ഞാന്‍ എന്റെ മുടി വെട്ടിയതിന് നാട്ടുകാര്‍ക്ക് ആണോ പ്രശ്‌നം; കമന്റുകള്‍ക്കെതിരെ ലിജോമോള്‍

സ്വകാര്യതയെന്നത് എല്ലാവരും അര്‍ഹിക്കുന്ന അടിസ്ഥാന അവകാശമാണ്. തങ്ങളുടെ ജീവിതം മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലുണ്ട്. എന്നാല്‍ പലപ്പോഴും സമൂഹത്തിന്റെ സദാചാരവും മറ്റും വ്യക്തിജീവിതത്തിലേക്കുള്ള കടന്നു കയറ്റങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഇന്നത്തെ സോഷ്യല്‍ മീഡിയ കാലത്ത് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും എന്തും പറയുക എന്നത് വളരെ സാധാരണയായി മാറിയിരിക്കുകയാണ്.

എന്നാല്‍ പലപ്പോഴും അതിന്റെ വരും വരായ്കകളെക്കുറിച്ച് കമന്റിടുന്നവര്‍ക്ക് അറിയാന്‍ സാധിക്കില്ല. മറ്റുള്ളവരുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കാന്‍ ചിലപ്പോള്‍ ഒരു കമന്റിന് സാധിക്കും. സാധാരണ മനുഷ്യരുടെ സോഷ്യല്‍ മീഡിയ ജീവിതത്തെ പോലും ദുര്‍ഘടമാക്കുമ്പോള്‍ താരങ്ങളുടെ അവസ്ഥ എന്തായിരിക്കും? തങ്ങളുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും എപ്പോഴും ചോദ്യം ചെയ്യുന്നൊരു സമൂഹം അവര്‍ക്കു ചുറ്റും സദാ ഉണ്ടാകും.

Lijomol Jose

ഇപ്പോഴിതാ തനിക്ക് സമൂഹത്തിലെ സിസി ടിവികളെ നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി ലിജോ മോള്‍. തന്റെ പുതിയ സിനിമയായ നടന്ന സംഭവത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടി ശ്രൂതി രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. തന്റെ അനുഭവങ്ങള്‍ ശ്രുതിയും പങ്കുവെക്കുന്നുണ്ട്.

അടുത്തിടെയാണ് മുടി വെട്ടിയത്. അതില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ട്. ഞാന്‍ എന്റെ മുടി വെട്ടിയതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം. അയ്യോ എന്തിനാണ് മുടി വെട്ടിയത്? മിക്കവര്‍ക്കും അതാണ് ചോദിക്കാനുള്ളത്. ഞാന്‍ എന്റെ ഇഷ്ടത്തിന് മുടി വെട്ടി. അതേക്കുറിച്ച് കമന്റ് ചെയ്യാന്‍ കുറേപേരുണ്ടെന്നാണ് ലിജോ മോള്‍ പറയുന്നത്. പിന്നാലെ ശ്രുതി തന്റെ അനുഭവം പങ്കുവെക്കുന്നു.

കുറേ ചോദ്യങ്ങള്‍ എനിക്കും ഫ്രാന്‍സിസിനും വന്നിട്ടുണ്ട്. എന്താ കുട്ടികളുണ്ടാകാത്തത് എന്നൊക്കെ. ഇവിടെ എല്ലാം ശരിയാക്കിയിട്ട് വേണം അവര്‍ക്ക് അവരുടെ ജീവിതം ജീവിക്കാന്‍. ഫ്‌ളാറ്റ് പിന്നേയും കുഴപ്പമില്ല. മുമ്പ് താമസിച്ചിരുന്ന സ്ഥലത്തൊക്കെ ഇവരെപ്പോഴാ പോകുന്നതെന്നും വരുന്നതെന്നും നോക്കിയിരിക്കുമെന്നാണ് ശ്രുതി പറയുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ലിജോ മോള്‍ സംസാരിക്കുന്നുണ്ട്.

സമൂഹത്തിലെ ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരിക്കും എന്റെ കഥാപാത്രമായ ധന്യ. ഏതെങ്കിലും ഒരു ഘട്ടത്തില്‍ തീരുമാനം എടുക്കണം എന്ന് ആഗ്രഹിക്കുകയും എന്നാല്‍ പേടിച്ചിരിക്കുകയും ചെയ്യുന്നവരുണ്ടാകും. അവര്‍ക്ക് കുറച്ച് ധൈര്യം കൊടുക്കുന്നതാകും എന്റെ കഥാപാത്രം എന്നാണ് കരുതുന്നതെന്നാണ് താരം പറയുന്നത്. അതേസമയം സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു.

Lijomol Jose

പതുക്കെ മാറുന്നുണ്ട്. ബെറ്ററാകുന്നുണ്ട്. അതിന്റെ വേഗത എന്നത് പലപ്പോഴും നമുക്ക് അംഗീകരിക്കാനാകുന്നതാകില്ല. നമുക്ക് ഒരുനാള്‍ ബോധം വച്ചുവെന്ന് കരുതി എല്ലാം ഒറ്റ ദിവസം കൊണ്ട് മാറണം എന്ന് പറയാനാകില്ല. അസന്തുഷ്ടകരമായ ദാമ്പത്യത്തില്‍ നിന്നും എല്ലാവരും പുറത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നമുക്ക് അത് നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കാനാകില്ലെന്നാണ് ശ്രുതി പറയുന്നത്.

എന്റെ ജീവിതത്തില്‍ എനിക്ക് എടുക്കാന്‍ സാധിക്കുന്നൊരു തീരുമാനമായിരിക്കും അത്. പക്ഷെ മറ്റൊരള്‍ക്ക് അതത്ര പെട്ടെന്ന് എടുക്കാനാവുന്ന തീരുമാനമായിരിക്കില്ല അത്. ആളുകള്‍ക്ക് ബോധവത്കരണം നടക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. അതൊരു തുടക്കം മാത്രമാണെങ്കിലും നല്ല കാര്യമാണ്. ഏത് തരത്തിലാണെങ്കിലും മാറ്റം നല്ലത് തന്നെയാണെന്നും ശ്രുതി പറയുന്നു.

More from Filmibeat

Read more about: lijomol jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X