twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളെന്തിനാണ് സറോഗസിയെക്കുറിച്ച് പ്രബന്ധം എഴുതുന്നത്? നാല് മാസങ്ങള്‍ക്ക് ന്യായീകരണം ചമയുന്ന ഷമ്മി!

    |

    ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായ നയന്‍താരയും വിഗ്നേഷും അച്ഛനും അമ്മയുമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്ന വിവരം നയന്‍താരയും വിഘ്‌നേഷും അറിയിച്ചത്. ഉയിര്‍, ഉലകം എന്നാണ് മക്കള്‍ക്ക് നയന്‍താരയും വിക്കിയും പേരിട്ടിരിക്കുന്നത്. ആരാധകരും നയന്‍സിന്റേയും വിക്കിയുടേയും ആഘോഷത്തില്‍ പങ്കുചേരുകയാണ്.

    Also Read: എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്? പൊതുവേദിയില്‍ സല്‍മാനെ കളയാക്കി ബാലതാരം, പൊട്ടിച്ചിരിച്ച് സദസ്!Also Read: എന്തിനാണ് ഇങ്ങനെ വിയര്‍ക്കുന്നത്? പൊതുവേദിയില്‍ സല്‍മാനെ കളയാക്കി ബാലതാരം, പൊട്ടിച്ചിരിച്ച് സദസ്!

    അതേസമയം സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോഴും തങ്ങളുടെ സദാചാരക്കണ്ണോടെ നയന്‍സിന്റേയും വിക്കിയുടേയും ജീവിതത്തെ വിധിക്കുകയാണ്. നിരവധി പേരാണ് അശ്ലീല ചുവയുള്ളതും മറ്റുമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിനിടെ ഈ വിഷയത്തില്‍ ലിജീഷ് കുമാര്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    സറോഗസിയെക്കുറിച്ച്

    എന്തിനാണ് നിങ്ങള്‍ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് എന്ന തലക്കെട്ടോടെയാണ് ലിജീഷ് കുറിപ്പ് പങ്കുവെക്കുന്നത്. കുറിപ്പിനൊപ്പം വിവാഹത്തില്‍ നിന്നുമുള്ള വിക്കിയുടേയും നയന്‍താരയുടേയും ചിത്രങ്ങളും ലിജീഷ് പങ്കുവെക്കുന്നുണ്ട്. ഈ രണ്ട് നില്‍പ്പുകള്‍ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ചെറുത്തുനില്‍പ്പുകളുടെ അവസാനമുള്ള നിവര്‍ന്ന് നില്‍പ്പാണ് ആദ്യത്തേത്. രണ്ടാമത്തേത് ഉലകം തന്നെ സ്‌നേഹിക്കുന്നു എന്ന് ഏറെക്കുറേ നിഷ്‌കളങ്കമായി ഇപ്പോഴും ചിന്തിച്ചുപോരുന്ന തമിഴന്റെ വണക്കമാണെന്നും ലിജീഷ് പറയുന്നു.

    Also Read: 'അന്നേ ഞാനത് തിരിച്ചറിഞ്ഞു'; നയൻസിന് ഇരട്ടക്കുട്ടികൾ ജനിച്ചതിന് പിന്നാലെ കലാ മാസ്റ്റർAlso Read: 'അന്നേ ഞാനത് തിരിച്ചറിഞ്ഞു'; നയൻസിന് ഇരട്ടക്കുട്ടികൾ ജനിച്ചതിന് പിന്നാലെ കലാ മാസ്റ്റർ

    നയന്‍താരയെ ഇതിനൊന്നും കിട്ടില്ല

    നയന്‍താരയെ ഇതിനൊന്നും കിട്ടില്ല കേട്ടോ,
    'നയനും ഞാനും അമ്മയും അപ്പയുമായി. ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്ക്, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹം വേണം. ജീവിതം കുറേക്കൂടെ തിളക്കമുളളതും ഭംഗിയുള്ളതുമായി തോന്നുന്നു.' വിഘ്‌നേഷ് ശിവന്‍ എഴുതിയതാണ്. അയാളിപ്പോഴും പച്ചത്തമിഴനാണ്. നാമയാളെ സ്‌നേഹിക്കുന്നുവെന്നും, അവരുടെ കുഞ്ഞുങ്ങള്‍ നമ്മുടെ കാത്തിരിപ്പിലുണ്ടായിരുന്നുവെന്നും, നമ്മളവരെ ആശീര്‍വാദം കൊണ്ട് മൂടുമെന്നും കരുതുന്ന പാവം മനുഷ്യന്‍ ആണെന്ന് കുറിപ്പില്‍ പറയുന്നു.

