'മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്'; ലിസ്റ്റിന്‍ പറഞ്ഞ നടന്‍ ആര്?
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍. മലയാള സിനിമയിലെ ഒരു പ്രമുഖന്‍ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിന്‍ പറയുന്നത്. ദിലീപ് നായകനായ പുതിയ സിനിമയായ പ്രിന്‍സ് ആന്റ് ഫാമിലിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ലിസ്റ്റിന്റെ പ്രസ്താവന. എന്നാല്‍ നടന്റെ പേര് വെളിപ്പെടുത്താനോ എന്താണ് സംഭവമെന്ന് വ്യക്തമാക്കാനോ ലിസ്റ്റിന്‍ ഒരുക്കമായിട്ടില്ല. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
''ഞാന്‍ മലയാള സിനിമയിലേക്ക് വന്നിട്ട് പത്ത്-പതിനഞ്ച് വര്‍ഷമായി. കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയ മാലപ്പടക്കത്തിന് ഇന്ന് തിരികൊളുത്തിയിരിക്കുകയാണ്. അത് വേണ്ടായിരുന്നു. ഞാനിത് പറയുന്നത് ആ നടന്‍ കാണും. ആ നടന്‍ ചെയ്തത് വലിയ തെറ്റാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവര്‍ത്തിക്കരുത്. കാരണം അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമായി മാറുമെന്നും ഞാന്‍ അറിയിക്കുന്നു'' എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.

ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ആരെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ എന്താണ് സംഭവം എന്നതില്‍ യാതൊരു വ്യക്തതയും ലിസ്റ്റിന്‍ നല്‍കാത്തതും സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് ലിസ്റ്റിനെതിരെ വിമര്‍ശനവുമായി എത്തിക്കൊണ്ടിരിക്കുന്നത്.
''കാര്യം എന്താന്ന് വെച്ചാല്‍ അത് ആ നടനോട് വിളിച്ചു പറഞ്ഞാല്‍ പോരെ ഞങ്ങളോട് പറയുകയാണെങ്കില്‍ ആ നടന്റെ പേര് പറയണം. നടന്ന കാര്യം പറയണം, നടന്‍ ആരാണെന്നും, അയാള്‍ പറഞ്ഞതെന്തെന്നും പറഞ്ഞിട്ട് ഇനി ജീവിതത്തില്‍ ഒരു സിനിമയില്‍ പോലും ഇതിന്റെ പേരില്‍ അവസരം കിട്ടിയില്ലെങ്കിലും അതിന്റെ പേരില്‍ തൂമ്പയെടുത്ത് കിളച്ച് ജീവിക്കേണ്ടി വന്നാലും കുഴപ്പമില്ല എന്ന് നട്ടെല്ല് ഉയര്‍ത്തി നിന്ന് പറയാന്‍ ധൈര്യമില്ലെങ്കില്‍ സ്റ്റേജില്‍ കേറി നിന്ന് ആര്‍ക്കും മനസ്സിലാവാത്ത ഗീര്‍വാണം അടിക്കരുത്'' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

''തലയും വാലും ഇല്ലാതെ സംസാരിക്കാന്‍ ആണെങ്കില്‍ വാ തുറക്കരുത്. അല്ലെങ്കില്‍ അയാളുടെ പേര് പറയുക. ആരാണയാള്‍, പ്രിന്‍സ് എന്നൊരു സിനിമ വരുന്നുണ്ട്..4 പേര് അറിയണം. അത്രേ ഉള്ളു, ഇവനിപ്പോ ഇച്ചിരി അഹങ്കാരം കൂടുതല്‍ ആണ്.
മലയാള സിനിമ ഇയാളുടെ കക്ഷത്തത് ആണോ?, അയിന് ഇപ്പോള്‍ ഞങ്ങള്‍ എന്ത് വേണം. നിങ്ങടെ ഇന്‍ഡസ്ട്രി നിങ്ങടെ ആളുകള്‍. ഞങ്ങള്‍ ഞങ്ങടെ ജോലി ചെയ്താല്‍ ആണ് ഞങ്ങള്‍ക്ക് അരി മേടിക്കാന്‍ പറ്റുള്ളൂ, പുതിയ സിനിമ വിവാദങ്ങള്‍ക്കിടയിലൂടെ പബ്ലിസിറ്റി നേടുക. ഞങ്ങള്‍ക്കതിന് സമയമില്ല ഹേ....'' എന്നായിരുന്നു മറ്റ് ചില കമന്റുകള്‍.
''ടിയാന്‍ അത് ആരാണ് എന്ന് പേര് പറഞ്ഞു ഉള്ളത് പറയാന്‍ ധൈര്യം ഇല്ലെങ്കില്‍ പറയാന്‍ നില്‍ക്കരുത്, പടത്തിന് നൈസ് ആയിട്ടൊരു പ്രമോഷന്‍ ആണ് ചേട്ടന്റെ ലക്ഷ്യം. പക്ഷേ പടം എട്ടുനിലയില്‍ പൊട്ടും, നടന് മാത്രം മനസ്സിലാവാന്‍ ആയിരുന്നെങ്കില്‍ നടന്റെ ഫോണ്‍ നമ്പര്‍ ഇല്ലേ ഫോണ്‍ വിളിച്ചു പറഞ്ഞ പോരെ, തെറ്റ് എന്താന്ന് പറയ് അല്ലെങ്കില്‍ അദ്ദേഹത്തോട് നേരിട്ട് പറയുക. തലയും വാലുമില്ലാതെ ഒരോന്ന് പറഞ്ഞ ഈ മാതിരി, തന്റേടത്തോടെ അദ്ദേഹത്തിന്റെ പേര് പറയാന്‍ ധൈര്യമില്ലെങ്കില്‍ പറയരുത് ഇങ്ങനെയുള്ളവരെ പറയുന്ന പേരാണ് നട്ടെല്ലില്ലാത്തവന്‍'' എന്നും ചിലര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











