അറിയാന്‍ മേലേല്‍ ഇട്ടിട്ട് പോടോ എന്ന് പൃഥ്വിരാജ് പറഞ്ഞു, അതോടെ എന്റെ കയ്യില്‍ നിന്ന് പോയി: ലിസ്റ്റിന്‍

സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക് മുതല്‍ മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലിസ്റ്റിന്‍. കുറിക്കു കൊള്ളുന്ന കൗണ്ടറുകളുമായി അഭിമുഖങ്ങളില്‍ കയ്യടി നേടാറുണ്ട് ലിസ്റ്റിന്‍. പൃഥ്വിരാജും ലിസ്റ്റിനും തമ്മിലുള്ള കോമ്പോയില്‍ വന്ന സിനിമകളും വലിയ വിജയങ്ങളായി മാറിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് നിര്‍മ്മിക്കുകയും വിതരണം ചെയ്ത സിനിമകള്‍ നിരവധിയാണ്.

ഇപ്പോഴിതാ അഭിനയത്തെക്കുറിച്ചുള്ള ലിസ്റ്റിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടെന്നും എന്നാല്‍ ആത്മവിശ്വാസമില്ലെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്. വേള്‍ഡ് ബിസിനസ് മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിക്കാന്‍ തയ്യാറായ ശേഷം പിന്മാറിയ സംഭവങ്ങളെക്കുറിച്ച് ലിസ്റ്റിന്‍ സംസാരിക്കുന്നുണ്ട്.

Listin Stephen

എന്നെ പല സിനിമകളിലും വിളിച്ചിട്ടുണ്ട്. എന്താടാ സജി എന്ന സിനിമയില്‍ ഞാന്‍ ചെയ്യേണ്ട വേഷമാണ് ബൈജു എഴുപുന്ന ചെയ്തത്. ചിരി കിട്ടുന്ന വേഷമായിരുന്നു. എല്ലാം ഓക്കെയായിരുന്നു. പക്ഷെ അന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ സകല ആത്മവിശ്വാസവും പോയി. ഞാന്‍ രാവിലെ അഞ്ച് മണിയ്ക്ക് ബൈജു എഴുപുന്നയെ വിളിച്ചു, എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യണം എന്ന് പറഞ്ഞു. ഈഗോ നോക്കരുത്, എന്ത് വേണമെങ്കിലും ചെയ്യാമെന്നും അദ്ദേഹത്തോട് പറഞ്ഞുവെന്നാണ് ലിസ്റ്റിന്‍ പറയുന്നത്.

നിവിന്‍ പോളിയുടെ ബോസ് ആന്റ് കോയില്‍ ഒരു അച്ചന്റെ വേഷമുണ്ട്. അതും ശ്രദ്ധിക്കപ്പെടുന്ന, ഹ്യുമര്‍ ഉള്ള വേഷമാണ്. ചെയ്യാന്‍ സംവിധായകന്‍ കുറേ നിര്‍ബന്ധിച്ചിരുന്നു. ആദ്യം ഓക്കെ എന്ന് പറഞ്ഞുവെങ്കിലും പിന്നീട് എന്നെക്കൊണ്ട് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. നിര്‍മ്മാതാവ് ഷാജി നടേശനാണ് ആ റോള്‍ പിന്നീട് ചെയ്തത്. അപ്പോഴേക്കും കോണ്‍ഫിഡന്‍സ് പോവുകയാണെന്നും ലിസ്റ്റിന്‍ പറയുന്നു.

ബ്രദേഴ്‌സ് ഡേയില്‍ ഞാന്‍ ചെറിയ സാധനം ചെയ്തിട്ടുണ്ട്. ആള്‍ക്കാരൊക്കെ നില്‍ക്കുമ്പോള്‍ മൈന്റ് വിട്ടു പോയി. സ്‌മൈല്‍ പ്ലീസ് എന്ന ഡയലോഗ് പറയുകയും കൈ കൊണ്ടൊരു ആക്ഷന്‍ കാണിക്കുകയും വേണം. പക്ഷെ ഡയലോഗും ആക്ഷനും കൂടെ പറ്റുന്നില്ല. ടെന്‍ഷന്‍ കാരണം, ഇതിനിടെ പൃഥ്വിരാജ് ഉറക്കെ കഴിയില്ലെങ്കില്‍ ഇട്ടിട്ട് പോടോ എന്ന് പറഞ്ഞു. അതോടെ മൊത്തം എന്റെ കയ്യില്‍ നിന്നും പോയി. പിന്നെ അതെല്ലാം ഷാജോണ്‍ പാട്ടിലൂടെ പറഞ്ഞുവെന്നാണ് ലിസ്റ്റിന്‍ പറയുന്നത്.

Listin Stephen

അതേസമയം ആതത്മവിശ്വാസമുണ്ടെങ്കില്‍ അതൊക്കെ ഈസിയായി ചെയ്യാവുന്നതേയുള്ളൂ. അഭിനയം എന്നത് ഉള്ളില്‍ നിന്നും വരേണ്ട ഒന്നാണ്. പക്ഷെ എനിക്കത് ഉള്ളില്‍ നിന്നും വരുന്നില്ലെന്നും ലിസ്റ്റിന്‍ പറയുന്നു.

ട്രാഫിക്കിലൂടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. മലയാള സിനിമയുടെ ഗതി മാറ്റിയ സിനിമയായിരുന്നു ട്രാഫിക്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു? കെട്ട്യോളാണ് എന്റെ മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ്, ജന ഗണ മന, കടുവ, കൂമന്‍, ഗോള്‍ഡ്. തുറമുഖം, ഗരുഡന്‍, തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. അജയന്റെ രണ്ടാം മോഷണം, താരം എന്നീ സിനിമകളാണ് അണിയറയിലുള്ളത്.

Read more about: listin stephen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X