    Also Read: വിവാഹം കഴിഞ്ഞ് അഞ്ചാം മാസം അമ്മയായ നയൻതാര, കുഞ്ഞുങ്ങളുടെ പേരിന്റെ അർത്ഥം ഇതാണ്, വിഘ്നേഷ് ശിവൻ പറഞ്ഞത്!Also Read: വിവാഹം കഴിഞ്ഞ് അഞ്ചാം മാസം അമ്മയായ നയൻതാര, കുഞ്ഞുങ്ങളുടെ പേരിന്റെ അർത്ഥം ഇതാണ്, വിഘ്നേഷ് ശിവൻ പറഞ്ഞത്!

    ജീവിതം നയന്‍താരയെ പഠിപ്പിച്ചിട്ടുണ്ട്


    അതൊന്നുമുണ്ടാവില്ലെന്ന് ജീവിതം നയന്‍താരയെ പഠിപ്പിച്ചിട്ടുണ്ട്. 'രണ്ടാണ്‍കുട്ടികള്‍ ! പ്രൗഡ് അമ്മ & അപ്പ.' എന്നെഴുതി നയനവസാനിപ്പിക്കുന്നത്, നിന്റെയൊന്നും ആശീര്‍വാദം കൊണ്ടല്ല ഞാനുണ്ടായത് എന്ന ബോധ്യത്തില്‍ത്തന്നെയാണ്. അവര്‍ ഇന്ത്യന്‍ സിനിമയുടെ നയന്‍താരയാണ്, നിങ്ങളുടെ പാവക്കുട്ടിയല്ലെന്ന് ലിജീഷ് പറയുന്നു.

    ''മഹാബലിപുരത്ത് നടന്ന നയന്‍താരയുടേയും വിഘ്‌നേഷിന്റെയും വിവാഹ ദൃശ്യങ്ങളും സംഭാഷണങ്ങളും കോര്‍ത്തിണക്കിയ ഒരു ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് പുറത്ത് വിട്ടിരുന്നു. അതിന്റെ തലക്കെട്ട്, 'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്ല്‍' എന്നായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ആ ഡോക്യുമെന്ററി ഇന്ത്യന്‍ വിവാഹക്കാഴ്ചകളുടെ ചരിത്രത്തില്‍ തന്നെ ഒരു പുതിയ അധ്യായം രചിച്ച് പുറത്ത് വരാന്‍ പോവുകയാണ്. നെറ്റ്ഫ്‌ലിക്‌സ് എന്ന ആഗോള ആഘോഷ ഭീമന്‍ നയന്‍താരയുടെ വിവാഹത്തിന് ചെലവഴിച്ചത് 25 കോടിയാണ്. നയന്‍താര നമ്മളുടെ പാവക്കുട്ടിയല്ല സര്‍, അവര്‍ ഇന്ത്യന്‍ സിനിമയുടെ നയന്‍താരയാണ്''.

     കേള്‍ക്കാന്‍ കഴിയുന്നവര്‍ കേട്ടാല്‍ മതി

    ''നയന്‍ താരയോ വിഘ്‌നേഷ് ശിവനോ തങ്ങളുടെ കുറിപ്പിലൊരിടത്തും ഉപയോഗിക്കാത്ത ഒരു പ്രയോഗം ഇന്നലെ മുതല്‍ എല്ലായിടത്തും ഒഴുകി നടക്കുന്നുണ്ട്, 'സറോഗസി.' എന്തിനാണ് നിങ്ങള്‍ സറോഗസിയെക്കുറിച്ച് പ്രബന്ധമെഴുതുന്നത് ? അവരുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുകയാണെന്ന തോന്നലില്‍ നിങ്ങളെഴുതുന്ന കുറിപ്പുകളിലുമുണ്ട് ഒളിഞ്ഞ് നിന്ന് ചിരിക്കുന്ന ഒരു ഷെമ്മി. നാല് മാസങ്ങള്‍ക്ക് ന്യായീകരണം ചമയുന്നൊരാള്‍. പുരോഗമനത്തിന്റെ ക്ലാസെടുക്കുമ്പോഴും പാരമ്പര്യത്തെ കൂട്ടുപിടിക്കേണ്ടി വരുന്ന ഒരാള്‍. വിശുദ്ധ ഗര്‍ഭങ്ങളുടെ പ്രവാചകരേ, നിങ്ങളവര്‍ക്ക് മാപ്പ് കൊടുത്താലും. അവിശുദ്ധരുടെ ആനന്ദങ്ങളില്‍ അഭിരമിക്കാന്‍ അവരെ അനുവദിച്ചാലും. 'ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍, ഞങ്ങളുടെ ഉയിര്‍ - ഉലകം.' അത്രയേ ഉള്ളൂ. അത്രയും സംഗീതം പോലെ കേള്‍ക്കാന്‍ കഴിയുന്നവര്‍ കേട്ടാല്‍ മതി'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

    English summary
    Lijeesh Kumar Pens A Note About Nayanthara And Vignesh Having Twins And Social Media Reactions
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X