ദൈവമേ, രക്ഷപ്പെടുത്താനെങ്കില്‍ ഈ നിമിഷം, പത്തിരുപത് വര്‍ഷം കഴിഞ്ഞല്ല; വിവാഹ വാര്‍ഷികത്തില്‍ ലിസ്റ്റിന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയില്‍ നാഴികക്കല്ലുകളായി മാറിയ നിരവധി സിനിമകള്‍ ലിസ്റ്റിന്‍ നിര്‍മ്മിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിര്‍മ്മാണ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ലിസ്റ്റിന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താവുന്ന സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

അതേസമയം ഓഫ് സ്‌ക്രീനിലും ജനപ്രീയനാണ് ലിസ്റ്റിന്‍. തന്റെ കുറിക്കു കൊള്ളുന്ന മറുപടികളിലൂടേയും കൗണ്ടറുകളിലൂടേയും സോഷ്യല്‍ മീഡിയയും താരമായി മാറാറുണ്ട് ലിസ്റ്റിന്‍. ഒരു നിര്‍മ്മാതാവിന്റെ അഭിമുഖത്തിനായി ആരാധകര്‍ കാത്തിരിക്കുന്നു എന്ന അപൂര്‍വ്വ അംഗീകാരം ലിസ്റ്റിന്‍ നേടുന്നത് അങ്ങനെയാണ്.

Listin Stephen

ഇന്ന് ലിസ്റ്റിന്റേയും ഭാര്യ ബെനീറ്റയുടേയും വിവാഹ വാര്‍ഷികമാണ്. ഒമ്പതാം വിവാഹ വാര്‍ഷികത്തിന് ലിസ്റ്റിന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തമാശരൂപേണയാണ് ലിസ്റ്റിന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ലിസ്റ്റിന്റെ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

യെസ്, ഇന്നാണ് ആ ദിവസം. ഒമ്പത് വര്‍ഷങ്ങള്‍. ഓര്‍മ്മക്കുറവ് വന്ന് തുടങ്ങിട്ടില്ല എന്നുള്ളത് ഇതുപോലെയുള്ള ഭൂകമ്പ ദിവസങ്ങള്‍ വരുമ്പോഴാണ് മനസ്സിലാക്കുന്നത്. ഇന്ന് ഞാന്‍ ഒരുപാട് കര്യങ്ങള്‍ നടത്തുന്ന ഒരു ബിസിനസ് മാന്‍ കൂടിയാണ്. ബിസിനസ് എല്ലാം സക്‌സസ് ആയി പോകുന്നത് ഞാന്‍ വലിയ ക്ഷമയുള്ള വ്യക്തി ആയത് കൊണ്ടാണ് എന്ന് ഞാന്‍ സ്വയം വിശ്വസിക്കാറുണ്ട്. ഇത്രയും ക്ഷമ എവിടുന്നാണ് കിട്ടിയത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട് , അങ്ങനെ ഞാന്‍ ഈ ക്ഷമ എവിടുന്നാണ് വന്നത് എന്ന് അന്വേഷണം നടത്തിയപ്പോള്‍ ആണ് 22-08-2015 എന്ന ദിവസം മുതല്‍ ആണ് എനിക്ക് ക്ഷമ എന്ന വരദാനം കിട്ടിയത്.

Listin Stephen

ഇന്നേക്ക് 9 വര്‍ഷങ്ങള്‍. നന്ദി ബെനീറ്റ. പത്തും , അമ്പതും , അറുപതും വര്‍ഷങ്ങളായി വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിച്ച് മുന്നോട്ട് പോകുന്ന എത്രയത്ര ഭാര്യാ - ഭര്‍ത്താക്കന്മാര്‍ , അത് ആലോചിക്കുമ്പോള്‍ ഈ 9 വര്‍ഷങ്ങള്‍ ഒന്നും തന്നെ അല്ലാ. അങ്ങനെ ഇരിക്കുമ്പോളാണ് ചില വാര്‍ത്തകള്‍ വരുന്നത്. 25ഉം , 30ഉം വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ട് ചില ദാമ്പത്യ ജീവിതങ്ങള്‍ ഡിവോഴ്‌സ് എന്ന അടുത്ത എപ്പിസോഡ് ലേക്ക് കടക്കുന്നത്. ഇങ്ങനെ ചിലത് ഓര്‍ക്കുമ്പോള്‍ നമ്മളെ ജീവിതം കണ്‍ഫ്യൂഷന്‍ അകാറുണ്ട്, പക്ഷെ എനിക്ക് ദൈവത്തോട് പറയാനുള്ളത്, എന്നെ പരീക്ഷിക്കരുത്.

രക്ഷപ്പെടുത്താന്‍ ആണെങ്കില്‍ ഇപ്പോള്‍ ഈ നിമിഷം വേണം, അല്ലാതെ ഇനിയും ഒരു പത്തിരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഇനി വേണേല്‍ രക്ഷപെട്ടോളൂ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാന്‍ വൃദ്ധനാവും. സുഹൃത്തുക്കളെ, ഒരു തമാശ പറഞ്ഞതാണേയ കമന്റുകള്‍ ഇട്ട് എന്നെ പഞ്ഞിക്കിടല്ലേ പ്ലീസ്. ഇപ്പോള്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എന്നെ ഈ എഴുതിയ പോസ്റ്റ് വെച്ച് താരതമ്യം ചെയ്യല്ലേ എന്നു പറഞ്ഞാണ് ലിസ്റ്റിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

Read more about: listin stephen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X