ഞാന്‍ വിവാഹിതയായി; രഹസ്യം വെളിപ്പെടുത്തി ലെന; വരന്‍ ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത്‌

മലയാള സിനിമയിലെ മുന്‍ നിര താരമാണ് ലെന. നായികയായും സഹനടിയായുമെല്ലാം ലെന കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ലെന. താരം വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ വിവാഹിതയായെന്ന കാര്യം ലെന വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ലെനയുടെ വിവാഹം. ഇതുവരേയും വിവാഹം എന്തുകൊണ്ട് രഹസ്യമാക്കി വച്ചുവെന്നും ലെന പറയുന്നുണ്ട്.

താരത്തിന്റെ വരനും പ്രശ്‌സ്തനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് ലെനയുടെ വരന്‍. കഴിഞ്ഞ ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ഈ വാര്‍ത്ത പുറത്തു വിടാനായി.

Lena

''ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു'' എന്നാണ് ലെന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

തനിനിറം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് വിവാഹക്കാര്യം രഹസ്യമാക്കി വച്ചതെന്ന് ലെന വ്യക്തമാക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവ് ഫോഴ്‌സസിലുള്ള വ്യക്തിയാണ്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് ലെന പറയുന്നത്.

തികഞ്ഞ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അദ്ദേഹം വളരെ കോണ്‍ഫിഡന്‍ഷ്യലായിട്ടുള്ള നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗം ആയതുകൊണ്ടാണ് എനിക്ക് ഈ ഇവരം ഇതുവരെ പുറത്ത് പറയാന്‍ കഴിയാതെ പോയതെന്നാണ് ലെന പറയുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ലെനയുടെ രണ്ടാം വിവാഹമാണിത്.

Lena

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. അഭിനയത്തിന് പുറമെ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. . 2004 ജനുവരി 16-ന് മലയാള സിനിമയിലെ സ്‌ക്രീന്‍ റൈറ്റര്‍ അഭിലാഷ് കുമാറിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ആ ബന്ധം വേര്‍പെടുത്തുകയായിരുന്നു.

പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത്. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ വിങ് കമന്ററായി ജോലി ചെയ്യുകയാണ് അദ്ദേഹം. നേരത്തെ, 'ഗഗന്‍യാന്‍' യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്‍. ലെനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയില്‍ എത്തുന്നതാണ് ഗഗന്‍യാന്‍ ദൗത്യം.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X