെന്നായിരുന്നു പ്രചാരണം, താന്‍ പറഞ്ഞത് അങ്ങനെയായിരുന്നില്ല, സാഹചര്യവും വ്യത്യസ്തമായിരുന്നുവെന്നും താരം പറയുന്നു.

  വിമലിന്റെ വാക്കുകള്‍

  വിമലിന്റെ വാക്കുകള്‍

  എന്തുകൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി തന്നെ തിര്‌ഞ്ഞെടുത്തതെന്ന തരത്തിലുള്ള ചോദ്യവും ഉന്നയിച്ചിരുന്നു. നിങ്ങളാണ് പാത്തുമ്മയെന്നായിരുന്നു വിമല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ സിനിമയുമായി മുന്നേറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും. അങ്ങനെയാണ് ആ സിനിമയുമായി മുന്നോട്ട് പോയത്. പാത്തുമ്മയെ എല്ലാവരും സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും ലെന പറയുന്നു.

  അപ്പോഴാണ് ആശ്വാസമായത്

  അപ്പോഴാണ് ആശ്വാസമായത്

  കോഴിക്കോടന്‍ ശൈലിയിലുള്ള സംസാരഭാഷയായിരുന്നു തനിക്ക് പ്രശ്‌നമായി തോന്നിയത്. അത് താന്‍ ചെയ്താല്‍ നന്നാവുമോയെന്നായിരുന്നു ആശങ്ക. സിനിമയുടെ ചിത്രീകരണം കാണാനായി മൊയ്തീന്റെ സഹോദരനെത്തിയിരുന്നു. താന്‍ താക്കോല്‍ എറിഞ്ഞ് ഇറങ്ങിപ്പോകുന്ന രംഗമായിരുന്നു ആ സമയത്ത് ചിത്രീകരിച്ചിരുന്നത്. ശരിക്കും പാത്തുമ്മയെപ്പോലെ തന്നെയുണ്ടെന്ന് അദ്ദേഹം പറ്ഞ്ഞതോടെയാണ് തനിക്ക് ആശ്വാസമായതെന്നും താരം പറയുന്നു.

  ആകൃതിയിലേക്ക് എത്തിയത്

  ആകൃതിയിലേക്ക് എത്തിയത്

  പുതിയൊരു ഫോട്ടോ ഷൂട്ടിനായി ഭാരം കുറയ്ക്കാനുണ്ടായിരുന്നു. അതിന് വേണ്ടി നടത്തിയ പരിശ്രമമാണ് ആകൃതി തുടങ്ങാന്‍ കാരണമായത്. 2മാസം കൊണ്ട് ഭാരം കുറയ്ക്കണമെന്നായിരുന്നു. തന്റേതായ രീതിയില്‍ പല ശ്രമങ്ങളും നടത്തിയിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. അങ്ങനെയാണ് തന്റെ സുഹൃത്തായ ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം ബേസ്ഡ് സ്ലിമ്മിങ്ങ് ട്രൈ ചെയ്തത്. 15 ദിവസം കൊണ്ട് 7 കിലോയാണ് കുറഞ്ഞത്. അതിന് ശേഷമാണ് ആകൃതി തുടങ്ങിയത്. ഫിസിയോതെറാപ്പിസ്റ്റായ സുഹൃത്താണ് ആ വിഭാഗത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

  തിരഞ്ഞെടുപ്പ് കാരണം

  തിരഞ്ഞെടുപ്പ് കാരണം

  വിക്രമിന്റെ പുതിയ സിനിമയായ കദരം കൊണ്ടാനില്‍ ലെനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കമല്‍ഹാസനാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ഈ സിനിമയുടെ റിലീസ് വൈകുന്നതെന്നും താരം പറയുന്നു. കേരളത്തിലെ വോട്ടെടുപ്പി് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന വിവരം പങ്കുവെച്ചും ലെന എത്തിയിരുന്നു.

  English summary
  Lena about Ennu Ninte Moideen incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X