മോനെ എന്റെ നെഞ്ചിലേക്ക് ഇട്ട സമയത്ത് അച്ചു പറഞ്ഞ പേരാണ് ലെവി; എന്റെ മോനുക്കുട്ടന്‍ തന്നെയാണ്!
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലിന്റു റോണി. നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് ലിന്റു റോണി. വിവാഹത്തോടെ താരം യുകെയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ലിന്റു. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം ലിന്റു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ലിന്റുവിന്റെ യൂട്യൂബ് ചാനല്‍ ജനപ്രീയമാണ്.
ഈയ്യടുത്തായിരുന്നു ലിന്റു അമ്മയായത്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലിന്റുവിനും ഭര്‍ത്താവിനും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള ലിന്റുവിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. കുഞ്ഞിന്റെ ബാപ്റ്റിസത്തിനായി നാട്ടില്‍ എത്തിയിരുന്നു ലിന്റു. വീഡിയോയില്‍ മകന് പേരിട്ടതിനെക്കുറിച്ചാണ് ലിന്റു പറയുന്നത്.

ലെവികുട്ടന്റെ പേരിനെക്കുറിച്ചാണ് പലരും ചോദിക്കുന്നതെന്നാണ് ലിന്റു പറയുന്നത്. അതേസമയം, അവന്റെ പേര് ഞങ്ങളുടെ വീട്ടില്‍ ഉള്ള ആളുകള്‍ക്ക് നല്ല പരിചയം ഉള്ള പേരാണെന്നും ലിന്റു പറയുന്നു. എന്റെ മോനുക്കുട്ടന്റെ പേരാണ് ലെവി. മോനുക്കുട്ടന്‍ ആരാണ് എന്ന് കുറെ ആളുകള്‍ ചോദിക്കുന്നത് കേള്‍ക്കാം. അവന്‍ എന്റെ ആകെയുള്ള സഹോദരന്‍ ആണെന്ന് ലിന്റു പറയുന്നു.
ഒരു അക്ക കൂടി ഉണ്ട്. മോനുകുട്ടന്‍ ഞങ്ങളെ വിട്ടുപോയിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അതിനാല്‍ മോനുക്കുട്ടന്റെ പേരാണ് ഞാന്‍ എന്റെ മോന് നല്‍കിയതെന്നുമാണ് ലിന്റു പറയുന്നത്. ആ ഒരു പേര് എന്റെ കുഞ്ഞിന് ഇടണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു.എന്നാല്‍ എനിക്ക് പെണ്‍കുഞ്ഞിനെ വേണം എന്നായിരുന്നു ആഗ്രഹം. ആണ്‍കുഞ്ഞിനെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിട്ടേ ഇല്ലായിരുന്നുവെന്നും താരം പറയുന്നു.
തനിക്ക് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണ് എന്നായിരുന്നു ലിന്റുവിന്റെ വിചാരം. ജെണ്ടര്‍ റിവീലിന്റെ സമയത്താണ് മോനാണ് വരുന്നത് എന്ന് അറിയുന്നത്. ആ സമയത്ത് തൊട്ട് അച്ചു പറയുന്നുണ്ട് ഞാന്‍ ആണ് പേരിടുന്നത് എന്ന്. അതിനാല്‍ ഞാന്‍ അത് പൂര്‍ണ്ണമായും വിട്ടുകൊടുത്തുവെന്നും ലിന്റു പറയുന്നു.

അങ്ങനെ ഞാന്‍ മോനെ പ്രസവിച്ചു, എന്റെ നെഞ്ചിലേക്ക് ഇട്ട സമയത്ത് അച്ചു വന്ന പറഞ്ഞപ്പേരാണ് ലെവി എന്നാണ് ലിന്റു പറയുന്നത്. അത് കേട്ടതും ഭയങ്കര സന്തോഷമായി. എന്റെ മോനുക്കുട്ടന്‍ എന്റെ കൈയ്യിലേക്ക് വന്നു എന്നാണ് വിശ്വസിക്കുന്നത്. അവന്റെ ഓരോ ചലനങ്ങള്‍ കാണുമ്പോഴും എനിക്ക് അങ്ങനെയാണ് തോന്നുന്നതെന്നും ലിന്റു പറയുന്നു. അച്ചുവിനെ പോലെയാണ് കുഞ്ഞിരിക്കുന്നത് എന്ന് പലരും പറയും പക്ഷെ എനിക്ക് എപ്പോളും തോന്നാറുണ്ട് എന്റെ ലെവി മോനുക്കുട്ടനെ പോലെയാണ് ഇരിക്കുന്നതെന്ന് ലിന്റു പറയുന്നു.
എന്റെ സങ്കടം തീര്‍ക്കാന്‍ വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നും മോനുക്കുട്ടന്‍ അയച്ചുതന്നതാണ് എന്റെ മോനെ എന്നാണ് ലിന്റു പറയുന്നത്. ഞാന്‍ ഇപ്പോള്‍ പോകുന്നത് മോനുക്കുട്ടന്റെ കല്ലറയിലേക്ക് ആണ്. അവന്റെ അനുഗ്രഹം വാങ്ങണം. അതാണ് ആഗ്രഹമെന്നും ലിന്റു വീഡിയോയില്‍ പറയുന്നു. അതേസമയം, ഇതൊന്നും പറയണം എന്ന് കരുതിയതല്ല. പക്ഷേ പറഞ്ഞുപോകുന്നതാണെന്നും താരം പറയുന്നു. ആളുകള്‍ പറയും മരിച്ച ഒരാളെ കുറിച്ച് ഇത്രയും ഓര്‍മ്മിക്കരുത് എന്ന്. പക്ഷെ എനിക്ക് മറക്കാന്‍ ആകില്ല, പറയാതിരിക്കാനും ആകില്ല എന്നാണ് സഹോദരനെ ഓര്‍ത്തു കൊണ്ട് ലിന്റു പറയുന്നത്.


Click it and Unblock the Notifications