ക്രെഡിറ്റ് കല്യാണിയ്ക്ക്; മകളുടെ ക്യാമറക്കണ്ണില്‍ ലിസി, ചിത്രം വൈറല്‍!

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നടിയാണ് ലിസി. മലയാള സിനിമാപ്രേമികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളിലെ നായികയാണ് ലിസി. ഇപ്പോള്‍ അഭിനയത്തില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണെങ്കിലും ലിസിയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ലിസി പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ലിസി പങ്കുവച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മകള്‍ കല്യാണി പകര്‍ത്തിയ തന്റെ ചിത്രമാണ് ലിസി പങ്കുവച്ചിരിക്കുന്നത്. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ എന്നാണ് ലിസി കല്യാണിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മിക്കവരും ചോദിക്കുന്നത് തിരിച്ചുവരവിനെക്കുറിച്ചാണ്.

Kalyani Priyadarshan

മകളുടെ കണ്ണില്‍ അമ്മ അതീവ സുന്ദരിയായിട്ടുണ്ട്. പ്രായം വെറും അക്കം മാത്രമാണെന്നും കല്യാണിയുടെ സൗന്ദര്യം അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണെന്നുമെല്ലാമാണ് കമന്റുകള്‍. എപ്പോഴാണ് മലയാളത്തിലേക്ക് തിരികെ വരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കല്യാണിയുടെ ക്ലിക്കിനേയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

സംവിധായകന്‍ പ്രിയദര്‍ശന്റേയും ലിസിയുടേയും മകളാണ് കല്യാണി. പ്രിയദര്‍ശനും ലിസിയും 24 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം വിവാഹ ബന്ധം പിരിഞ്ഞിരുന്നു. അമ്മയുടെ പാതയിലൂടെ മകള്‍ സിനിമയിലേക്ക് എത്തുകയായിരുന്നു. സിദ്ധാര്‍ത്ഥ് ആണ് ദമ്പതികളുടെ മകന്‍. അച്ഛനൊപ്പം പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കല്യാണിയും സിദ്ധാര്‍ത്ഥുമുണ്ട്. വിഎഫ്എക്‌സിലാണ് സിദ്ധാര്‍ത്ഥ് മികവ് തെളിയിച്ചിരിക്കുന്നത്.

അതേസമയം ക്യാമറയുടെ മുന്നിലേക്ക് വരാതെ പിന്നിലാണ് ലിസി സജീവമായിരിക്കുന്നത്. ചെന്നൈയില്‍ ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് ലിസി. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അഭിനയത്തിലേക്കുള്ള തിരിച്ചുവരവുണ്ടാകുമെന്നും ലിസി പറഞ്ഞിരുന്നു.

Recommended Video

' സിനിമയിൽ വരാൻ ഭയന്നത് എന്ത് കൊണ്ട് ' കല്യാണി പറയുന്നു | filmibeat Malayalam

More from Filmibeat

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X