കുഞ്ഞിന് ഓട്ടിസം ആയിരിക്കും! ആയിരം ഡോളര്‍ ബെറ്റ് വച്ചു; മെസേജുകള്‍ക്ക് ലിന്റുവിന്റെ മറുപടി
അഭിനേത്രിയില്‍ നിന്നും വ്‌ളോഗര്‍ ആയി മാറിയ നടിയാണ് ലിന്റു റോണി. ടെലിവിഷന്‍ പരമ്പകളിലൂടെ കയ്യടി നേടിയിട്ടുള്ള ലിന്റു ഇപ്പോള്‍ തന്റെ വ്‌ളോഗുകളിലൂടെ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റു. തന്റെ ജീവിതത്തിലെ നിമിഷങ്ങളാണ് വീഡിയോയില്‍ ലിന്റു പങ്കുവെക്കുന്നത്.
ഇതിനിടെ തന്റെ മകന് ഓട്ടിസം ആണെന്ന് പറയുന്ന കമന്റുകള്‍ക്കുള്ള മറുപടിയും ലിന്റു നല്‍കുന്നുണ്ട്. നിരവധി പേര്‍ ഇത്തരത്തില്ുള്ള മെസേജുകള്‍ തനിക്ക് അയക്കാറുണ്ടെന്നും ബെറ്റ് വച്ചവര്‍ പോലും ഉണ്ടെന്നാണ് ലിന്റു പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എനിക്ക് ഏറ്റവും കൂടുതല്‍ വന്ന കമന്റ് ലെവിയ്ക്ക് ഓട്ടിസം ആണെന്നും അവനെ നോക്കണമെന്നുമായിരുന്നു. ലെവിയ്ക്ക് ഒരു വയസ് ആകും മുമ്പ് തന്നെ ഓട്ടിസ്റ്റിക് ബേബി ആയിരിക്കുമെന്ന് പറഞ്ഞ് ആയിരം ഡോളര്‍ ബെറ്റ് വച്ചവര്‍ വരെയുണ്ട്. എന്നോട് ഭയങ്കര സ്‌നേഹമുള്ളയാളാണ് ലെവിയ്ക്ക് ഓട്ടിസം ആയിരിക്കുമെന്ന് പറയുന്നത്. ലെവിയുടെ ഓട്ടിസത്തിനായി ഇത്രയും ആളുകള്‍, ആയിരം ഡോളര്‍ ഒക്കെ ബെറ്റ് വെക്കുന്നത് കാണുമ്പോള്‍ ഇത്രമാത്രം ആളുകള്‍ മറ്റുള്ളവരുടെ മോശം അവസ്ഥ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായി.
പക്ഷെ ഞാന്‍ ഇതിലൊന്നും തളരില്ല. ഇതിനൊക്കെ മുകളില്‍ എന്ത് വന്ന് വീണാലും ഞാന്‍ തളരില്ല. ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായാലും ദൈവം ഞങ്ങളുടെ കൂടെയുണ്ട്. ഇനിയിപ്പോല്‍ ലെവിയ്ക്ക് ഓട്ടിസം ആണെങ്കിലും. ഇത്രയും വര്‍ഷം കാത്തിരുന്നാണ് എനിക്ക് ലെവിയെ കിട്ടിയത്. തരുമ്പോള്‍ ദൈവം ഏറ്റവും ബെസ്റ്റ് തന്നെയാണ് തന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. 99 ശതമാനം ഹാന്‍ഡികാപ്പ്ഡ് ആയിരുന്നു ഞങ്ങളുടെ മോനിക്കുട്ടന്‍. എന്റെ മമ്മിയെ എന്തൊക്കെ പറഞ്ഞ് തളര്‍ത്തിയിട്ടുണ്ട്. ഒന്നിലും എന്റെ മമ്മി വീണിട്ടില്ല. പിന്നെയാണോ?
ഇതുപോലെയുള്ള മെസേജുകള്‍ അയക്കുമ്പോള്‍, ഒരാളുടെ നാശം കാണാന്‍ ആഗ്രഹിക്കുമ്പോള്‍ എന്നെ പോലെയായിരിക്കണം എന്നില്ല എല്ലാവരും പ്രതികരിക്കുക. ഒരു കുഞ്ഞിനെ ദൈവം തരുമ്പോള്‍, എന്തൊക്കെ കുറവുകളുണ്ടെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവരാണ് അപ്പനും അമ്മയും. അതോര്‍ത്ത് മറ്റവരാരും വിഷമിക്കേണ്ടതില്ല.

ലെവിക്കുട്ടന്റെ ഡെവലപ്പ്‌മെന്റ് ടെസ്റ്റ് കഴിഞ്ഞു. ഫുള്‍ മാര്‍ക്കില്‍ പാസായിരിക്കുകയാണ്. ലെവിക്കുട്ടനെ പോലെയായിരിക്കില്ല മറ്റൊരു കുട്ടി. അതിനാല്‍ ഒരു കുഞ്ഞിനെ മറ്റൊരു കുഞ്ഞിനെ വച്ച് താരതമ്യം ചെയ്യരുത്. ലെവി ആക്ടിവിറ്റികളൊക്കെ ചെയ്യുന്നുണ്ട്. ഹൈറ്റും വെയ്റ്റും നോക്കി. പിടിച്ച് പിടിച്ച് നടക്കുന്നുണ്ട്. സ്വന്തമായി കപ്പ് ഹോള്‍ഡ് ചെയ്യുന്നുണ്ട്. ക്രോള്‍ ചെയ്യുന്നുണ്ട്. നിറം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പാരന്റ്‌സ് പോകുമ്പോള്‍ കരയുന്നുണ്ടോ എന്നൊക്കെ നോക്കി. എല്ലാം ഓക്കെയാണ്.
അതേസമയം മറ്റ് കുട്ടികളുടെ കൂടെ കൂടുതല്‍ സമയം ചിലവിടണം എന്ന് പറഞ്ഞിട്ടുണ്ട്. നഴ്‌സറിയില്‍ വിടാന്‍ വേണ്ടിയാണ് പറഞ്ഞത്. അതിന്റെ ഗുണം കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. അക്കയുടെ കുട്ടികളെ കണ്ടപ്പോള്‍ അവന്‍ എല്ലാം മറന്ന് കളിയും ചിരിയും ബഹളവുമായിരുന്നു. കുട്ടികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ് മറ്റ് കുട്ടികളുമായുള്ള ഇന്ററാക്ഷന്‍. പതിയെ നഴ്‌സറിയില്‍ വിട്ടു തുടങ്ങണം.


Click it and Unblock the Notifications