Don't Miss!
- News
ട്വിറ്ററില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
മീര ജാസ്മിനെ ചേര്‍ത്തുപിടിച്ച അരുണ്‍ ഗോപിക്ക് പൊങ്കാല! വായടപ്പിക്കുന്ന മറുപടിയുമായി സംവിധായകന്‍!
താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അത്തരത്തിലുള്ള വിശേഷങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. താരങ്ങളും സംവിധായകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ്. അടുത്തിടെ മീര ജാസ്മിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. നീണ്ട നാളുകള്‍ക്ക് ശേഷം താരത്തെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.
മമ്മൂട്ടിയോ മോഹന്‍ലാലോ? മരക്കാരായി ആര് തിളങ്ങും? വൈറലാവുന്ന പ്രമോ ഡയലോഗ് കേട്ടോ? കേള്‍ക്കൂ!
ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നായികമാരിലൊരാളാണ് മീര ജാസ്മിന്‍. സൂത്രധാരനിലൂടെയായിരുന്നു ഈ നായിക തുടക്കം കുറിച്ച്ത. ദിലീപായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. കമല്‍ സംവിധാനം ചെയ്ത ഗ്രാമഫോണുമായാണ് പിന്നീട് താരമെത്തിയത്. സ്വപ്‌നക്കൂട് , കസ്തൂരിമാന്‍, ചക്രം, അച്ചുവിന്റെ അമ്മ കല്‍ക്കത്ത ന്യൂസ് തുടങ്ങി എത്രയെത്ര സിനിമകളുമായാണ് മീര പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ഈ താരം തെളിയിച്ചിരുന്നു. മീരയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിനെ തെറ്റായി വ്യാഖാനിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

മീര ജാസ്മിന്‍രെ ഫോട്ടോ
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മീര ജാസ്മിന്‍. ആദ്യ സിനിമ മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. തിരുവല്ലക്കാരിയായ അച്ചായ്ത്തിക്കുട്ടിയെ തുടക്കം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നായികയായാലും സഹതാരമായാലും ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് നേരത്തെ തന്നെ താരം തെളിയിച്ചിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. സിനിമയില്‍ സജീവമല്ലാതിരുന്ന താരത്തിന്‍റെ വിശേഷങ്ങളറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് പുതിയ ഫോട്ടോ എത്തിയത്.

തിരിച്ചുവരുന്നുണ്ടോ?
നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. നേരത്തെ ഗുണ്ടുമണിയായാണ് താരത്തെ കണ്ടത്. എന്നാല്‍ അരുണ്‍ ഗോപി പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മെലിഞ്ഞിരിക്കുന്ന മീരയെയായിരുന്നു കണ്ടത്. ഇതോടെയാണ് ആരാധകര്‍ സിനിമാതിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യവുമായെത്തിയത്. ദുബായ് സന്ദര്‍ശനത്തിനിടയില്‍ മീരയെ കണ്ടപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു സംവിധായകന്‍ പോസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയിലെ തരംഗം
ക്ഷണനേരം കൊണ്ടാണ് മീര ജാസ്മിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയത്. ഒരുകാലത്ത് സിനിമയില്‍ സജീവമായി നിന്നിരുന്ന നടി പെട്ടെന്ന് അപ്രത്യക്ഷയായപ്പോള്‍ ആരാധകര്‍ക്കായിരുന്നു നിരാശ. വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിന് നല്‍കിയത്. ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ച് വന്നൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യം . തിരിച്ച് വരുന്നതിന്‍റെ സൂചനകളൊന്നും താരം നല്‍കിയിരുന്നില്ല.

തെറ്റായി വ്യാഖാനിച്ചു
മീര ജാസ്മിന്‍ വിവാഹമോചിതയായെന്നും അരുണ്‍ ഗോപിക്കൊപ്പമാണ് ഇനിയെന്ന തരത്തിലായിരുന്നു ചിലര്‍ ചിത്രത്തെ വ്യാഖ്യാനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള വിമര്‍ശങ്ങള്‍ തുടരുന്നതിനിടയിലാണ് കൃത്യമായ മറുപടിയുമായി സംവിധായകനെത്തിയത്. എന്തിനാണ് ഇങ്ങനെ നെഗറ്റീവ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. സ്ക്രീന്‍ ഷോട്ട് സഹിതമായാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് നിര്‍ത്തും
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! "ഉയരെ" അങ്ങനെ ഉയരട്ടെ, ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.
അരുണ്‍ ഗോപിയുടെ പോസ്റ്റ് കാണാം
സംവിധായകന്റെ കുറിപ്പ് കാണാം.
-
മമ്മൂട്ടിക്ക് പടമില്ലാതായ സമയം, എനിക്കും ചായ താടാ എന്ന് സെറ്റിൽ പറയേണ്ടി വന്നു; നടനെക്കുറിച്ച് തിലകൻ പറഞ്ഞത്
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!