വിനീത് ശ്രീനിവാസന്‍ നല്ലൊരു അച്ഛനാണ്! മകള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം പങ്കുവെച്ച് നടി ലിസി
നടനും തിരക്കഥാകൃത്തും സംവിധായകനും ഗായകനുമൊക്കെ ആയി തിളങ്ങി നില്‍ക്കുകയാണ് വിനീത് ശ്രീനിവാസന്‍. സിനിമാ തിരക്കുകള്‍ക്കിടയിലും നല്ലൊരു അച്ഛനും ഭര്‍ത്താവുമാകാന്‍ വിനീതിന് സാധിക്കാറുണ്ട്. ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് മുന്‍കാല നടി ലിസി ലക്ഷ്മി എത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമായ ഹെലന്റെ സെലിബ്രിറ്റി ഷോ ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലിസി. സിനിമയുടെ ഇടവേളയ്ക്കിടെ പകര്‍ത്തിയ ചിത്രം എല്ലാ അച്ഛന്മാര്‍ക്കും സമര്‍പ്പിച്ചിരിക്കുകയാണ് നടി. അതിനൊപ്പം വിനീതിന്റെ കഴിവുകളെ കുറിച്ചും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന അദ്ദേഹത്തിന്റെ പുത്രി വാത്സല്യത്തെകുറിച്ചുമെല്ലാം ലിസി തുറന്നെഴുതിയിരിക്കുകയാണ്.

'എല്ലാ അച്ഛന്മാര്‍ക്കും... ഇന്നലെ ഹെലന്‍ മൂവിയുടെ സെലിബ്രിറ്റി ഷോ ചെന്നൈയില്‍ വെച്ച് നടത്തി. അതിമനോഹരമായ സിനിമയാണിത്. അതിലും മനോഹരമായത് ഈ ചിത്രമാണ്. ഒരു മകള്‍ സമാധാനത്തോടെ അവളുടെ പിതാവിന്റെ നെഞ്ചില്‍ കിടന്ന് ഉറങ്ങുന്നു. അഭിമാനത്തോടെ പിതാവ് അത് ആസ്വദിക്കുകയാണ്.
രണ്ട് തവണ പ്രണയാഭ്യര്‍ഥന! സെയിഫ് അലി ഖാനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് കരീന കപൂര്‍ പറയുന്നതിങ്ങനെവിനീത് അസാധാരണമായ കഴിവുകളുള്ള ഒരു പാട്ടുകാരനാണ്. അതുപോലെ നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഒക്കെയാണെങ്കിലും അദ്ദേഹം മികച്ചൊരു അച്ഛനാണ്. ചെറുപ്പക്കാരയ പിതാക്കന്മാര്‍ക്ക് വലിയൊരു ഉദാഹരണമാണ് വിനീതെന്നും' ലിസി പറയുന്നു.


Click it and Unblock the Notifications