നിരന്തരം കളിയാക്കലുകള്‍ നേരിട്ടു, പല പ്രോഗ്രാമുകളില്‍ നിന്നും മാറ്റി നിര്‍ത്തി; അനുഭവം പറഞ്ഞ് ലവ് ടുഡെ നായിക

തമിഴില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് ലവ് ടുഡെ. വലിയ താരങ്ങളില്ലാതെ തീയേറ്ററിലെത്തിയ സിനിമ സ്വന്തമാക്കിയത് സ്വപ്‌ന തുല്യമായ വിജയമായിരുന്നു. ഈ വിജയത്തില്‍ മലയാളികള്‍ക്കും സന്തോഷിക്കാനുള്ള വകുപ്പുണ്ട്. ചിത്രത്തില്‍ നായികയായി എത്തിയത് മലയാളിയായ നടി ഇവാനയാണ്. മലയാളത്തില്‍ ബാലതാരമായി നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ഇവാന. തമിഴിലൂടെ താരം നായികയായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ ഉയരക്കുറവിന്റെ പേരില്‍ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഇവാന. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ivana

ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുള്ളയാളാണ് താനെന്നാണ് ഇവാന പറയുന്നത്. എനിക്ക് ഉയരം കുറവാണെന്ന് എല്ലാവരും പറയുന്നുണ്ട്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കും തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. അസംബ്ലിയില്‍ എന്നും മുന്നിലായിരുന്നു. മിഡിലൊന്നും കണ്ടിട്ടേയില്ല. ചെറിയ ക്ലാസില്‍ അതൊക്കെ ഫിലായിട്ടുണ്ട്. സുഹൃത്തുക്കള്‍ കളിയാക്കുമ്പോള്‍ ബാധിക്കുകമായിരുന്നു. അത് ശരിയല്ലെന്ന് അറിയുകയോ ആരും പറഞ്ഞു തരികയോ ഉണ്ടാകില്ല. ഞാന്‍ ചെറുപ്പത്തില്‍ അങ്ങനെയായിരുന്നു. അത്തരം സാഹചര്യങ്ങള്‍ നമ്മളെ കരുത്തരാക്കുമെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് ഇവാന പറയുന്നത്.

ബോഡി ഷെയ്മിംഗ് ഉണ്ടായാലും അത് നമ്മളുടെ കരുത്തിയാരിക്കും. കുഞ്ഞാണല്ലോ ഉയരം കുറവാണല്ലോ എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട് ഞാന്‍. സ്്കൂളില്‍ ഡാന്‍സ് കളിക്കുമ്പോള്‍ പോലും, ഞാന്‍ ഡാന്‍സ് കളിക്കുമെങ്കിലും, ഉയരം കുറവാണെന്നും കാണാന്‍ കുട്ടിയാണെന്നുമൊക്കെ പറഞ്ഞ് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒരുകാലത്ത് അതൊക്കെ ഭയങ്കരമായി ബാധിച്ചിട്ടുണ്ടെന്നും ഇവാന പറയുന്നു.

അന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഞാനെത്തി നില്‍ക്കുന്ന അവസ്ഥയില്‍ വളരെ ഹാപ്പിയാണ്. നമ്മള്‍ നമ്മളില്‍ തന്നെ ഹാപ്പിയായിരിക്കുമ്പോള്‍ ഉണ്ടാകുന്ന എനര്‍ജിയും പോസിറ്റിവിറ്റിയും വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഒരു വാചകം വായിച്ചിരുന്നു, ഹൈഡ് ആന്റ് സീക്ക് ബിസ്‌ക്കറ്റില്‍ ചോക്കോ ചിപ്‌സ് ഇല്ലെങ്കില്‍ അത് ബ്യൂട്ടിഫുള്‍ ആയിരിക്കില്ലെന്ന്. അത് സത്യമല്ലേ? ചോകോ ചിപ്‌സ് ഇല്ലെങ്കില്‍ അതിനൊരു രുചിയുമുണ്ടാകില്ല.

നമ്മളുടെ ജീവിതത്തിലും മുറിപ്പാടുകളുണ്ടാകും, കുറേ പ്രശ്‌നങ്ങളുണ്ടാകും. പക്ഷെ അതൊക്കെ നമ്മളെ ഒക്കെ കരുത്തരാക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബോഡി ഷെയ്മിംഗ് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളൊക്കെ എത്ര സംസാരിച്ചാലും ഒരു വിഭാഗം ആളുകളുണ്ട്. അവരത് പറയുക തന്നെ ചെയ്യും. നമ്മളിത് ഒരുപാട് സംസാരിച്ച വിഷയമാണ്. കുറച്ച് നാളത്തേക്ക് നില്‍ക്കുമായിരിക്കും. പക്ഷെ വീണ്ടും വരും. നമ്മള്‍ നമ്മളെ കരുത്തരാക്കി വെക്കുക എന്നത് മാത്രമാണ് പ്രതിവിധിയെന്നും ഇവാന കൂട്ടിച്ചേര്‍ക്കുന്നു.

ivana,

മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇവാനയുടെ അരങ്ങേറ്റം. പക്ഷെ ഈ ചിത്രങ്ങളില്‍ താരത്തിന് ക്രെഡിറ്റ് ലഭിച്ചിരുന്നില്ല. അനുരാഗ കരിക്കിന്‍ വെള്ളം, റാണി പദ്മിനി, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. നാച്ചിയാരാണ് ആദ്യ തമിഴ് ചിത്രം. പിന്നാലെ ഹീറോയിലും അഭിനയിച്ചു. ലവ് ടുഡെയുടെ വിജയത്തിന്റെ തിളക്കിലാണ് താരം ഇപ്പോള്‍. മലയാളത്തില്‍ ചിത്രീകരണം നടക്കുന്ന കോംപ്ലെക്‌സാണ് ഇവാനയുടെ പുതിയ സിനിമ.

പ്രദീപ് രംഘനാഥന്‍ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച സിനിമയാണ് ലവ് ടുഡെ. ജയം രവി നായകനായ കോമാളിയ്ക്ക് ശേഷം പ്രദീപ് ഒരുക്കിയ സിനിമയാണിത്. രവീണ രവി, യോഗി ബാബു, സത്യരാജ്, രാധിക ശരത് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തീയേറ്ററില്‍ വന്‍ വിജയമായ ചിത്രം ഈയ്യടുത്താണ് ഒടിടിയിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലായിരുന്നു സിനിമ എത്തിയത്. ഒടിടി റിലീസിന് ശേഷം കേരളത്തിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ് സിനിമ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X